Image

അന്തരാഷ്‌ട്ര ടൂറിസം മേള ബെര്‍ലിനില്‍ ഉദ്‌ഘാടനം ചെയ്‌തു

ജോര്‍ജ്‌ ജോണ്‍ Published on 07 March, 2012
അന്തരാഷ്‌ട്ര ടൂറിസം മേള ബെര്‍ലിനില്‍ ഉദ്‌ഘാടനം ചെയ്‌തു
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ അന്തരാഷ്‌ട്ര ടൂറിസം മേള (ഐ.റ്റി.ബി) ബെര്‍ലിനില്‍ ഉദ്‌ഘാടനം ചെയ്‌തു. ബെര്‍ലിന്‍ കോണ്‍ഗ്രസ്‌ ഹാളില്‍ നടന്ന 46-ാമത്‌ ടൂറിസം മേളയുടെ ഉദ്‌ഘാടനം ജര്‍മന്‍ സാമ്പത്തിക-ടെക്‌നോളജി മന്ത്രി ഡോ.ഫിലിപ്പ്‌ റോസ്‌ലര്‍, ബെര്‍ലിന്‍ മേയര്‍ ക്ലൗസ്‌ വോവെറൈറ്റ്‌, ഈജിപ്‌റ്റ്‌ ടൂറിസ്‌റ്റ്‌ മന്ത്രി മൊനിര്‍ ഫക്‌റി അബ്‌ദര്‍ നോര്‍ എന്നിവര്‍ സംയുക്‌തമായി നടത്തി. തുടര്‍ന്ന്‌ പങ്കാളിത്ത രാജ്യം ഈജിപ്‌റ്റ്‌ അവതരിപ്പിച്ച കലാ സാംസ്‌കാരിക സായാഹ്നം അരങ്ങേറി.

180 ലോകരാജ്യങ്ങളില്‍ നിന്നുമായി 11163 പ്രദര്‍ശകര്‍ ഈ ടൂറിസം മേളയില്‍ പങ്കെടുക്കുന്നു. മൊത്തം 160000 ചതുരശ്ര മീറ്റര്‍ വിസ്‌ത്രീണത്തില്‍ 26 ഹാളുകളിലായിട്ടാണ്‌ ഈ മേള ഒരുക്കിയിരിക്കുന്നത്‌. ഈ വര്‍ഷത്തെ പങ്കാളിത്ത രാജ്യം ഈജിപ്‌റ്റ്‌ ആണ്‌. പ്രദര്‍ശന ഹാള്‍ 23 എ ല്‍ 121 പ്രദര്‍ശകരുമായി ഈജിപ്‌റ്റ്‌ ഈ മേളയില്‍ പങ്കെടുക്കുന്നു.

കേന്ദ്ര ടൂറിസം മന്ത്രി സുബോദ്‌ കാന്ത്‌ സഹായുടെ നേത|ത്വത്തില്‍ 184 പ്രദര്‍ശകരുമായി ഇന്ത്യ 46-ാമത്‌ ഐ.റ്റി.ബി. ല്‍ പങ്കെടുക്കുന്നു. ഇതില്‍ 22 പ്രദര്‍ശകര്‍ കേരളത്തില്‍ നിന്നുമുള്ളവരാണ്‌. കേരള ടൂറിസം മന്ത്രി അനില്‍ കുമാര്‍, കെ.റ്റി.ഡി.സി. ചെയര്‍മാന്‍ വിജയന്‍ തോമസ്‌ എന്നിവരും കേരളത്തെ പ്രതിനിധീകരിച്ച്‌ ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്‌. ഇന്ത്യന്‍ പവലിയനുകള്‍ ഐ.റ്റി.ബി. ഹാള്‍ 5.2 ബി ല്‍ ആണ്‌.

മാര്‍ച്ച്‌ 07 മുതല്‍ 09 വരെ ടൂറിസം മേഖലയിലെ വിദഗ്‌ദ്ധര്‍ക്കും, മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമായരിക്കും പ്രവേശനം. മാര്‍ച്ച്‌ 10 - 11 തീയതികളില്‍ പൊതുജനങ്ങള്‍ക്ക്‌ ഈ ലോക ടൂറിസ മേള കാണാവുന്നതാണ്‌. ഇന്ത്യന്‍ ടൂറിസം മന്ത്രി സുബോദ്‌ കാന്ത്‌ സഹായ്‌ മാര്‍ച്ച്‌ 08 ന്‌ വൈകുന്നേരം 07.00 മണിക്ക്‌ ബെര്‍ലിനിലെ മാരിറ്റിം ഹോട്ടലില്‍ വച്ച്‌ ജര്‍മനിയിലെ ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്ററന്മാരെയും, ഇന്ത്യന്‍ പവലിയനിലെ പ്രദര്‍ശകരെയും കൂടിക്കാഴ്‌ച്ചക്കും, അത്താഴവിരുന്നിനും ക്ഷണിച്ചിട്ടുണ്ട്‌. മാര്‍ച്ച്‌ 09 ന്‌ വെള്ളിയാഴ്‌ച്ച വൈകിട്ട്‌ 07.30 ന്‌ കേരള ടൂറിസം മന്ത്രി അനില്‍ കുമാര്‍ ഹോട്ടല്‍ അമ|തില്‍ വച്ച്‌ കേരളാ ടൂര്‍ ഓപ്പറേറ്ററന്മാരെയും, കേരളാ പവലിയനിലെ പ്രദര്‍ശകരെയും കൂടിക്കാഴ്‌ച്ചക്കും, വിരുന്നിനും ക്ഷണിച്ചിട്ടുണ്ട്‌.
അന്തരാഷ്‌ട്ര ടൂറിസം മേള ബെര്‍ലിനില്‍ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക