Image

മായാവതിയുടെ പ്രതിമകള്‍ നീക്കം ചെയ്യില്ലെന്ന് അഖിലേഷ് യാദവ്

Published on 06 March, 2012
മായാവതിയുടെ പ്രതിമകള്‍ നീക്കം ചെയ്യില്ലെന്ന് അഖിലേഷ് യാദവ്
ലക്‌നോ: ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മുഖ്യമന്ത്രി മായാവതിയുടെയും ബിഎസ്പി ചിഹ്നമായ ആനയുടെയും പ്രതിമകള്‍ നീക്കം ചെയ്യില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഭരണത്തിലേറിയാല്‍ ഈ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് അഖിലേഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേരത്തെ പ്രസ്താവിച്ചിരുന്നു. 

എന്നാല്‍ മായവതിയുടെയോ മറ്റു ദളിത് നേതാക്കളുടെയോ പ്രതിമകള്‍ നീക്കം ചെയ്യാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് യുപിയിലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം അഖിലേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിമകള്‍ മൂടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കോടികള്‍ ചെലവഴിച്ചാണ് മായാവതി തന്റെയും പാര്‍ട്ടി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും പാര്‍ട്ടി ചിഹ്നമായ ആനയുടെയും പ്രതിമകള്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക