Image

ശശികലയുടെയും പുത്രന്റെയും കൊല: 25,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു

Published on 06 September, 2017
ശശികലയുടെയും പുത്രന്റെയും കൊല: 25,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു
ന്യു ജെഴ്‌സി: ബര്‍ലിംഗ്ടണ്‍ കൗണ്ടിയിലെ മേപ്പിള്‍ ഷെയ്ഡില്‍ ശശികല നാരാ (38) പുത്രന്‍ അനിഷ് സായി (6) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 25,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു.

മാര്‍ച്ച് 23-നാണു ഇരുവരും അപ്പാര്‍ട്ട്‌മെന്റില്‍ കുത്തും വെട്ടുമേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്. ആറു മാസമായിട്ടും പ്രതികളെപ്പറ്റി സൂചനയില്ലാത്തതിനെത്തുടര്‍ന്നാണു പ്രതിഫലം പ്രഖ്യാപിച്ചത്.

കോഗ്നൈസന്റ് ഉദ്യോഗസ്ഥയായിരുന്ന ശശികലയുടെയും പുത്രന്റെയും മ്രുതദേഹങ്ങള്‍ കണ്ടെത്തിയത് കോഗ്നൈസന്റിലെ ഉദ്യോഗസ്ഥന്‍ കൂടിയായ ഭര്‍ത്താവ് ഹനുമന്ത് നാരാ ആയിരുന്നു. ചോദ്യം ചെയ്യലിനു ശേഷം കുറ്റക്രുത്യത്തില്‍ പങ്കൊന്നുമില്ലെന്നു കണ്ട് ഭര്‍ത്താവിനെ പോലീസ് അന്വേഷണത്തില്‍ നിന്നു ഒഴിവാക്കി. ഇന്ത്യാക്കാര്‍ക്ക് എതിരെ നടക്കുന്ന ഹെയ്റ്റ് ക്രൈമിന്റെ ഭാഗമല്ല കൊലപാതകമെന്ന നിലപാടില്‍ ഇപ്പോഴും പോലീസ് ഉറച്ചു നില്‍ക്കുന്നു. ശശികലയും ഭര്‍ത്താവും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്നു കുടുംബ വ്രുത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.

ഫോക്‌സ് മെഡൊ അപ്പാര്‍ട്ട്മന്റ് കോമ്പ്‌ളക്‌സില്‍ പത്ര സമ്മേളനത്തിലാനു ബര്‍ലിങ്ങ്ടണ്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ സ്‌കോട്ട് കൊഫിന, എഫ്.ബി.ഐ. സ്‌പെഷല്‍ ഏജന്റ് തിമത്തി ഗലാഗര്‍, മേപ്പിള്‍ ഷെയ്ഡ് ടൗണ്‍ഷിപ്പ് പോലീസ് മേധാവി ഗാരി ഗുബൈ എന്നിവര്‍ പ്രതിഫലം പഖ്യാപിച്ചത്. ഇതിനു തുക നല്‍കിയതിനു എഫ്.ബി ഐക്ക് പ്രോസിക്യൂട്ടര്‍ നന്ദി പറഞ്ഞു.

രണ്ടു ദിവസം വിവരം ശേഖരിക്കാന്‍ പോലീസ് സംഘം അപ്പാര്‍ട്ട്മന്റ് കോമ്പ്‌ളക്‌സ് പരിസരത്തുണ്ടാകും. എത്ര ചെറിയ വിവരമാണെങ്കിലും നല്‍കണമെന്നു പോലീസ് അഭ്യര്‍ഥിക്കുന്നു.ഫോണ്‍: 609-265-7113

ഇരുവരെയും അത്യന്തം കിരാതമായ രീതിയില്‍ ആക്രമിക്കുകയായിരുന്നു. മ്രുതദേഹങ്ങല്‍ ആന്ധ്രയിലെത്തിച്ചു സംസ്‌കരിച്ചു

see more details 
ശശികലയുടെയും പുത്രന്റെയും കൊല: 25,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക