Image

വാഹനാപകടം: പ്രവാസി സമൂഹത്തിന്റെ ധനസഹായം

Published on 07 March, 2012
വാഹനാപകടം: പ്രവാസി സമൂഹത്തിന്റെ ധനസഹായം
മസ്‌കറ്റ്‌: ഒമാനിലെ ബഹ്ലയില്‍ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക്‌ ഒമാനിലെ പ്രവാസി സമൂഹം ധനസഹായം പ്രഖ്യാപിച്ചു. പ്രമുഖ പ്രവാസി വ്യവസായി ഡോ. ഗള്‍ഫാര്‍ പി. മുഹമ്മദലിയും, മറ്റൊരുവനിതാ വ്യവസായി റൂര്‍ഖിവാലയും മരിച്ച ആറുപേരുടെ കുടുംബ്ധിനും ആയിരം ഒമാനി റിയാല്‍ വീതം (ഏകദേശം 1,25,000 ഇന്ത്യന്‍ രൂപ) ധനസഹായം നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന്‌ പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു.

സംസ്ഥാനസര്‍ക്കാറിന്റെ ധനസഹായം ലഭ്യമാക്കാന്‍ താന്‍ ശ്രമിക്കുമെന്ന്‌ പറഞ്ഞ മന്ത്രി കൂടുതല്‍ പ്രവാസികള്‍ ഇവരെ സഹായിക്കാനായി രംഗത്തിറങ്ങണമെന്ന്‌ ആവശ്യപ്പെട്ടു. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ തൊഴില്‍നല്‍കാന്‍ ഡോ. ഗള്‍ഫാര്‍ മുഹമ്മദലിയുടെ നേതൃത്വത്തിലെ ഗള്‍ഫാര്‍ എഞ്ചിനീയറിങ്‌ ആന്റ്‌ കണ്‍സ്‌ട്രക്ഷന്‍സ്‌ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ മുഴുവന്‍ ചെലവും എംബസി വഹിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ച കന്യാകുമാരി സ്വദേശി ദാസന്‍ തങ്കസ്വാമിയുടെ ഒമാനിലുള്ള സഹോദരന്‍ അരുള്‍രാജ്‌ മന്ത്രിയെ കാണാനായി എംബസിയില്‍ എത്തിയിരുന്നു. മരിച്ചവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക