Image

കിംഗ്ഫിഷറിന്റെ 19 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Published on 07 March, 2012
കിംഗ്ഫിഷറിന്റെ 19 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ന്യൂഡല്‍ഹി: കടക്കെണിമൂലം പ്രതിസന്ധിയിലായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ 19 ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതിവകുപ്പ് മരവിപ്പിച്ചു. അക്കൗണ്ടില്‍ നിന്ന് 23 കോടി രൂപ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. വസ്തുവകകള്‍ കണ്ടുകെട്ടുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്ന് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കിംഗ്ഫിഷറിന്റെ ടിഡിഎസ് കുടിശ്ശിക 300 കോടി രൂപ കവിഞ്ഞ പശ്ചാത്തലത്തിലാണ് ആദായനികുതിവകുപ്പിന്റെ നടപടി. വാര്‍ത്ത പുറത്തുവന്നതോടെ കിംഗ്ഫിഷര്‍ ഓഹരികള്‍ 6.8 ശതമാനം ഇടിഞ്ഞ് 20.8 രൂപയിലെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക