Image

ഡാറ്റാ സെന്റര്‍ കൈമാറ്റം‍: അന്വേഷണം സി.ബി.ഐക്ക് വിട്ടു

Published on 07 March, 2012
ഡാറ്റാ സെന്റര്‍ കൈമാറ്റം‍: അന്വേഷണം സി.ബി.ഐക്ക് വിട്ടു
തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയത് സംബന്ധിച്ച് ക്രമക്കേടുണ്‌ടെന്ന് ചൂണ്ടിക്കാട്ടി ചീഫ് വിപ്പ് പി.സി.സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയില്‍ ക്രമക്കേടിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ തയാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയിരുന്നു.

ഇതനുസരിച്ചാണ് ഇപ്പോള്‍ അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. വി.എസ്.അച്യുതാനന്ദന്‍ ഐ.ടി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോഴാണ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക