Image

നടിക്കെതിരെയും പൊട്ടിത്തെറിച്ച് പി.സി. ജോര്‍ജിന്റെ അഭിമുഖം

എം. മുണ്ടയാട്‌ Published on 10 September, 2017
നടിക്കെതിരെയും  പൊട്ടിത്തെറിച്ച്  പി.സി. ജോര്‍ജിന്റെ അഭിമുഖം
പോലീസ് ദിലീപിനെ മനപൂര്വ്വം വേട്ടയാടുകയാണെന്ന് പി.സി.ജോര്‍ജ് എം.ല്‍.എ. ഇക്കാര്യം താന്‍ എവിടെയും ധൈര്യപൂര്‍വം വിളിച്ചു പറയുമെന്നും തനിക്കു ദിലീപുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പ്രവാസി ചാനലിന് നല്‍കിയ അഭിമുഖത്തില്‍  പറഞ്ഞു. 

റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ സൗഹൃദ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മുതിര്ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തിലിനു നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് സംഭവത്തിലെ പല നിഘൂടതകളുടെയും കെട്ടഴിച്ചത്.

പീഡനത്തിനിരയായ നടിയെ നിശിതമായി വിമര്‍ശിച്ച പി.സി. ജോര്‍ജ് ദിലീപ് കുറ്റക്കാരനല്ല എന്നുള്ളതിനുള്ള നിരവധി തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അവകാശപ്പെട്ടു. നടിയുടെ പേര് പറയരുതെന്ന് കോടതി പറഞ്ഞു എന്നാല്‍ ഏപ്രില്‍ ഒന്നിന് ഒരു വാരികയുടെ കവര്‍ സ്റ്റോറില്‍ വന്ന നടി തന്നെ ഇര താനാണെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് പീഡനത്തില്‍ തനിക്കുണ്ടായ വേദനകളെകുറിച്ചും വിളമ്പുന്നുണ്ടായിരുന്നെന്നും അദ്ദഹേം പറഞ്ഞു. കേരളാ പോലീസ് പരമ ചെറ്റകളാണെന്നു പറഞ്ഞു പൊട്ടിത്തെറിച്ച ജോര്‍ജ് പോലീസിനെതിരെ ആരോപണങ്ങളുടെ കെട്ടഴിച്ചുകൊണ്ട് ചീത്ത വിളികളുടെ അഭിഷേകമാണ് അഭിമുഖത്തിലുടനീളം നടത്തിയത്. 

നരേന്ദ്ര മോദിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കണമെങ്കില്‍ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ വേണ്ടി വരുമെന്ന് പറഞ്ഞ ജോര്‍ജ് മോഡി ഇന്ത്യയുടെ യശസ് ഉയര്‍ത്തിയെന്നും പറഞ്ഞു.

അമേരിക്കയിലെ മലയാളികള്‍ അഹങ്കാരികളാണ്. എന്നിരുന്നാലും ആ അഹങ്കാരത്തെ താന്‍ അഭിമാനത്തോടെയാണ് കാണുന്നതെന്നും പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയില്‍ വാന്‍ അഴിമതിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇക്കാര്യത്തില്‍ പിണറായിയും ഉമ്മന്‍ ചാണ്ടിയും ഒറ്റക്കെട്ടാണെന്നും ആരോപിച്ചു.

കേരള കോണ്‍ഗ്രസ് നാമാവശേഷമായെന്നു പരിഹസിച്ച അദ്ദേഹം മാണിക്കും ജോസഫിനും എതിരെ വിമര്‍ശനങ്ങളുമായി കൂട്ടപ്പൊരിച്ചില്‍ നടത്തി. തന്റെ പാര്‍ട്ടിയായ ജനപക്ഷത്തേക്കു ഒറ്റ കേരള കോണ്‍ഗ്രസിക്കുകാരനെയും അടുപ്പിക്കില്ലെന്നും പറഞ്ഞു.

ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട അഭിമുഖത്തില്‍ ശാന്തനും സൗമ്യനുമായികാണപ്പെട്ട അദ്ദേഹം ദിലീപ് വിഷയം എത്തിയപ്പോള്‍ ഷുഭിതനായി .

അഭിമുഖത്തിന്റെ പൂര്‍ണ രൂപം പ്രവാസി ചാനലില്‍ ഞായറാഴ്ച രാവിലെ 10 മണിക്കും ഉച്ചക്ക് 3 മണിക്കും രാത്രി 8 മണിക്കും തിങ്കളാഴ്ച രാവിലെ 10 മണിക്കും കാണുക.

കൂടാതെ പ്രവാസി ചാനലിന്റെ www.pravasichannel.com വെബ് സൈറ്റിലും അഭിമുഖം കാണാവുന്നതാണ്. More Info : 1-908-345-5983
നടിക്കെതിരെയും  പൊട്ടിത്തെറിച്ച്  പി.സി. ജോര്‍ജിന്റെ അഭിമുഖംനടിക്കെതിരെയും  പൊട്ടിത്തെറിച്ച്  പി.സി. ജോര്‍ജിന്റെ അഭിമുഖം
Join WhatsApp News
Observer 2017-09-10 23:13:42
ഇയാളെപോലെ, അമേരിക്കയിലെ വിവരംകെട്ട മലയാളികളാണ് അഹങ്കാരികൾ.  .  ബോധം ഉള്ള ഒരു മലയാളിയും ഒരു രാജ്യത്തും അഹങ്കാരികളല്ല. ദിലീപിനെക്കുറിച്ചുള്ള അന്വേഷണം തുടരട്ടെ. അയാൾ കുറ്റക്കാരനല്ല എന്ന് ഇയാൾക്ക് എങ്ങനെ പറയാൻ കഴിയും. അതും അജ്ഞതയിൽ നിന്ന് ഉണ്ടാകുന്നതാണ്. ഇയാൾ ചാടുന്നതിന്റെ കാരണം ഇയാൾക്ക് സിനിമക്കാരുമായുള്ള ബന്ധമാണ്.  കേരളത്തിലെ പോലീസ്കാരെ കുറിച്ചുള്ള മതിപ്പ് കൂടിയിരിക്കുകയാണ് . കുറേപ്പേരെങ്കിലും തങ്ങളുടെ ജോലിയോട് കൂറ് കാണിക്കുന്നവർ ഉണ്ടന്നുള്ളത് അഭിമാനകരം. പണത്തിന്റെ മുന്നിൽ മുട്ട് മടക്കാത്ത പോലീസുകാർക്ക് എന്റെ വക ഒരു സല്യൂട്ട്. അതുപോലെ വിവരമില്ലാത്ത രാഷ്ട്രീയക്കാരെ കേരള ജനത തുരത്തിയില്ലയെങ്കിൽ സാധാരണക്കാരന് നീതി ലഭിക്കയില്ല .  ക്യാൻ യു ലീവ് അമേരിക്ക .
george 2017-09-11 12:29:06
വെറും ചെറ്റയാനെന്നു സ്വയം തെളിയിച്ചുകൊണ്ടിരിക്കുന്ന പ്രസ് കോൺഫറൻസ് ജോർജ് കണ്ടെത്തിയിരിക്കുന്നു കേരളത്തിലെ പോലീസുകാർ ചെറ്റകൾ ആണെന്ന്. ഇതിയാനെ ഒക്കെ അമേരിക്കയിൽ കൊണ്ടുവന്നു കെട്ടി എഴുന്നള്ളിക്കുന്ന മലയാളിക്ക് യോജിച്ച പേരും ഇത് തന്നെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക