Image

ഹാര്‍വി വിതച്ച നാശത്തിന്റെ ബാക്കി പത്രം (ജോയിസ് തോന്നിയാമല)

Published on 07 September, 2017
ഹാര്‍വി വിതച്ച നാശത്തിന്റെ ബാക്കി പത്രം (ജോയിസ് തോന്നിയാമല)
ഹ്യൂസ്റ്റണ്‍ : മലയാളികള്‍ ഏറ്റവും അധികം തിങ്ങി പാര്‍ക്കുന്ന കമ്മുണിറ്റികളില്‍ ഒന്നാണ് റിവര്‍ സ്റ്റോണ്‍. പ്രകൃതി ഭംഗിയും പുറകു വശത്തു കൂടി നെടുനീളത്തില്‍ ഒഴുകുന്ന നദിയും അതിന്റെ വശ്യത വര്‍ധിപ്പിക്കുന്നു അതുകൊണ്ടു തന്നെ പ്രകൃതി സ്‌നേഹികളായ മലയാളികള്‍ അവിടെ വീടുകള്‍ വാങ്ങുന്നതില്‍ മത്സരിച്ചിരുന്നു. 

 റിവര്‍സ്റ്റോണ്‍ കമ്മ്യൂണിറ്റിയില്‍ ചെന്നാല്‍ കേരളത്തില്‍ എത്തിയ പ്രതീതി അനുഭവപ്പെട്ടുവെങ്കില്‍ അതില്‍ അതിശയോക്തി ഇല്ല. എന്നാല്‍ ഇന്ന് ഇവിടെ മിക്കവീടുകളിലും ആരും ഇല്ല. മിക്കവരും ബന്ധു വീടുകളിലോ മോട്ടല്‍ റൂമുകളിലോ അഭയം പ്രാപിച്ചിരിക്കുന്നു. ഇന്നലെ വരെ സുഖ സമൃദ്ധിയിലും ഡബരത്തിലും ജീവിച്ചവര്‍ .... കണ്ണടച്ചു തുറന്നപ്പോള്‍ താണ്ഡവം ആടിയ പ്രകൃതി ക്ഷോഭത്തിന്റെ മുന്നില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ആയിരിക്കുന്നു.  

ഇവിടെ ഇന്‍ഷുറന്‍സ് - ഗവണ്മെന്റ് സഹായങ്ങള്‍ എല്ലാം ഷിപ്രവേഗം ലഭ്യമാണ്. പക്ഷെ ഇവിടെ ഉള്ളവരെ കുഴക്കുന്ന ഏറ്റവും വലിയ പ്രശ്‌നം വെള്ളം കയറി ഇറങ്ങിയ വീടിന്റെ ക്ലീനിങ് പ്രവര്‍ത്തികള്‍ ആണ്. ഇപ്പോഴും സബ് ഡിവിഷന്‍ റോഡുകള്‍ മൂന്നടി പൊക്കത്തില്‍ വെള്ളം കെട്ടി കിടക്കുന്ന ശോചനീയമായ അവസ്ഥ തന്നെ ആണ്. വീടിനു ഉള്ളില്‍ നനഞ്ഞു കുതിര്‍ന്ന കാര്‌പെറ്റുകള്‍, വെള്ളം കയറി നശിച്ച വില കൂടിയ ഫര്‍ണിച്ചറുകള്‍, ബെഡുകള്‍ , കിച്ചന്‍ എക്വിപ്‌മെന്റുകള്‍, വസ്ത്രങ്ങള്‍, ഹോം തീ യേറ്റര്‍ സിസ്റ്റംസ്, കംപ്യൂട്ടറുകള്‍ , കുട്ടികളുടെ കളിക്കോപ്പുകള്‍ തുടങ്ങി എല്ലാം ഉപയോഗ സൂന്യമായിരിക്കുന്ന കാഴ്ച തികച്ചും കരളലിയിപ്പിക്കുന്നതാണ്.

ഇപ്പോള്‍ ഞങ്ങള്‍ ഹ്യൂസ്റ്റണ്‍ മലയാളി സമൂഹം വെള്ളം കയറി നശിച്ച വീടുകളിലെ വസ്തു വകകള്‍ എടുത്തു മാറ്റി വീട് ക്ലീന്‍ ചെയുന്ന ജോലികളില്‍ വ്യാപൃതരാരിക്കുകയാണ്. ഇവിടെ ഇപ്പോള്‍ സംഘടനകളോ, ചര്‍ച്ചകളോ അല്ല നേതൃത്വം കൊടുക്കുന്നത്. നല്ലവരായ ഒരുകൂട്ടം മനുഷ്യസ്‌നേഹികള്‍ ഒരുമനസ്സോടു വീടുവീടാന്തരം കയറി സഹായ ഹസ്തം നീട്ടുകയാണ്.

ഇതിനു നേതൃത്വം കൊടുക്കുന്നവരില്‍ എടുത്തു പറയേണ്ടതു ജിജു കുളങ്ങര എന്ന യൂവ ബിസിനസ് കാരന്റെ പേരാണ്. സമയവും പണവും റിസോഴ്സ്സ് യും അദ്ദേഹം പ്രതിഫലേച്ഛ കൂടാതെ ഈ അവസരത്തില്‍ വിനയോഗിച്ചതു ശ്ലാഖനീയമാണ്. നമ്മള്‍ മലയാളികള്‍ക്ക് മനുഷ്യത്വം നഷ്ടപെട്ടിലില്ല എന്ന് മനസ്സിലാക്കണമെങ്കില്‍ ഹാര്‍വി ഏറ്റവും കൂടുതല്‍ നാശം വിതച്ച റിവര്‍ സ്റ്റോണ്‍ കമ്മ്യൂണിറ്റിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഇവരുടെ സേവന രീതികള്‍ മനസിലാക്കിയാല്‍ മതിയാകും.  

ഹ്യൂസ്റ്റണ്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിന്റെ മുന്നറിയുപ്പ് അവഗണിച്ചു 3 അടിക്കു മേല്‍ പൊക്കത്തില്‍ കെട്ടിക്കിടന്ന് വെള്ളത്തിലൂടെ നടന്നാണ് പലരും ക്ലീനിങ് ജോലികള്‍ ചെയ്തു തീര്‍ത്തത്. യുദ്ധകാലടിസ്ഥാനത്തില്‍ നാലും അഞ്ചും പേരടങ്ങുന്ന ടീമുകള്‍ ഒന്നിന് പുറകെ ഒന്നായി വീടുകളിലെ നനഞ്ഞു കുതിര്‍ന്ന കാര്‌പെറ്റുകള്‍ , ഫര്‍ണിചറുകള്‍, ബഡ്ഡുകള്‍, പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ തുടങ്ങി ദുര്‍ഗന്ധം വമിക്കുന്ന മീറ്റ് പ്രൊഡക്ടുകള്‍ തുടങ്ങി എല്ലാം ക്ഷിപ്ര വേഗംമാണ് പുറത്തു ഇട്ടതു.

എല്ലാം നഷ്ടപെട്ട കുടംബങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന നന്ദി വാക്കുകള്‍ ഞങ്ങള്‍ക്കു എല്ലായിടത്തും നിന്നും ലഭിച്ചത് പ്രചോദനമായി ഉള്‍ക്കൊണ്ടു.

എണ്ണിയാല്‍ ഉടുങ്ങാത്ത മലയാളി സംഘടനകള്‍ ഉള്ള ഹ്യൂസ്റ്റനില്‍ ഇത് ആദ്യമായിട്ടായിരിക്കും സംഘടനകളും ചര്‍ച് ഡിനോമിനേഷനും മറന്നു സേവനോന്മുഖവും അര്‍പ്പണ ബോധവും ഉള്ള മനസ്സോടു യുവാക്കള്‍ കര്‍മ്മ നിരതരായതു. അതിനു ജിജുവിന്റെ നേതൃത്തില്‍ ഉള്ള മലയാളി യൂവാക്കള്‍ പ്രശംസ അര്‍ഹിക്കുന്നു

മലയാളി സംഘാടനകള്‍ പലതും കോണ്‍ഫറന്‍സ് കോളുകളിലും, നാമ മാത്ര മീറ്റിംഗുകളിലും ഒതുങ്ങുമ്പോള്‍ ഇത്തരം സംഘടനകളുടെ ആധിക്യം ഇവിടെ ഇനിയും ചോദ്യം ചെയ്യപ്പെടുകയോ, കര്‍മ്മ നിരതരായ യൂവാക്കളിലേക്ജ് അധികാര കൈമാറ്റം നടത്തപെടുകയോ ചെയ്യേണ്ടത് അനിവാര്യം ആയിരിക്കുന്നു.

തുടരും
ഹാര്‍വി വിതച്ച നാശത്തിന്റെ ബാക്കി പത്രം (ജോയിസ് തോന്നിയാമല)ഹാര്‍വി വിതച്ച നാശത്തിന്റെ ബാക്കി പത്രം (ജോയിസ് തോന്നിയാമല)
Join WhatsApp News
മുത്തച്ഛൻ 2017-09-07 14:45:41
ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം. ശരീരം ഇളകി വേല ചെയ്യട്ടെ. അങ്ങനെയാണ് ഞങ്ങളും നേതാക്കൾ ആയത്. എന്നാൽ നിങ്ങൾ പറയുന്ന ചെറുപ്പക്കാർ കുറേക്കൂടി കൊടുങ്കാറ്റുകളെയും വെള്ളപ്പൊക്കത്തെയും നേരിടട്ടെ എന്നിട്ടേ വിട്ട് കൊടുക്കുന്നുള്ളു അധികാരം. അലീഷ്യ, റീത്ത, കത്രീന, ഐക്ക് അങ്ങനെ പലതും വന്നു ഞങ്ങളെ ഇളക്കാൻ നോക്കി എന്നിട്ട് ഇളകിയില്ല. അപ്പോഴാണ് തൂമ്പയും മൺവെട്ടിയും പൊക്കി കാട്ടി ഇപ്പോൾ തന്നെ കസേരയിൽ കേറണം എന്ന് പറഞ്ഞു വരുന്നത്. ഇത് തന്നെ പുതിയ ഒരു സംഘടന ഉണ്ടാക്കണം എന്ന ദുരുദ്ദേശത്തോടെ ചെയ്യുന്നതാണ് എന്ന് ലേഖനം വായിച്ചപ്പോൾ തോന്നുന്നു. മനുഷ്യന് നന്മ ചെയ്യുന്നതാണ് ലക്ഷ്യമെങ്കിൽ ഇപ്പോൾ ഉള്ള മലയാളി അസോസിയേഷൻ പോലെയുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചാൽ പോരെ. അല്ലാതെ സാമ ആമ എന്നൊക്കെ സംഘടനയുണ്ടാക്കി നിങ്ങളെ പോലുള്ള ഒരു എഴുത്തുകാരനേം പിടിച്ചു ഹ്യുസ്റ്റൺ വൺ ആൻഡ് ഒൺലി വൺ സംഘടനയെ പൊളിക്കാൻ ശ്രമിക്കണ്ട. നിങ്ങൾക്ക് എന്തുകൊണ്ട് ഇവരോട് പറഞ്ഞുകൂടാ ഇപ്പോൾ ഉള്ള സംഘടനയെ ശക്തികരിക്കാൻ? വെറുതെ എരി തീയിൽ എണ്ണ ഒഴിക്കല്ലേ മോനെ? മുത്തച്ഛൻ അറിയാം കാള  എന്തിനാ വാല് പോകുന്നതെന്ന് '
Johny Walker 2017-09-07 15:33:38
ഇങ്ങേരേം കൂട്ടി പ്രസ്ക്ളബ് മീറ്റിംങ്ങിനു കൊണ്ടുപോയ് വെള്ളത്തിലാക്കിയവന്മാരാണ് ഇതിന്റെ ഒക്കെ പിന്നിൽ. 
കടമറ്റത്ത് കത്തനാർ 2017-09-08 09:34:50

ആദ്യം താങ്കൾ എഴുതി ഹ്യുസ്റ്റണിലെ എഴുത്തുകാർക്ക് എഴുതാൻ അറിയില്ലെന്ന് ഇപ്പോൾ പറയുന്നു ഇവിടുത്തെ നേതൃത്വം മാറ്റണമെന്ന്. ആരാണ് നിങ്ങളുടെ കൂടെ കൂടിയിരിക്കുന്ന പ്രേതങ്ങൾ? ഏതായാലും കൂടെകൂടിയിരിക്കുന്ന പ്രേതങ്ങൾ ശരിയല്ല. അവന്മാരെ പല പാലകളിലും ബന്ധിക്കാൻ നോക്കിയതാണ്. പക്ഷെ എന്ത് ചെയ്യാം ഊടാടി നടക്കുന്നതാണ് അവർക്കിഷ്ടം. ഞാൻ മുളക്പൊടി ഓതി അയക്കാം. ഇനി ഇവന്മാര് വിളിക്കുമ്പോൾ മുഖത്ത് എറിഞ്ഞിട്ട് ഓടിയാൽ മതി. ബാധ ഒഴിഞ്ഞു പോകുകയും താങ്കൾക്ക് സുബോധം തിരിച്ചു കിട്ടുകയും ചെയ്യും


ജാഗ്രത 2017-09-08 09:55:57
ഹൂസ്റ്റണിലെ കിളവന്മാരായ നേതാക്കളുടെ സിംഹാസനങ്ങൾ ഇളകാൻ സമയമായി എന്ന് തോന്നുന്നു. പാര, തൂമ്പ, പിക്കാക്സ്. പിന്നെ എല്ലാ കഴിയുമ്പോൾ ശുദ്ധി കലശം ചെയ്യാൻ ചൂലുമായി മെക്സിക്കോയിൽ നിന്നാണ് ആൾക്കാർ ട്രക്കിൽ  വരുന്നത്.  ട്രക്കിന് നമ്പർ പ്ലെയ്റ്റ് ഒന്നും ഇല്ലെന്നു തോന്നുന്നു

നാരദർ 2017-09-08 11:28:35
ഹ്യുസ്റ്റണിൽ എന്താണ് നടക്കുന്നത്? നനച്ചടം കുഴിക്കുന്നത് തോന്നിയവാസമാണ് കണ്ണാ. രക്തവും മാംസവും നൽകി വളർത്തിയെടുത്ത ഒരു സംഘടനയാണ് മലയാളി അസോസിയേഷൻ. അതിന്റെ കീഴിലാണ് അടുത്തിടെ ചില അവനന്മാര് ഒരു 'സാമ' തയ്യ് കൊണ്ടുവച്ചത്. ബുദ്ധിയുള്ളവർക്കറിയാം ഒരു വടവൃക്ഷത്തിന്റെ ചുവട്ടിൽ മറ്റൊരു വൃക്ഷം വളരില്ലെന്ന്. ഈ വടവൃക്ഷങ്ങളെ നശിപ്പിക്കണം എങ്കിൽ രസം വച്ചാൽ മതി. രാത്രിയിൽ ചുവടു മാന്തി അതിൽ 'രസം' കേറ്റണം. സാവകാശം അത് കരിഞ്ഞു പൊക്കോളും.  രസം കേറ്റണം എന്ന് പറയുമ്പോൾ കടയിൽ പോയി രസം വാങ്ങി വയ്ക്കണമെന്നോ വീട്ടിൽ രസം ഉണ്ടാക്കി അതിന്റെ ചുവട്ടിൽ വയ്ക്കണമെന്നോ അല്ല അർഥം. അതായത് വളരെ സ്നേഹത്തോടെ മലയാളി അസോസിയേഷനിൽ നൂന്നു കേറണം. എന്നിട്ട് ഒരൊത്തൊരെ പൊക്കി പറയണം (നാറിയ പണിയാണെന്നറിയാം എന്നാലും ഓരോ അവന്മാരുടെ ചന്തിയിൽ നിന്ന് കസേര പറിച്ചു മാറ്റണം എങ്കിൽ ഇതൊക്കെ മാർഗ്ഗമുള്ളു) എന്നിട്ട് അവരെ രസിപ്പിക്കണം. വേണെങ്കിൽ ക്ളബ്ബിൽ കൂട്ടി കൊണ്ടുപോകണം. പ്രസ്സ് ക്ളബയാലും കുഴപ്പമില്ല. രണ്ടെടത്തും സ്വയമ്പൻ സാധനം കിട്ടുമെല്ലോ. ഏതാണ്ട് സ്ഥലകാല ബോധം നഷ്ടപ്പെടുമ്പോൾ ഇവന്റെയൊക്ക അരഞ്ഞാണ ചരടിൽ കെട്ടിയിട്ടിരിക്കുന്ന മലയാളി അസോസിയേഷന്റെ താക്കോൽ കൂട്ടം അടിച്ചു മാറ്റണം (ഇവന്റെ ഒന്നും ജന്മത്ത് അരഞ്ഞാണ ചരട് കെട്ടിയിരിക്കില്ല. അധികാരത്തിൽ വന്നതിനു ശേഷം താക്കോൽ കൂട്ടം കെട്ടി ഇടാൻ വേണ്ടി കെട്ടിയതാണ്) എന്നിട്ട് നിങ്ങളുടെ ട്രക്കിന്റെ പുറകിൽ ഇട്ട് ഏതെങ്കിലും വഴി അരികിൽ വച്ചാൽ മതി. കച്ചറ ട്രക്ക് വന്ന് എടുത്തുകൊണ്ടു പൊയ്ക്കോളും. ഇനി എല്ലാം സ്വന്ത ബുദ്ധി ഉപയോഗിച്ച് ചെയ്യുക. എപ്പഴും എപ്പഴും ഇതുപോലെ ഉപദേശം തരാൻ പറ്റില്ല

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക