Image

മലയാളം പത്രിക: ന്യു യോര്‍ക്കില്‍ നിന്നു പുതിയ പത്രം പ്രസിദ്ധീകരണം തുടങ്ങി

Published on 06 September, 2017
മലയാളം പത്രിക: ന്യു യോര്‍ക്കില്‍ നിന്നു പുതിയ പത്രം പ്രസിദ്ധീകരണം തുടങ്ങി
(editorial from first issue) 

കാലവും അതിന്റെ ചുവരെഴുത്തുകളും അച്ചടിച്ചു കാണുന്നതാണ് മലയാളികള്‍ക്ക് എന്നും പ്രിയങ്കരം. ദേശവും പ്രദേശവും വിട്ട് സഹ്യനും അറബിക്കടലും അറ്റ്‌ലാന്റികും കടന്നെത്തിയാലും അച്ചടി  ക്ഷരത്തിന്റെ ദൃശ്യഭംഗി അസ്വദിക്കുന്ന ശീലം മലയാളികളെ വിട്ടകലുന്നില്ല. 

അറുപതുകളുടെ അവസാനം തുടങ്ങിയ അമേരിക്കന്‍ കുടിയേറ്റം ഇന്ന് തലയെടുപ്പുളള സമൂഹമായി മലയാളികളെ മാറ്റിയതിനൊപ്പം തന്നെ മലയാള ഭാഷയും ഈ കൊളംബസിന്റെ നാട്ടില്‍ വേരുറപ്പിച്ചത് കേരളമക്കളുടെ ഭാഷയോടുളള ഭ്രമം തന്നെ. ഒരു തരം ഭ്രാന്തമായ അഭിനിവേശമാണിത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തി
കന്‍ പി. ഗോവിന്ദപ്പിളളയുടെ മകനുമായ എം.ജി രാധാകൃഷ്ണന്‍ ഇതിനെ വിലയിരുത്തുന്നത്.

അമേരിക്കന്‍ മണ്ണില്‍ മലയാളത്തിന്റെ ആദ്യാക്ഷരം കുറിക്കലിനെ മോഷണ കലയുമായി ചിലര്‍ ബന്ധപ്പെടുത്താറുണ്ട്. നാട്ടിലെ പ്രസിദ്ധീകരണങ്ങള്‍ മൊത്തമായി വരുത്തി അതിലെ വിഭവങ്ങള്‍ അല്‍പ്പം കലാപരമായി വെട്ടിയെടുത്ത് പ്രസിദ്ധീകരണങ്ങളിറക്കിയിരുന്ന വിരുതിനെയാണ് ഇവര്‍ ഇത്തരത്തില്‍ കളിയാക്കിയിരുന്നത്. എന്നാല്‍ ഭാഷയോടുളള അഭിനിവേശം മോഹനമായ ഈ മോഷണകലക്കു പിന്നിലില്ലേ എന്നാണ് മറ്റു ചിലരുടെ ചോ ദ്യം. അതിലെന്താണിത്ര തെറ്റു കാണാന്‍ എന്ന ചോദ്യം ഉന്നയിച്ചിട്ടുണ്ട് മലയാള മനോരമ ഓണ്‍ലൈണ്‍ എഡിറ്ററായ സന്തോഷ് ജോര്‍ജ് ജേക്കബ്. 

അങ്ങനെയൊക്കെ തയാറാക്കിയിരുന്ന പ്രസിദ്ധീകരണങ്ങളൊക്കെയല്ലേ ഇവിടുളളവരുടെ വായനാശീലത്തെ പ്രോത്സാഹിപ്പിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു. മനോരമ അടക്കമുളള നാട്ടിലെ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് അമേരിക്കയില്‍ സ്വാധീനമുണ്ടാക്കാന്‍ അവസരമൊരുക്കിയതിന്റെ അടിത്തറ ഈ പ്രോത്സാഹനം  തന്നെയാണ് എന്നും അദ്ദേഹം വിശദീകരിക്കുന്നു.

തൊണ്ണൂറുകള്‍ വരെ ഏതാണ്ട് തട്ടിയും മുട്ടിയും ഒക്കെ തന്നെയായിരുന്നു ഇവിടെ മലയാള ഭാഷാ പ്രവര്‍ത്തനം. എന്നിരിക്കിലും കൈയെഴുത്ത് പ്രസിദ്ധീകരണങ്ങള്‍ തയാറാക്കി ഭാഷാ പ്രവര്‍ത്തനം നടത്തിയ സാഹിത്യ സ്‌നേഹികളുടെ പ്രവര്‍ത്തനം ഇവിടെയും വേറിട്ടു നില്‍ക്കുന്നു. അന്നും ഇന്നും ഭാഷാസ്‌നേഹത്തിന്റെ നിശബ്ദ സാന്നിധ്യമായ ഈ സാഹിത്യ പ്രവര്‍ത്തകരുടെ സംഭാവന അമേരിക്കയിലെ മലയാള മാധ്യമ വിജയ ചരിത്രത്തില്‍ വിസ്മരിക്കാവുന്നതല്ല.

തൊണ്ണൂറില്‍ തന്നെയാണ് അമേരിക്കയിലെ മലയാള മാധ്യമ മേഖലയില്‍ വിസ്‌ഫോടനം നടക്കുന്നത്. ഉത്പതിഷ്ണുക്കളായ സഹോരദരങ്ങളുടെ നേതൃത്വത്തില്‍ മലയാളം പത്രം എന്ന അത്ഭുതം പിറവി കൊണ്ടതു മുതല്‍ ആ വിസ്‌ഫോടനം ആരംഭിക്കുകയായി. തുടര്‍ന്നങ്ങോട്ട് പ്രൊഫഷണലല്‍ ജേര്‍ണലസത്തിന്റെ കാലമായിരുന്നു. നാട്ടില്‍ നിന്നുളള വാര്‍ത്തകള്‍ മാത്രമല്ലാതെ അമേരിക്കന്‍ മുഖ്യധാരയിലും മലയാളി സമൂഹത്തിലും നടക്കുന്ന സംഭവങ്ങളുടെ സംക്ഷിപ്ത വിവരണം ജനങ്ങളിലെത്തിയതിലൂടെ വാര്‍ത്താ സംഭരണത്തിലും അവതരണത്തിലും വിതരണത്തിലും അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി.

 തുടര്‍ന്ന് പിറവി കൊണ്ട എല്ലാ പ്രസിദ്ധീകരണങ്ങളിലും ഈ പ്രൊഫഷണല്‍ സമീപനം പ്രതിഫലിച്ചു. ലോക വാര്‍ത്താ ഭൂപടത്തില്‍ അമേരിക്കന്‍ മലയാളി സമൂഹം നിറസാന്നിധ്യമായത് ഇവിടുത്തെ അച്ചടി മാധ്യമങ്ങളുടെ പ്രൊഫഷണല്‍ സമീപനം കൊണ്ടാണ്. 

ലോകത്തെവിടെയുമെന്ന പോലെ അച്ചടി മാധ്യമങ്ങള്‍ക്കു പിന്നാലെ ദൃശ്യ മാധ്യമങ്ങളുടെ വരവ് അമേരിക്കന്‍ മലയാളി സമൂഹത്തിലുമുണ്ടായി. നാട്ടിലെ ടെലിവിഷന്‍ ചാനലുക
ള്‍ ഇവിടെ എത്തിക്കുന്നതായിരുന്നു ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ ആദ്യം ദൗത്യമായി കണ്ടത്. 

കാലം പിന്നിട്ടതോടെ അമേരിക്കയില്‍ നടക്കുന്ന സംഭവങ്ങള്‍ നാട്ടിലെത്തിച്ച് സംപ്രേക്ഷണം ചെയ്യുന്നതിലേക്ക് ദൃശ്യ മാധ്യമ ലോകം വളര്‍ന്നു. അമേരിക്കന്‍ മലയാളി അങ്ങനെ ആകാശസീമകളിലും എത്തിത്തുടങ്ങി. ശുദ്ധ മലയാളത്തില്‍ സ്ഫുടതയോടെ വാര്‍ ത്താ വായന നിര്‍വഹിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കന്‍ പ്രതിനിധി ഡോ. കൃ ഷ്ണ കിഷോര്‍ മലയാളക്കരക്ക് തന്നെ അത്ഭുതമായി. ഇത്രയും ഭംഗിയോടെ വാര്‍ത്ത വായിക്കുന്ന ചെറുപ്പക്കാരനെ ഞാന്‍ കണ്ടിട്ടില്ല എന്ന് സാഗര ഗര്‍ജനമായ ഡോ. സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടത് അമേരിക്കന്‍ മലയാള മാധ്യമ രംഗത്തിന് ലഭിച്ച വില കല്‍പ്പിക്കാനാവാത്ത പുരസ്‌കാരം തന്നെയായിരുന്നു. എന്നിരിക്കിലും അച്ചടിക്കും ദൃശ്യത്തിനും ഇടയിലുളള റേഡിയോ വ്യാപകമായി അമേരിക്കന്‍ മലയാളി സമൂഹത്തിലുണ്ടായില്ല എന്നത് ശ്രദ്‌ധേയമാണ്. ഒരുഘട്ടം മറികടന്നാണ് ഇവിടുത്തെ മാധ്യമരംഗം വളര്‍ന്നതെന്ന് സാരം. 

ടെലിവിഷന്റെ കടന്നു വരവ് ഇവിടുത്തെ അച്ചടി മാധ്യമങ്ങളെ ബാധിച്ചില്ലെന്നു മാത്രമല്ല അവ പരസ്പര പൂരകങ്ങളായി വളരുകയുമായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമം കടന്നു വന്നത് അച്ചടി മാധ്യമങ്ങള്‍ക്കും ടെലിവിഷനും തിരിച്ചടിയായി. ആര്‍ക്കു വേണമെങ്കിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണം തുടങ്ങാമെന്ന സ്ഥിതി വന്നതോടെ ഉത്തരവാദിത്വ രഹിത മാധ്യമ പ്രവര്‍ത്തനത്തിന് തുടക്കവുമായി. എന്താണ് വാര്‍ത്ത, ഏതാണ് വാര്‍ത്ത എന്നറിയാതെ ജനം കുഴങ്ങി. ശുദ്ധ അസംബന്ധങ്ങള്‍ എഴുതി വിടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അസത്യ പ്രചാരണത്തിനും വ്യക്തിഹത്യക്കും ഊന്നല്‍ കൊടുത്തു. 

സോഷല്‍ മീഡിയയും കൂടി രംഗത്തെുകയും അതിന്റെ ഷെയറിംഗ് വ്യാപകവുമായതോടെ പണ്ടുകാലത്ത് നാട്ടിലെ ചായക്കടയിലിരുന്ന് പരദൂഷണം പറയുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. ഇലക്‌ട്രോണിക് ചായക്കടയെന്നാണ് സാഹിത്യകാരനായ സന്തോഷ് പാല സോഷ്യല്‍ മീ ഡിയയെ വിശേഷിപ്പിക്കുന്നത്. നിലവാരവും പാരമ്പര്യവുമുളള പത്ര സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ മാത്രം വായിക്കുക എന്ന തന്ത്രമാണ് ഇത്തരം പേക്കൂത്തുകളെ വിവേചന ബുദ്ധിയോടെ നോക്കിക്കണ്ടവര്‍ സ്വീകരിച്ചത്.

നിരീക്ഷണ ബുദ്ധിയോടെ ഇത്തരം പേക്കൂത്തുകളെ അവഗണിച്ച വായനാ സമൂഹം ഇ ന്ന് അച്ചടി മാധ്യമത്തിലേക്ക് വീണ്ടും മടങ്ങിയെത്തുന്ന കാഴ്ചയാണ് ദൃശ്യമാവുന്നത്. നേരിന്റെ നേര്‍ക്കാഴ്ചയുടെ പ്രഭവകേന്ദ്രം വാര്‍ത്താ വിതരണത്തെ സാമൂഹ്യ പ്രതിബദ്ധതയുമായി ഇഴചേര്‍ക്കുന്ന അച്ചടി മാധ്യമങ്ങള്‍ക്കു തന്നെയാണെന്ന് സമൂഹം തിരിച്ചറിയുന്നു.

ഈ തിരിച്ചറിയിലിന്റെ വേര്‍തിരിച്ചെടുക്കലാണ് മലയാളം പത്രികയെന്ന ഞങ്ങളുടെ പു തിയ സംരംഭം. മുന്‍ഗാമികള്‍ അവശേഷിപ്പിച്ച സാമൂഹിക നീതിയുടെ കെടാവിളക്ക് ഞങ്ങള്‍ ഏറ്റെടുക്കുകയാണ്. ഡിജിറ്റല്‍ രംഗം നേടിയ വളര്‍ച്ചക്കിടെ അച്ചടി മാധ്യമത്തിന് എന്തു പ്രസക്തി എന്ന വെറും ചോദ്യത്തെ ഞങ്ങള്‍ അവഗണിക്കുന്നു. കേട്ടറിവും കണ്ടറിവുമല്ല, വായിച്ചറിവാണ് ബുദ്ധിമണ്ഡലത്തെ പരിപോഷിപ്പിക്കുകയെന്നു വിശ്വസിക്കുന്ന ഞങ്ങള്‍ക്ക് മുന്നില്‍ ശരിയുടെ വഴികളേയുളളൂ. 

മുന്‍കാല പത്രങ്ങളുടെ ജനകീയ ദൗത്യത്തിന്റെ പിന്തുടച്ചയല്ല ഒരു കയറ്റം കയറിയുളള വിശകലനാത്മകമായ സമീപനമാണ് ഞങ്ങളുടേത്. വാര്‍ത്തകളും സംഭവങ്ങളും ഞങ്ങളുടെ പ്രവര്‍ത്തനത്തിലെ ആദ്യാക്ഷരം മാത്രമാകുന്നു. അതിനു പിന്നിലെ ആവരണം അഴിച്ചെടുക്കലാണ് ഞങ്ങളുടെ ദൗത്യം..... അതൊരു വിധിതീര്‍പ്പു തന്നെയാകണമെന്ന ആന്തരിക ബോധത്തോടെ....
ന്യൂയോര്‍ക്ക് ടൈംസ് സാരഥി ആര്‍തര്‍ ഷുസ്ബര്‍ഗറിന്റെ ആപ്തവാക്യം ഞങ്ങള്‍ കടമെടുക്കുകയാണ്. അദ്ദേഹം ഇങ്ങനെ പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസ് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് വാര്‍ത്തകള്‍ മാത്രമല്ല, മറിച്ച് ഒരു ജഡ്ജ്‌മെന്റാണ്...

അതു തന്നെയാണ് മലയാളം പത്രികയുടെയും പ്രവര്‍ത്തന ദൗത്യം...

ഒരു വിധിതീര്‍പ്പിനായി ഞങ്ങള്‍ ഇറങ്ങുകയാണ്.. നിറഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു...ന്യൂയോര്‍ക്ക് മുതല്‍ ഫ്‌ളോറിഡയും ബോസ്റ്റണ്‍ മുതല്‍ കാലിഫോര്‍ണിയയും വരെ അടങ്ങുന്ന മലയാളി സമൂഹത്തില്‍ നിന്ന്...

സ്‌നേഹത്തോടെ
ജോണ്‍ സി. വര്‍ഗീസ് (സലിം)
ചീഫ് എഡിറ്റര്‍
എബ്രഹാം ഫിലിപ്പ്
മാനേജിംഗ് എഡിറ്റര്‍
തമ്പി തലപ്പളളില്‍
എക്‌സിക്യൂട്ടീവ് എഡിറ്റര്‍
ജോര്‍ജ് ജോസഫ്
സീനിയര്‍ എഡിറ്റര്‍
ടാജ് മാത്യു
എഡിറ്റര്‍
ഇ.എം സ്റ്റീഫന്‍
സര്‍ക്കുലേഷന്‍ ആന്‍ഡ്
മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ 
 
Contact: malayalampathrika@gmail.com
516-502-2211
fax: 516-502-2210
മലയാളം പത്രിക: ന്യു യോര്‍ക്കില്‍ നിന്നു പുതിയ പത്രം പ്രസിദ്ധീകരണം തുടങ്ങി
Join WhatsApp News
NG Jerome 2017-09-10 11:56:48
Congrats.
At last , the gap is filled once again.
Not only American Malayalees ,but also the  Business men from Kerala  welcome the publication .
Business men have a media to promote their projects ,products and services. Content writing is very much welcomed. Nobody wanted news. but you may publish  good short stories, Novels , poetry,
interviews with successful business men,  criticism of new films, etc
Also give 24 pages for American youth in English, their achievements  in studies, and extra carricular activities dance,  dance schools, sports & games , etc

I wish all success in your new venture

NG Jerome
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക