Image

'സ്ഥാന'ത്തിലൂടെ സണ്ണി കല്ലൂപ്പാറ മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നു

ശ്രീകുമാര്‍ Published on 13 September, 2017
'സ്ഥാന'ത്തിലൂടെ സണ്ണി കല്ലൂപ്പാറ മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നു
ന്യൂയോര്‍ക്ക്: നാടക-സീരിയല്‍ നടനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ഫോമാ നാഷണല്‍ കമ്മിറ്റി അംഗവുമായ സണ്ണി കല്ലൂപ്പാറ മലയാളത്തിന്റെ വെള്ളിത്തിരയില്‍ ചുവടുറപ്പിക്കുന്നു. പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും ദേശീയ അവാര്‍ഡ് ജേതാവും പൂനെ ഫിലിം ഇന്‍സ്റ്റിറ്റിറ്റിയൂട്ട് മുന്‍ പ്രൊഫസറും, മലയാളം സര്‍വകലാശാല ചലച്ചിത്ര പഠന കോഴ്‌സ് ഫാക്കല്‍റ്റിയുമായ കവിയൂര്‍ ശിവപ്രസാദ് സവിധാനം ചെയ്യുന്ന 'സ്ഥാനം' ആണ് സണ്ണി കല്ലൂപ്പാറയുടെ പുതിയ സിനിമ. ചിത്രത്തിന്റെ കഥയും തിരക്കഥയും ശിവപ്രസാദിന്റേതാണ്.

ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ചാനലുകളിലെ സീരിയല്‍ കഥാപാത്രങ്ങളിലൂടെയും നാടകങ്ങളിലൂടെയും അഭിനയ മികവ് തെളിയിച്ച സണ്ണി കല്ലൂപ്പാറ 'സ്ഥാന'ത്തില്‍ ഒരു പള്ളി ട്രസ്റ്റിയുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. ക്രിസ്തീയ സഭകള്‍ തമ്മിലുള്ള തര്‍ക്കം മൂലം ഒരു കുടുംബത്തിന് നേരിടേണ്ടി വന്ന വിഷമതകളാണ് സിനിമയുടെ ആനുകാലിക പ്രാധാന്യമുള്ള പ്രമേയം. കഴിഞ്ഞ വര്‍ഷത്തെ ഫോമാ നാടകോല്‍സവത്തിലെ മികച്ച നടന്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സണ്ണി നേരത്തെ രണ്ട് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

സൂര്യാ ടി.വിയിലെ മനസറിയാതെ, വേളാങ്കണ്ണി മാതാവ്, ഏഷ്യാനെറ്റിലെ ഞങ്ങള്‍ സന്തുഷ്ടരാണ്, കുങ്കുമപ്പൂവ്, അല്‍ഫോന്‍സാമ്മ എന്നിവയും ഇത് ദുദ്രവീണ, ഹരിചന്ദനം, പ്രവാസി, ഗ്രീന്‍കാര്‍ഡ്, അക്കരക്കാഴ്ച, ഫേസ്ബുക്ക് ജോപ്പന്‍ തുടങ്ങി 11 സീരിയലുകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 150ഓളം സ്റ്റേജുകള്‍ കളിച്ച 20 നാടകങ്ങളിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് മിഴിവേകിയതും മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സണ്ണി കല്ലൂപ്പാറയാണ്. ഇപ്പോള്‍ ന്യുയോര്‍ക്കില്‍ ചിത്രീകരണം പൂര്‍ത്തിയായിവരുന്ന സിനിമയിലും അഭിനയിക്കുന്നു.

ആര്‍.എം.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഔവര്‍ രാജന്‍ നായര്‍ നിര്‍മ്മിക്കുന്ന 'സ്ഥാന'ത്തില്‍ മലയാളത്തിന്റെ മഹാ നടന്‍ പദ്മശ്രീ മധു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനുമോഹന്‍ ആണ് നായകന്‍. ഹയര്‍ സെക്കന്ററി കലോത്സവത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട മാളവിക ആണ് പുതുമുഖ നായിക. കെ.പി.എ.സി ലളിത, ജോയ് മാത്യു, കോട്ടയം പ്രദീപ്, സുനില്‍ സുഗത, തുടങ്ങി പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു. പ്രമുഖ മിമിക്രി താരം സാബു തിരുവല്ല, രാകേന്ദു, ചെത്തിപ്പുഴ വത്സമ്മ, ലക്ഷ്മി, ശൈലജ, വിഷ്ണു, പദ്മനാഭന്‍ തമ്പി, ഹരിലാല്‍ തുടങ്ങി വന്‍ താര നിരയും ചിത്രത്തിലുണ്ട്.

മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ എഴുതിയ വരികള്‍ക്ക് മെലഡിയുടെ പശ്ചാത്തലത്തില്‍ യുവ സംഗീത സംവിധായകന്‍ ഡോ. സാം കടമ്മനിട്ട ഈണം നല്‍കിയിരിക്കുന്നു. മധു വര്‍ഷങ്ങള്‍ക്കു ശേഷം ദാസേട്ടന്റെ ശബ്ദത്തില്‍ ഒരു പാട്ട് പാടി അഭിനയിക്കുകയും ചെയുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സുജാത, സിതാര, പുതിയ ഗായിക അന്നാ ബേബി എന്നിവരും ഗാനങ്ങള്‍ ആലപിക്കുന്നു. എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് യുവ സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവും കവിയൂര്‍ ശിവപ്രസാദിന്റെ മകനുമായ സിദ്ധാര്‍ത്ഥ ശിവയാണ്. ശരത് ആണ് ഛായാഗ്രഹണം. ചമയം: പട്ടണം റഷീദ്.


'സ്ഥാന'ത്തിലൂടെ സണ്ണി കല്ലൂപ്പാറ മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നു'സ്ഥാന'ത്തിലൂടെ സണ്ണി കല്ലൂപ്പാറ മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നു'സ്ഥാന'ത്തിലൂടെ സണ്ണി കല്ലൂപ്പാറ മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നു'സ്ഥാന'ത്തിലൂടെ സണ്ണി കല്ലൂപ്പാറ മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നു'സ്ഥാന'ത്തിലൂടെ സണ്ണി കല്ലൂപ്പാറ മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നു'സ്ഥാന'ത്തിലൂടെ സണ്ണി കല്ലൂപ്പാറ മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നു'സ്ഥാന'ത്തിലൂടെ സണ്ണി കല്ലൂപ്പാറ മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നു
Join WhatsApp News
Mathew V. Zacharia. New York 2017-09-13 10:43:49
Sunny: Wish you for success and Blessing in your passion for arts and endeavor.
Mathew V. Zacharia , New York.
andrew 2017-09-13 13:11:40
Wish you all the best Sunny.
You will shine in the roll of a Trustee- your unni kudayar +quick eloquence style- perfect for the role.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക