Image

യു.പി.എ സര്‍ക്കാറിന്റെ നവലിബറല്‍ നയങ്ങള്‍ക്ക്‌ ജനങ്ങളെ രക്ഷിക്കാനാവില്ല: കാരാട്ട്‌

Published on 06 March, 2012
യു.പി.എ സര്‍ക്കാറിന്റെ നവലിബറല്‍ നയങ്ങള്‍ക്ക്‌ ജനങ്ങളെ രക്ഷിക്കാനാവില്ല: കാരാട്ട്‌
കോഴിക്കോട്‌: യു.പി.എ സര്‍ക്കാറിന്റെ നവലിബറല്‍ നയങ്ങള്‍ക്ക്‌ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന്‌ തെളിഞ്ഞതായി സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അഭിപ്രായപ്പെട്ടു. സോഷ്യലിസത്തിന്റെ തിരിച്ചുവരവിനുള്ള സാഹചര്യം ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുകയാണ്‌. മനുഷ്യ പുരോഗതിക്കും സോഷ്യലിസത്തിനും വേണ്ടി പൊരുതുന്ന ശക്തികള്‍ സാമ്രാജ്യത്വത്തിനെതിരെ സമരം നടത്തുന്ന കാഴ്‌ചയാണ്‌ ലോകത്തെങ്ങും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്‌മയും കാര്‍ഷിക പ്രതിസന്ധിയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയുമെല്ലാം ജനജീവിതം ദുരിതത്തിലാക്കി, ഇടതു പ്രസ്ഥാനങ്ങള്‍ മാത്രമാണ്‌ ഇതിന്‌ ബദല്‍ നയം മുന്നോട്ടുവെക്കുന്നത്‌. രാജ്യത്തെ മുതലാളിത്ത നയങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി വലിയൊരു മുന്നേറ്റമുണ്ടാക്കാനാണ്‌ സി.പി.എമ്മും ഇടതുപ്രസ്ഥാനങ്ങളും ശ്രമിക്കുന്നതെന്നും ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച്‌ നടത്തുന്ന 'സോഷ്യലിസമാണ്‌ ഭാവി' ചരിത്ര പ്രദര്‍ശനം ടൗണ്‍ഹാളില്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ അദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക