Image

യു.പിയില്‍ സമാജ്‌ വാദി പാര്‍ട്ടിക്ക്‌ കേവല ഭൂരിപക്ഷം

Published on 06 March, 2012
യു.പിയില്‍ സമാജ്‌ വാദി പാര്‍ട്ടിക്ക്‌ കേവല ഭൂരിപക്ഷം
ന്യൂഡല്‍ഹി: അഞ്ച്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന യു.പിയില്‍ സമാജ്‌ വാദി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഫലം അറിഞ്ഞ സീറ്റുകളില്‍ 177 എണ്ണം എസ്‌.പി നേടിയപ്പോള്‍ 48 സീറ്റില്‍ ലീഡ്‌ ചെയ്യുകയാണ്‌. 403 അസംബ്ലി സീറ്റില്‍ 224 സീറ്റില്‍ ലീഡ്‌ ചെയ്‌ത്‌ എസ്‌. പി കേവല ഭൂരിപക്ഷത്തോട്‌ അടുക്കുകയാണ്‌. ഇവിടെ മുലായം സിംഗ്‌ യാദവ്‌ മുഖ്യമന്ത്രിയാവുമെന്ന്‌ പാര്‍ട്ടിയുടെ പ്രചാരണത്തിന്‌ നേതൃത്വം വഹിച്ച അഖിലേഷ്‌ യാദവ്‌ പ്രഖ്യാപിച്ചു.

ബി.എസ്‌.പിക്ക്‌ ഇത്തവണ കനത്ത തിരിച്ചടിയേറ്റു. ഒടുവില്‍ കിട്ടിയ കണക്ക്‌ പ്രകാരം ബി.എസ്‌.പി 64 സീറ്റില്‍ ജയിക്കുകയും 15 സീറ്റില്‍ ലീഡ്‌ ചെയ്യുകയുമാണ്‌. ബി.ജെ.പി 39 സീറ്റ്‌ നേടുകയും 9 സീറ്റില്‍ ലീഡ്‌ ചെയ്യുകയുമാണ്‌. കോണ്‍ഗ്രസ്‌ 34 സീറ്റില്‍ വിജയിക്കുകയും 8 സീറ്റില്‍ ലീഡ്‌ ചെയ്യുകയുമാണ്‌. മുഖ്യമന്ത്രി മായാവതി ഇന്ന്‌ ഗവര്‍ണര്‍ക്ക്‌ രാജി സമര്‍പ്പിക്കും.

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്‌ പരുങ്ങലിലായപ്പോള്‍ ഉത്തരാഘണ്ടില്‍ ബിജെപിക്കൊപ്പം ഇഞ്ചോടിച്‌ പോരാട്ടം നടക്കുകയാണ്‌. ഗോവയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലേറുമെന്നാണ്‌ സൂചന. ഫലമറിഞ്ഞ 32 സീറ്റില്‍ 18ലും ബി.ജെ.പി സഖ്യം വിജയിച്ചു. മറ്റു നാലെണ്ണത്തില്‍ ലീഡ്‌ചെയ്യുകയും ചെയ്യുന്നു. 40 അംഗ സഭയാണ്‌ ഗോവയിലുള്ളത്‌. തൊട്ടടുത്തുള്ള കോണ്‍ഗ്രസിന്‌ പത്തില്‍ കുറഞ്ഞ സീറ്റുകളിലെ മുന്നേറാനായുള്ളൂ. പഞ്ചാപില്‍ അകാലിദള്‍ ബി.ജെ.പി സംഖ്യം അധികാരത്തിലേറുമെന്നാണ്‌ ഫലങ്ങള്‍ നല്‍കുന്ന സൂചന.

മണിപ്പൂരില്‍ 60 അംഗ നിയമസഭയില്‍ 17 സീറ്റില്‍ വിജയിക്കുകയും 43 സീറ്റില്‍ ലീഡു ചെയ്യുകയും ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക