Image

അയര്‍ലന്‍ഡ്‌ നിക്ഷേപകര്‍ക്ക്‌ സ്‌പെഷല്‍ റെസിഡന്റ്‌ വീസ നല്‍കുന്നു

Published on 07 March, 2012
അയര്‍ലന്‍ഡ്‌ നിക്ഷേപകര്‍ക്ക്‌ സ്‌പെഷല്‍ റെസിഡന്റ്‌ വീസ നല്‍കുന്നു
ഡബ്ലിന്‍: അയര്‍ലന്‍ഡ്‌ വ്യവസായ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പ്രത്യേക റെസിഡന്റ്‌ വിസകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള സമ്പന്നരെ കൂടുതലായി രാജ്യത്തേക്ക്‌ ആകര്‍ഷിക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.പൊതു സംരംഭത്തില്‍ ചുരുങ്ങിയത്‌ അഞ്ചു ലക്ഷം യൂറോ മുടക്കുന്നവര്‍ക്കാണ്‌ ഈ പെര്‍മിറ്റ്‌ നല്‍കുക. കുറഞ്ഞ പലിശയുള്ള ഇമിഗ്രന്റ്‌ ഇന്‍വെസ്റ്റര്‍ ബോണ്‌ടില്‍ കുറഞ്ഞത്‌ രണ്‌ടു ലക്ഷം യൂറോ നിക്ഷേപിക്കണം. അഞ്ചു വര്‍ഷത്തേക്കുള്ള ബോണ്‌ട്‌ വില്‍ക്കാവുന്നതുമാണ്‌.

അതല്ലെങ്കില്‍, ഐറിഷ്‌ വ്യവസായത്തിലെവിടെയെങ്കിലും വെഞ്ചര്‍ ക്യാപ്പിറ്റലില്‍ ഒരു ലക്ഷം യൂറോ നിക്ഷേപിക്കണം. സംയുക്ത സംരംഭങ്ങളില്‍ കുറഞ്ഞത്‌ ഒരു ലക്ഷം യൂറോ നിക്ഷേപിച്ചാലും മതിയാകും.തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്ന ഐറിഷ്‌ സമ്പദ്‌ വ്യവസ്ഥയ്‌ക്കു ഗതിവേഗം നല്‍കാന്‍ ആവിഷ്‌കരിച്ച പല പദ്ധതികളിലൊന്നാണിത്‌. ഇതിന്റെ വിശദാംശങ്ങള്‍ അടുത്ത മാസം വെളിപ്പെടുത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക