Image

ഇന്ത്യക്ക്‌ വൈദ്യുതി നല്‍കാന്‍ തയാറെന്ന്‌ ഇറാന്‍ മന്ത്രി

Published on 07 March, 2012
ഇന്ത്യക്ക്‌ വൈദ്യുതി നല്‍കാന്‍ തയാറെന്ന്‌ ഇറാന്‍ മന്ത്രി
ദുബായ്‌: വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്‌ക്ക്‌ ഇറാന്റെ സഹായ വാഗ്‌ദാനം. ഇന്ത്യയിലേക്ക്‌ വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യത ഇറാന്‍ സജീവമായി പരിശോധിച്ചുവരുകയാണെന്ന്‌ ഇറാന്‍ മന്ത്രി മജീദ്‌ നാംജൂ വെളിപ്പെടുത്തി. വൈദ്യുതി ഇറക്കുമതിക്ക്‌ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ പാക്‌ അതിര്‍ത്തിയില്‍ പുതിയ ഊര്‍ജനിലയം സ്ഥാപിച്ചുവരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.വ്യവസായം, എണ്ണ ,പ്രകൃതി വാതകം, ഹരിത ഇന്ധനം എന്നീ മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തിന്‌ ഇന്ത്യയും ഇറാനും ജനുവരിയില്‍ തീരുമാനിച്ചിരുന്നു. ടെഹ്‌റാനിലെ ഇന്ത്യന്‍ അംബാസഡര്‍ സി.പി. ശ്രീവാസ്‌തവയും ഇറാന്‍ വ്യാപാര വികസനവിഭാഗം മേധാവി മാജിദ്‌ ഹിറായതും ഇത്‌ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

അമേരിക്കയുടെ ഉപരോധം നേരിടുന്ന ഇറാന്റെ സഹായം വാഗ്‌ദാനം ഇന്ത്യ സ്വീകരിക്കുമോ എന്ന്‌ റിപ്പോര്‍ട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക