Image

യൂറോപ്യന്‍ റേഡിയോളജി സമ്മേളനത്തില്‍ മലയാളി ഡോക്‌ടര്‍ ശ്രദ്ധേയമായി

Published on 06 March, 2012
യൂറോപ്യന്‍ റേഡിയോളജി സമ്മേളനത്തില്‍ മലയാളി ഡോക്‌ടര്‍ ശ്രദ്ധേയമായി
വിയന്ന: ഓസ്‌ട്രിയ സെന്ററില്‍ നടക്കുന്ന റേഡിയോളജി സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള ഡോ. രാമകൃഷ്‌ണന്‍ മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിനെ പ്രതിനിധികരിച്ച്‌ പങ്കെടുത്തു.

മാര്‍ച്ച്‌ ഒന്നു മുതല്‍ അഞ്ചു വരെയാണ്‌ സമ്മേളനം നടക്കുന്നത്‌. യുറോപ്യന്‍ സൊസൈറ്റി ഓഫ്‌ റേഡിയോളജിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യുറോപ്യന്‍ കോണ്‍ഗ്രസ്‌ ഓഫ്‌ റേഡിയോളജി എന്നറിയപ്പെടുന്ന സമ്മേളനം എല്ലാവര്‍ഷവും വിയന്നയിലാണ്‌ നടക്കാറുള്ളത്‌.

ആരോഗ്യ മേഖലയില്‍ റേഡിയോളജി വിഭാഗത്തിലാണ്‌ അതിനൂതന സാങ്കേതിക വിദ്യകള്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്നതെന്ന്‌ ഡോ. രാമകൃഷ്‌ണന്‍ പറഞ്ഞു.

ഇമേജ്‌ സയന്‍സ്‌ ഇന്ന്‌ ആരോഗ്യരംഗത്ത്‌ സമൂലമായ പരിവര്‍ത്തനം സൃഷ്ടിച്ചിട്ടുണെ്‌ടന്നും വിദഗ്‌ധ ചികിത്സകള്‍ സ്‌കാനിംഗ്‌ പോലെയുള്ള മാര്‍ഗങ്ങളില്ലാതെ നടത്താന്‍ കഴിയാത്ത ഒരു കാലഘട്ടത്തില്‍ മനുഷ്യവര്‍ഗം എത്തിനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷിക്കാഗോയില്‍ റേഡിയോളജി സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക എല്ലാവര്‍ഷവും നടത്തുന്ന കോണ്‍ഗ്രസ്‌ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്‌ടാമത്തെ കോണ്‍ഫറന്‍സാണിത്‌. കേരളത്തില്‍ റേഡിയോളജി മേഖലയിലുള്ള വളര്‍ച്ചയും സാധ്യതകളും രാമകൃഷ്‌ണന്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച്‌പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഡോ. രാമകൃഷ്‌ണന്‍ ഇപ്പോള്‍ മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിന്റെ റേഡിയോളജി വിഭാഗം തലവനാണ്‌.
യൂറോപ്യന്‍ റേഡിയോളജി സമ്മേളനത്തില്‍ മലയാളി ഡോക്‌ടര്‍ ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക