Image

അനധികൃത ഖനനക്കേസില്‍ യെദിയൂരപ്പയ്‌ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കി

Published on 07 March, 2012
അനധികൃത ഖനനക്കേസില്‍ യെദിയൂരപ്പയ്‌ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കി
ബാംഗളൂര്‍ : അനധികൃത ഖനനക്കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയ്‌ക്കെതിരായ എഫ്‌ഐആര്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യെദിയൂരപ്പയെക്കെതിരെ ലോകായുക്ത പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറാണ് ഹൈക്കോടതി റദ്ദാക്കിയത്.

വിശദീകരണം നല്‍കാന്‍ തനിക്ക് അവസരം നല്‍കാതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന യെദിയൂരപ്പയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. അനധികൃത ഖനനവുമായി ബന്ധപ്പെട്ട ലോകായുക്ത റിപ്പോര്‍ട്ടില്‍ പേരു ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നാണ് യെദിയൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. ഹൈക്കോടതി വിധി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും അവകാശവാദമുന്നയിക്കാന്‍ യെദിയൂരപ്പയ്ക്ക് അവസരമൊരുക്കുമെന്നാണ് കരുതുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക