Image

ഞായറാഴ്ച രാവിലെ സൗത്ത് ഫ്‌ളോറിഡ തീരത്ത് 'ഇര്‍മ' (ഫ്‌ലോറിഡയില്‍ നിന്ന്‌ - ജോയി കുറ്റിയാനി)

ജോയി കുറ്റിയാനി Published on 07 September, 2017
ഞായറാഴ്ച രാവിലെ സൗത്ത് ഫ്‌ളോറിഡ തീരത്ത് 'ഇര്‍മ' (ഫ്‌ലോറിഡയില്‍ നിന്ന്‌ - ജോയി കുറ്റിയാനി)
ഹൂസ്റ്റണില്‍ സംഹാര താണ്ഡവമാടിയ ഹാര്‍വി ചുഴലികൊടുങ്കാറ്റിന്റെ വിലാപങ്ങള്‍ വിട്ടുമാറുന്നതിനുമുമ്പ് അടുത്ത ഹരിക്കയിന്‍ 'ഇര്‍മ' ഭീതി പടര്‍ത്തി ഫ്‌ളോറിഡാ തീരത്തേയ്ക്ക്.
നാഷ്ണല്‍ ഹരിക്കയിന്‍ സെന്ററിന്റെ വിലയിരുത്തലില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപം കൊണ്ട ഏറ്റം ശക്തിയും; വലുപ്പവും-ഔട്ടര്‍ബാന്റ്; മണിക്കൂറില്‍ 185 മൈല്‍ സ്പീഡില്‍ ചുറ്റിത്തിരിയുന്ന കാറ്റഗറി അഞ്ചില്‍പ്പെടുന്ന ഹരിക്കയിനാണ് 'ഇര്‍മ'.

അതിശക്തമായ കാറ്റും മഴയുമായി ഞായറാഴ്ച രാവിലെ സൗത്ത് ഫ്‌ളോറിഡ തീരത്ത് 'ഇര്‍മ' എത്തുമെന്നാണ് കാലാവസ്ഥ സെന്റര്‍ ഇപ്പോള്‍ അറിയിക്കുന്നത്.

കീവെസ്റ്റ് ഉള്‍പ്പെടുന്ന മണ്‍ഡ്രോ കൗണ്ടി മയാമി-ഡേയിഡ്, ബ്രോവാര്‍ഡ് തുടങ്ങിയ കൗണ്ടികളുടെ കിഴക്കന്‍ തീരമേഖലകളിലെ താമസക്കാരെയും ടൂറിസ്റ്റുകളെയും അടിയന്തിരമായി ഒഴിപ്പിച്ച് മുന്‍കരുതലുകള്‍ ഗവണ്‍മെന്റ്  എടുത്തു.

ജനങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പുവരുത്തുന്നതിനായും; സുരക്ഷിതത്വ ക്രമീകരണങ്ങള്‍ ഹരിക്കയിനുമുമ്പായി പൂര്‍ത്തീകരിക്കുന്നതിനുമായി വ്യാഴാഴ്ച മുതല്‍ സൗത്ത് ഫ്‌ളോറിഡായിലെ സ്‌കൂള്‍, കോളേജ്, മറ്റ് എല്ലാ ഓഫീസുകള്‍ക്കും ഗവണ്‍മെന്റ് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി വെള്ളം, ഭക്ഷണം, ആവശ്യസാധനങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിനായും; വാഹനത്തിന് ഗ്യാസിനുമായി ജനങ്ങള്‍ നെട്ടോട്ടമായിരുന്നുവെങ്കില്‍ ഇന്നുമുതല്‍ ഹരിക്കയിനെ പ്രതിരോധിച്ച് വീടിന് സുരക്ഷിതത്വമൊരുക്കുവാന്‍ ഹരിക്കയിന്‍ ഷട്ടറുകളും, മറ്റു പ്രതിരോധ ക്രമീകരണങ്ങളും നടത്തുന്ന തിരക്കിലാണ് സൗത്ത് ഫ്‌ളോറിഡായിലെ ജനങ്ങള്‍.

ഞായറാഴ്ച രാവിലെ സൗത്ത് ഫ്‌ളോറിഡ തീരത്ത് 'ഇര്‍മ' (ഫ്‌ലോറിഡയില്‍ നിന്ന്‌ - ജോയി കുറ്റിയാനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക