Image

ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി ഖണ്ഡൂരിയ്ക്ക് തോല്‍വി

Published on 06 March, 2012
ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി ഖണ്ഡൂരിയ്ക്ക് തോല്‍വി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ബി.സി.ഖണ്ഡൂരിയ്ക്ക് തോല്‍വി. കോട്ദ്വാറില്‍ കോണ്‍ഗ്രസിലെ എസ്.എസ്.നേഗിയാണ് ഖണ്ഡൂരിയെ അട്ടിമറിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ഖണ്ഡൂരി ഏറെ പിന്നിലായിരുന്നു. ബിജെപിയിലെ പടലപ്പിണക്കങ്ങളാണ് ഖണ്ഡൂരിയുടെ തോല്‍വിയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. 

2007 മുതല്‍ 2009 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഖണ്ഡൂരി പാര്‍ട്ടിയിലെ ഭിന്നിപ്പിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി പദമൊഴിഞ്ഞത്. പിന്നീട് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ഏതിര്‍പ്പിനെ അവഗണിച്ച് 2011ല്‍ അദ്ദേഹത്തെ കേന്ദ്രനേതൃത്വം വീണ്ടും സംസ്ഥാന മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക