Image

മോണ്‍. ഭരണികുളങ്ങര: ഇടയ വഴിയിലെ രജത നക്ഷത്രം

Published on 06 March, 2012
മോണ്‍. ഭരണികുളങ്ങര: ഇടയ വഴിയിലെ രജത നക്ഷത്രം
കൊച്ചി: ഫരീദാബാദ്‌ രൂപതയുടെ പുതിയ മെത്രാനായി നിയമിതനായ മോണ്‍. കുര്യാക്കോസ്‌ ഭരണികുളങ്ങര വിനയാന്വിതനായ കര്‍മ്മയോഗിയായി അറിയപ്പെടുന്നു. ജര്‍മനിയിലെ വത്തിക്കാന്‍ ന്യണ്‍ഷ്യേച്ചറില്‍ സെക്രട്ടറിയായി സേവനം അനുഷ്‌ഠിക്കവേയാണ്‌ ഭരണികുളങ്ങരയെ തേടി പുതിയ ചുമതലയെത്തുന്നത്‌.

കരിപ്പാശേരി ഭരണികുളങ്ങര ആന്റണി - ഏല്യ ദമ്പതികളുടെ പുത്രനായ കുര്യാക്കോസ്‌ ഭരണികുളങ്ങര 1983 -ല്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയില്‍ നിന്നാണ്‌ വൈദികപട്ടം സ്വീകരിച്ചത്‌. തൃപ്പൂണിത്തുറ ഫൊറോനാപ്പള്ളിയില്‍ അസി. വികാരിയായാണ്‌ വൈദിക ജീവിതം ആരംഭിച്ചത്‌. തുടര്‍ന്ന്‌ സത്യദീപം അസോസിയേറ്റ്‌ എഡിറ്റര്‍, വിമലഗിരി പള്ളി വികാരി, വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യയുടെ നാമകരണത്തിനുള്ള അസി. വൈസ്‌ പോസ്റ്റുലേറ്റര്‍ എന്നി നിലകളിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനം കാമറൂണ്‍, ഇറാക്ക്‌, വെനിസ്വേല, കോംഗോ, ഗബോണ്‍, തായ്‌ലാന്‍ഡ്‌ എന്നിവടങ്ങളിലെ വത്തിക്കാന്‍ പ്രതിനിധി കാര്യാലയങ്ങളില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.
മോണ്‍. ഭരണികുളങ്ങര: ഇടയ വഴിയിലെ രജത നക്ഷത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക