Image

റോക്ക് ലാന്‍ഡില്‍ മാര്‍ക്കിന്റെ ഓണാഘോഷം വെള്ളിയാഴ്ച

Published on 31 August, 2017
 റോക്ക് ലാന്‍ഡില്‍ മാര്‍ക്കിന്റെ ഓണാഘോഷം വെള്ളിയാഴ്ച
ന്യൂയോര്‍ക്ക്‌: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) ഓണാഘോഷം സെപ്റ്റംബര്‍ 1 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നയാക്കിലെ ക്ലാര്‍ക്ക്‌സ്ടൗണ്‍ റിഫോം ചര്‍ച്ചില്‍ നടക്കുമെന്നുമാത്യു വര്‍ഗീസ് (പ്രസിഡന്റ് ഇന്‍ ചാര്‍ജ്),സന്തോഷ് വര്‍ഗീസ് (സെക്രട്ടറി ഇന്‍ ചാര്‍ജ്), ട്രഷറര്‍ വിന്‍സന്റ് അക്കക്കാട്ട്, കോര്‍ഡിനേറ്റര്‍മാരായ സണ്ണി കല്ലൂപ്പാറ, റീത്താ മണലില്‍, ജിജോ ആന്റണി എന്നിവര്‍ അറിയിച്ചു.

ഏഴു മുതല്‍ എട്ടു വരെ ഓണസദ്യക്കു തോമസ് അലക്‌സ്, ജോസ് അക്കക്കാട്ട്, ജേക്കബ് ചൂരവടി എന്നിവര്‍ നേത്രുത്വം നല്‍കും.

കലാപരിപാടികള്‍ക്ക് സിബി ജോസഫ്, സന്തോഷ് മണലില്‍, സാജന്‍ തോമസ് എന്നിവരും കര്‍ഷക ശ്രീ അവാര്‍ഡ് ദാന പരിപടിക്ക് തോമസ് അലക്‌സ്, ജോസ് അക്കക്കാട്ട്, സിജി ജോര്‍ജ്, ജേക്കബ് ചൂരവടി എന്നിവരും നേത്രുത്വം നല്‍കും.

കര്‍ഷക ശ്രീക്കു ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. അത്തപ്പൂക്കളം, മാവേലി മന്നനു വരവേല്പ്, തിരുവാതിര കളി, ചെണ്ടമേളം, കലാഭവന്‍ ജയന്റെ ഗാനമേള എന്നിവയാനു മുഖ്യ പരിപാടികള്‍.

വിവരങ്ങള്‍ക്ക്: മാത്യു വര്‍ഗീസ് 8455988049; സന്തോഷ് വര്‍ഗീസ് 2013109247; വിന്‍സന്റ് അക്കക്കാട്ടു 8458930507; സണ്ണി കല്ലൂപ്പാറ 8455960935

Join WhatsApp News
Rocklander 2017-08-31 18:00:48
President in charge, Secretary in charge ?
what is happening 
observer 2017-08-31 22:06:41
റോക്ക് ലാന്‍ഡ് കൗണ്ടിയുടെ കഷ്ടകാലം. ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷനു ഓണാഘോഷം പൊലും സംഘടിപ്പിക്കാന്‍ പറ്റില്ല. അപ്പോഴിതാ മാര്‍ ക്കും രണ്ടായി. ബഹുകേമം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക