Image

പ്രതിദിനം 340 മെഗാവാട്ടിന്റെ കമ്മി: ആര്യാടന്‍

Published on 06 March, 2012
പ്രതിദിനം 340 മെഗാവാട്ടിന്റെ കമ്മി: ആര്യാടന്‍
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നു കൂടുതല്‍ വൈദ്യുതി കിട്ടിയില്ലെങ്കില്‍ ലോഡ് ഷെഡിങിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പ്രതിദിനം 340 മെഗാവാട്ടിന്റെ കമ്മിയാണ് അനുഭവപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ 
സംസാരിക്കുകയായിരുന്നു അദ്ദേഹം.

  സംസ്ഥാനത്ത് ഇപ്പോള്‍ അപ്രഖ്യാപിത പവര്‍കട്ടില്ല. പരീക്ഷാക്കാലത്തു ലോഡ് ഷെഡിങ് ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നവീകരണത്തിനുശേഷം ഒരുമെഗാവാട്ടു പോലും   ഉത്പാദനം വര്‍ധിച്ചില്ല. നവീകരണം നടന്ന ബാക്കി എല്ലാ പദ്ധതികളിലും ഉത്പാദനം കൂടിയെന്നും ആര്യാടന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക