Image

അമേരിക്കന്‍ ഭദ്രാസന പ്രതിനിധികള്‍ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയെ സന്ദര്‍ശിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 27 June, 2011
അമേരിക്കന്‍ ഭദ്രാസന പ്രതിനിധികള്‍ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയെ സന്ദര്‍ശിച്ചു
ആകമാന സുറിയാനി സഭാദ്ധ്യക്ഷന്‍ പരി.പാത്രിയര്‍ക്കീസ്‌ ബാവാ തിരുമനസ്സിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലുള്ള മലങ്കര ആര്‍ച്ച്‌ ഡയോസീസിന്റെ പ്രതിനിധികള്‍ ചികിത്സാര്‍ത്ഥം ജര്‍മ്മനിയിലായിരിയ്‌ക്കുന്ന ബാവയെ സന്ദര്‍ശിച്ച്‌ അടുത്തു വരുന്ന ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനായി അനുഗ്രഹാശിസ്സുകള്‍ പ്രാപിച്ചു.

ആര്‍ച്ചുബിഷപ്പ്‌ മോര്‍ തീത്തോസ്‌ യല്‍ദോ തിരുമേനിയുടെ നേതൃത്വത്തില്‍ ജര്‍മ്മനിയില്‍ ഹാനോവര്‍ സിറ്റിയിലെ മെര്‍ക്കുവര്‍ ഹോട്ടലില്‍ ചെന്ന ഭദ്രാസന പ്രതിനിധികളെ ഏറ്റം സ്‌നേഹവായ്‌പോടെ പരി. ബാവ കൈക്കൊള്ളുകയും ഭദ്രാസ്സനത്തിലെ വിവിധങ്ങളായ ഭരണ വിഷയങ്ങളെക്കുറിച്ച്‌ ആരാഞ്ഞറിയുകയും, ഏതാനും ദിവസങ്ങള്‍ ബാവയ്‌ക്കൊപ്പം അതേ ഹോട്ടലില്‍ കഴിയുവാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. അഭിവന്ദ്യ തീത്തോസ്‌ തിരുമേനിയുടെ ചുമതലയില്‍ നാളിതുവരെ അമേരിക്കയിലെ ഭദ്രാസനം കൈവരിച്ച പുരോഗതിയെ പരി.പിതാവ്‌ ശ്ലാഘിയ്‌ക്കുകയും, തനിയ്‌ക്ക്‌ ഏറ്റവും പ്രിയമുള്ള ഭദ്രാസനത്തിലെ പുരോഹിത വൃന്ദത്തിനും സഭാമക്കള്‍ക്കും ശ്ലൈഹിക വാഴ്‌വും മേന്മകളും കല്‌പ്പിച്ചയക്കുകയും ചെയ്‌തു. 2011 ജൂലൈ 21 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ വാലി റിസോര്‍ട്ടില്‍ നടത്തപ്പെടുന്ന 26- മത്‌ ഭദ്രാസന ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സ്‌ അനുഗ്രഹകരമായിത്തീരട്ടെയെന്നു പരി. പിതാവ്‌ ആശംസിച്ചു.

ഭദ്രാസന ക്ലര്‍ജി അസോസിയേഷന്‍ സെക്രട്ടറി റവ. ഫാ. മാത്യുസ്‌ എടത്തറ, ഭദ്രാസന ട്രഷറാര്‍ സാജു പൗലൂസ്‌, ഭദ്രാസന കൌണ്‍സില്‍ മെമ്പര്‍ ബാബു വടക്കേടത്ത്‌, റവ.ഡീക്കന്‍ മാര്‍ട്ടിന്‍ ബാബു (ആര്‍ച്ച്‌ ബിഷപ്പിന്റെ പേര്‍സണല്‍ സെക്രട്ടറി) എന്നിവരുള്‍പ്പെടുന്ന പ്രതിനിധി സംഘമാണ്‌ ഈ യാത്രയില്‍ അഭി. തിരുമേനിയെ അനുധാവനം ചെയ്‌തത്‌.
അമേരിക്കന്‍ ഭദ്രാസന പ്രതിനിധികള്‍ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയെ സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക