Image

പുരസ്‌കാരം മലയാളത്തിന്‌ സമര്‍പ്പിക്കുന്നു: വിദ്യാ ബാലന്‍

Published on 07 March, 2012
പുരസ്‌കാരം മലയാളത്തിന്‌ സമര്‍പ്പിക്കുന്നു: വിദ്യാ ബാലന്‍
ദുബായ്‌: തനിക്ക്‌ ലഭിച്ച ദേശീയ പുരസ്‌കാരം ഒരു മലയാളി എന്ന നിലയില്‍ താന്‍ മലയാളത്തിന്‌ സമര്‍പ്പിക്കുന്നതായി നടി വിദ്യാ ബാലന്‍ പറഞ്ഞു. ഹിന്ദിയില്‍ സുജോയ്‌ ഘോഷ്‌ സംവിധാനം ചെയ്യുന്ന കഹാനി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ വെച്ച്‌ പറഞ്ഞു.

ഒട്ടേറെ അവാര്‍ഡുകളാണ്‌ എല്ലാ വര്‍ഷവും മലയാളത്തിന്‌ ലഭിക്കുന്നത്‌. അതിനാല്‍, മികച്ച നടിക്കുള്ള ഇപ്രാവശ്യത്തെ എന്റെ അവാര്‍ഡ്‌ ഇക്കൂട്ടത്തിലേയ്‌ക്ക്‌ എന്റെ ചെറിയൊരു സംഭാവനയായി കൂട്ടിയാല്‍ മതി. ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്‌. ഹിന്ദി സിനിമയില്‍ നായികാ പ്രാധാന്യമുള്ള ചിത്രങ്ങളെ തിരികെ കൊണ്ടുവരാന്‍ സാധിച്ചതില്‍ അതിലേറെ സന്തോഷം തോന്നുന്നുതായും വിദ്യ പറഞ്ഞു.

ഡേര്‍ട്ടി പിക്‌ചറില്‍ സില്‍ക്ക്‌ സ്‌മിതയെ അനുസ്‌മരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തെ മികവുറ്റതാക്കിയതിനാണ്‌ വിദ്യയെ തേടി ദേശീയ പുരസ്‌കാരമെത്തിയത്‌.
മലയാളി സംവിധായന്‍ കെ.പി. സുവീരന്‍ സംവിധാനം ചെയ്ത ബ്യാ രി, മറാത്തി ചിത്രമായ ഡ്യൂള്‍ എന്നിവ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പങ്കിട്ടു. 2,50,000 ലക്ഷം രൂപയും സ്വര്‍ണകമലവുമാണ് പുരസ്‌കാരം. രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണു മികച്ച മലയാള ചിത്രം. ഒരു ലക്ഷം രൂപയും രജതകമലവുമാണ് ഇന്ത്യന്‍ റുപ്പിക്ക് അവാര്‍ഡ്.
കാസര്‍കോട് അതിര്‍ത്തി പ്രദേശത്തെ മുസ്‌ലിംകളുടെ ലിപിയില്ലാത്ത ഭാഷയാണു ബ്യാരി. ഈ ഭാഷയിലെ ആദ്യത്തെ സിനിമയാണ് ബ്യാരി. ബ്യാരിയില്‍ നാദിറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മലയാളി നടി മല്ലിക(റീജ) പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി. തൃശൂര്‍ സ്വദേശിയാണു മല്ലിക.
'പ്രണയ'ത്തിലെ അഭിനയം മോഹന്‍ലാലിനെ മികച്ച നടനുള്ള പുരസ്‌കാരത്തിനു ഗൗരവമായി പരിഗണിച്ചെങ്കി ലും പ്രധാന റോള്‍ അല്ലാത്തതിനാലാണ് അവാര്‍ഡ് നല്‍കാന്‍ കഴിയാതെ പോയതെന്ന് ജൂറി അംഗവും പ്രശസ്ത സംവിധായകനുമായ കെ.പി. കുമാരന്‍ പറഞ്ഞു. മികച്ച രണ്ടാമത്തെ നടനായി മോഹന്‍ലാലിനെ തെരഞ്ഞെടുക്കുന്നത് അദ്ദേഹത്തെ അപമാനിക്കലാകുമെന്നും അദ്ദേഹം പറഞ്ഞു. മലയാളി സംവിധായകന്‍ ശശി പരവൂരും സമിതിയില്‍ അംഗമായിരുന്നു. പ്രശസ്ത നടി രോഹിണി ഹട്ടങ്കടി അധ്യക്ഷയായ ജൂറിയാണ് ഫീച്ചര്‍ സിനിമകളുടെ അവാര്‍ഡുകള്‍ തീരുമാനിച്ചത്.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ രേവതിയും ഗൗതം മേനോനും പുരസ്‌കാരം നേടി. ഷെറിയുടെ മലയാളം സിനിമ ആദി മധ്യാന്തം പ്രത്യേക ജൂറി പരാമര്‍ശം നേടി. പഞ്ചാബി ചിത്രമായ അന്‍ഹെ ഖോരെ ദാ ദാന്‍ സംവിധാനം ചെയ്ത ഗുര്‍വിന്ദര്‍ സിംഗ് ആണ് മികച്ച സംവിധായകന്‍. സംവിധായകന് 2,50,000 രൂപയും സ്വര്‍ണകമലവും ലഭിക്കും. ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം സുശീന്ദ്രന്‍ സംവിധാനം ചെയ്ത തമിഴ് സിനിമ അഴഗാര്‍ സ്വാമിയിന്‍ കതിരൈ ആണ്. മികച്ച ഗായിക- രൂപാ ഗാംഗുലി, ഗായകന്‍- ആനന്ദ് ഭട്ടെ, ഗാനരചയിതാവ്- അമിതാഭ് ഭട്ടാചാര്യ, മികച്ച ചലച്ചിത്ര ഗ്രന്ഥം- ആര്‍.ഡി ബര്‍മന്‍- ദ് മാന്‍ ഓഫ് ദ് മ്യൂസിക്, മികച്ച കഥേതര ചിത്രം- ആന്‍ഡ് വി പ്ലേ ഓണ്‍, നവാഗത ചിത്രം- സൈലന്റ് പോയറ്റ്, മികച്ച നരവംശ ശാസ്ത്ര ചിത്രം- ബോംബ്, മികച്ച ചലച്ചിത്ര വിമര്‍ശകന്‍- മനോജ് ഭട്ടാചാര്യ (അസം എഴുത്തുകാരന്‍), കായിക ചിത്രം- ഫിനിഷിങ് ലൈന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക