Image

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഗിരീഷ് കുല്‍ക്കര്‍ണി നടന്‍; വിദ്യാ ബാലന്‍ നടി

Published on 07 March, 2012
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഗിരീഷ് കുല്‍ക്കര്‍ണി നടന്‍; വിദ്യാ ബാലന്‍ നടി
ന്യൂഡല്‍ഹി: അമ്പത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി സംവിധായകന്‍ കെ.പി. സുവീരന്റെ ബ്യാരിയാണു മികച്ച ചിത്രം. ഡ്യൂള്‍ എന്ന മറാഠി ചിത്രത്തിലെ അഭിനയത്തിന് ഗിരീഷ് കുല്‍ക്കര്‍ണി മികച്ച നടനായപ്പോള്‍ ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന് മലയാളിയായ വിദ്യാ ബാലന്‍ മികച്ച നടിയായി.

രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച മലയാള ചിത്രം. ബ്യാരിയ്‌ക്കൊപ്പം ഡ്യൂളും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ആദിമധ്യാന്തത്തിന്റെ സംവിധായകന്‍ ഷെറിയും ബ്യാരിയില്‍ നാദിറയെ അവതരിപ്പിച്ച മല്ലികയും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി.

മറ്റു പുരസ്‌കാരങ്ങള്‍ :

മികച്ച ചലച്ചിത്ര ഗ്രന്ഥം : അനില്‍ ഭട്ടാചാരി രചിച്ച 'ആര്‍.ഡി.ബര്‍മന്‍-ദ് മാന്‍ ദ് മ്യൂസിക്'

മികച്ച സ്‌പോര്‍ട്‌സ് ഫിലിം : അക്ഷയ് റോയ് സംവിധാനം ചെയ്ത 'ഫിനിഷ് ലൈന്‍'

മികച്ച ചലച്ചിത്ര നിരൂപകന്‍ : അസം എഴുത്തുകാരനായ മനോജ് ഭട്ടാചാര്‍ജി

മികച്ച നവാഗത ചിത്രം : സൈലന്റ് പോയന്റ്

മികച്ച കഥേതര ചിത്രം : ആന്‍ഡ് വി പ്ലേ ഓണ്‍

മികച്ച ഗായിക : രൂപ ഗാംഗുലി

മികച്ച ഗായകന്‍ : ആനന്ദ് ഭാട്ടെ

മികച്ച സംഗീത സംവിധായകന്‍ : നീല്‍ദത്ത്(സിന്ദഗി ദുബാര നാ മിലേഗെ)

മികച്ച നവാഗത സംവിധായകന്‍ : കുമാര രാജ ത്യാഗരാജന്‍(ആരണ്യകാണ്ഡം)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക