Image

കേരളത്തനിമയാര്‍ന്ന ഹരിത ഗ്രാമങ്ങള്‍ അമേരിക്കയില്‍

Published on 06 September, 2017
കേരളത്തനിമയാര്‍ന്ന ഹരിത ഗ്രാമങ്ങള്‍ അമേരിക്കയില്‍
അമേരിക്കന്‍ മലയാളിയുടെ പച്ചക്കറിത്തോട്ടങ്ങള്‍ 

മണ്ണെറിഞ്ഞാല്‍ പൊന്നു വിളയുന്ന മലയാളക്കരയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളുടെ മനസ്സില്‍ ഒരു
കര്‍ഷകനുണ്ട്. വേനല്‍കാലത്ത് അവരെല്ലാം മണ്ണില്‍ കൊത്തികിളച്ചു ഇഷ്ടമുള്ള പച്ചക്കറികള്‍ക്ക് വിത്തെറിഞ്ഞു കാര്‍ഷിക തോട്ടം ഉണ്ടാക്കുന്നു.

ശ്രീ വര്‍ഗീസ് രാജനും ഭാര്യയും ന്യുയോര്‍ക്കിലെ മിനിയോളയിലെ പച്ചക്കറിത്തോട്ടത്തില്‍.

നിങ്ങളും നിങ്ങളുടെ കാര്‍ഷിക തോട്ടത്തില്‍ വിളഞ്ഞു കിടക്കുന്ന പച്ചക്കറികളും അടങ്ങുന്ന ചിത്രങ്ങള്‍ ഇ മലയാളിയുടെ വായനക്കാര്‍ക്കായി പങ്കു വയ്ക്കുക. എല്ലാവര്‍ക്കും അത് പ്രചോദനമാകട്ടെ.

ആശംസകളോടെ
ഇ മലയാളി 
കേരളത്തനിമയാര്‍ന്ന ഹരിത ഗ്രാമങ്ങള്‍ അമേരിക്കയില്‍ കേരളത്തനിമയാര്‍ന്ന ഹരിത ഗ്രാമങ്ങള്‍ അമേരിക്കയില്‍ കേരളത്തനിമയാര്‍ന്ന ഹരിത ഗ്രാമങ്ങള്‍ അമേരിക്കയില്‍
Join WhatsApp News
വിദ്യാധരൻ 2017-09-07 23:08:22
പാടത്തിൻകര നീളെ നീലനിറമായ് 
     വേലിക്കൊരാഘോഷമായ് 
ആടിത്തൂങ്ങിയലഞ്ഞുലഞ്ഞു സുകൃതം 
      കൈകൊണ്ടു നിൽക്കും വിധൗ 
വാടാതെ വരികെന്റെ കൈലധൂനാ 
      പീയൂഷ ഡംഭത്തെയും 
ഭേദിച്ചൻപൊടു കയ്യപ്പവല്ലി തരസാ
      പെറ്റുള്ള പൈതങ്ങളെ  (ചേലപ്പറമ്പ് നമ്പൂതിരി )

(പാടത്തിന്റെ കരയിലൂടെ നടന്നുപോകുമ്പോൾ ഒരു വേലിയിൽ പടർന്നു കിടക്കുന്ന പാവൽ വള്ളിയിൽ നിന്നും പാവയ്ക്ക പറിക്കാൻ കവി ശ്രമിച്ചെന്നും അതിനെപ്പറ്റി ഒരു പദ്യം ചൊല്ലിയിട്ടേ  പറിക്കാവു എന്ന് സ്നേഹിതൻ പറഞ്ഞതനുസരിച്ച് അപ്പോൾ തന്നെ ഈ പദ്യം നിർമ്മിച്ചതെന്നും പറയപ്പെടുന്നു ) 

പാടത്തിന്റെ കരയിൽ പടർന്നു വേലിക്ക് അലങ്കാരമായി ആടിതൂങ്ങി അലഞ്ഞുലഞ്ഞ് സുകൃതം ഉൾക്കൊണ്ടു നിൽക്കുന്ന പാവൽ വള്ളി പെറ്റുണ്ടായവയും സ്വാദിന്റെ കാര്യത്തിൽ അമൃതിന്റെ അഹന്ത ശമിപ്പിച്ചവയുമായ  കുഞ്ഞുങ്ങളെ നിങ്ങൾ വേഗത്തിൽ എന്റെ കയ്യിൽ വരിക

നിങ്ങളുടെ പച്ചക്കറിത്തോട്ടത്തിൽ തൂങ്ങി കിടക്കുന്ന പാവക്കകൾ കണ്ടപ്പോൾ ഈ കവിത ഓർമയിൽ വന്നു   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക