Image

ദുബായ്‌ കമ്പനിയുടെ ചരക്ക്‌ കപ്പല്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചി

Published on 06 March, 2012
ദുബായ്‌ കമ്പനിയുടെ ചരക്ക്‌ കപ്പല്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചി
ദുബായ്‌: സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ദുബായ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ചരക്ക്‌ കപ്പല്‍ റാഞ്ചി. 'റോയല്‍ ഗ്രേസ്‌' എന്ന കപ്പല്‍ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ കൊള്ളക്കാര്‍ തട്ടിയെടുത്തത്‌. കപ്പല്‍ റാഞ്ചിയ വിവരം കമ്പനി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്‌.

കപ്പലില്‍ ഇന്ത്യക്കാരടക്കം 22 ജീവനക്കാരാണ്‌ കപ്പലിലുള്ളത്‌. വെള്ളിയാഴ്‌ച ഉച്ചയോടെ മാരകായുധങ്ങളുമായെത്തിയ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വളയുകയായിരുന്നു. ഞായറാഴ്‌ച ഉച്ച വരെ ഉടമകള്‍ക്ക്‌ കപ്പലുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യക്കാര്‍ക്ക്‌ പുറമെ പാകിസ്‌താന്‍, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്‌ കപ്പലിലുള്ളത്‌. ഇവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. റോയല്‍ ഗ്രേസ്‌ അടക്കം 21 കപ്പലുകളാണ്‌ സോമാലിയന്‍ കൊള്ളക്കാരുടെ കസ്റ്റഡിയിലുള്ളത്‌. ഇതിലെ 289 ജീവനക്കാരും ബന്ദികളാണ്‌.

കഴിഞ്ഞ ഡിസംബറില്‍കണ്ണൂര്‍ സ്വദേശിയടക്കം 18 ജീവനക്കാരുമായി ഒമാന്‍ തീരത്തുനിന്ന്‌ കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിനെക്കുറിച്ച്‌ ഇപ്പോഴും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക