Image

കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യയ്ക്ക് തോല്‍വി

Published on 06 March, 2012
കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യയ്ക്ക് തോല്‍വി
ഫറൂഖാബാദ്: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദ് പരാജയപ്പെട്ടു. ഫറൂഖാബാദ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ലൂയിസ് വോട്ടെണ്ണലില്‍ ആദ്യം മുതല്‍ തന്നെ ഏറെ പിന്നിലായിരുന്നു. ഒരു ഘട്ടത്തില്‍ ആറാം സ്ഥാനത്തേക്ക് വരെ അവര്‍ പിന്തള്ളപ്പെട്ടിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ മേജര്‍ സുനില്‍ ദത്ത് ദ്വിവേദിയാണ് ഇവിടെ വിജയിച്ചത്. 147 വോട്ടുകള്‍ക്കായിരുന്നു വിജയം. 

ബിജെപി സ്ഥാനാര്‍ഥിയായ വിജയ് സിംഗാണ് രണ്ടാമതെത്തിയത്. ലൂയിസ് ഖുര്‍ഷിദിന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ് മുസ്‌ലീം ഉപസംവരണത്തെക്കുറിച്ച് പറഞ്ഞ് വിവാദങ്ങളില്‍ അകപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക