Image

മഞ്ഞുമലയിടിഞ്ഞ് അഫ്ഗാനില്‍ 37 മരണം

Published on 06 March, 2012
മഞ്ഞുമലയിടിഞ്ഞ് അഫ്ഗാനില്‍ 37 മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബദാക്ഷാന്‍ പ്രവിശ്യയിലെ ഗ്രാമത്തില്‍ ശക്തമായ ഹിമപാതത്തില്‍ കുറഞ്ഞത് 37 പേര്‍ക്കു ജീവഹാനി നേരിട്ടു.ഒരു മഞ്ഞുമല ഇടിഞ്ഞ് ഗ്രാമം മൂടിപ്പോയി. നിരവധിപ്പേര്‍ മഞ്ഞിനടിയില്‍ കുടുങ്ങിയിട്ടുണെ്ടന്നും മരണസംഖ്യ കുത്തനേ ഉയരാനിടയുണെ്ടന്നും അധികൃതര്‍ പറഞ്ഞു. മഞ്ഞുകുഴിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പരിക്കേറ്റ ഏതാനും പേരെ താജിക്കിസ്ഥാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബദാക്്ഷാനില്‍ ഈ വര്‍ഷം കടുത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ഫെബ്രുവരിയില്‍ ഈ പ്രവിശ്യയില്‍ 35 കുട്ടികള്‍ ഹിമപാതത്തില്‍ മരണമടയുകയുണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക