Image

മത്സ്യത്തൊഴിലാളികള്‍ക്കുനേരേ വീണ്ടും വെടിവെയ്‌പ്‌

Published on 07 March, 2012
മത്സ്യത്തൊഴിലാളികള്‍ക്കുനേരേ വീണ്ടും വെടിവെയ്‌പ്‌
കൊല്ലം: കടലില്‍ മത്സ്യബന്ധനത്തിന്‌ പോയ തൊഴിലാളികള്‍ക്ക്‌ നേരെ കടലില്‍ വീണ്ടും വെടിവെയ്‌പ്‌. എന്നാല്‍ ആര്‍ക്കും അപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കൊല്ലത്തെ ജോനകപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന്‌ പോയ വള്ളങ്ങള്‍ക്ക്‌ നേരെയാണ്‌ വെടിവെയ്‌പുണ്‌ടായത്‌. സംഭവത്തെ തുടര്‍ന്ന്‌ മത്സ്യതൊഴിലാളികള്‍ നീണ്ടകര തീരദേശ പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച്‌ കോസ്റ്റ്‌ ഗാര്‍ഡ്‌ അന്വേഷണം ആരംഭിച്ചു.

സെന്റ് ആന്റണീസ് ബോട്ടിലെ തൊഴിലാളികളായ ജോനകപ്പുറം മുസലിയാര്‍ കോളനിയില്‍ ആന്റണി (32), ബേബി ഹെര്‍ബിന്‍ (34), വിഴിഞ്ഞം സ്വദേശി നസ്രത്ത് (55) എന്നിവരാണ് കോസ്റ്റല്‍ പോലീസില്‍ പരാതി നല്‍കിയത്. 'ജോഷ്വാ' എന്ന ബോട്ടിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികളായ ബിജു, ഗിള്‍ബര്‍ട്ട്, ജോസഫ്, സിള്‍വപിച്ച എന്നിവരും സുരക്ഷിതരായി വൈകുന്നേരത്തോടെ മടങ്ങിയെത്തി. കോസ്റ്റല്‍ പോലീസ് വിവരം  കോസ്റ്റ് ഗാര്‍ഡിനേയും നേവിയേയും  അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡും നേവിയും അന്വേഷണം നടത്തിയെങ്കിലും സംഭവം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ്  ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക