Image

മാഞ്ചസ്റ്ററില്‍ മാര്‍ മാത്യു മൂലക്കാട്ടിന്‌ സ്വീകരണം നല്‍കി

Published on 06 March, 2012
മാഞ്ചസ്റ്ററില്‍ മാര്‍ മാത്യു മൂലക്കാട്ടിന്‌ സ്വീകരണം നല്‍കി
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്‌ടിലെത്തിയ കോട്ടയം അതിരൂപ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍. മാത്യു മൂലക്കാട്ടിന്‌ ഹൃദ്യമായ സ്വീകരണം നല്‍കി. മാഞ്ചസ്റ്റര്‍ എയര്‍ പോര്‍ട്ടില്‍ എത്തിയ പിതാവിനെ യു.കെ.കെ.സി.എ ഭാരവാഹികളും ഫാ.സജി മലയില്‍ പുത്തന്‍പുരയും ചേര്‍ന്ന്‌ സ്വീകരിച്ചു.

തുടര്‍ന്ന്‌ കവന്‍ട്രിയില്‍ നടന്ന യു.കെ.കെ.സി.എ നാഷണല്‍ കൗണ്‍സിലിനെ അദ്ദേഹം അഭിസംബോധന ചെയ്‌തു. ജൂണ്‍ 30ന്‌ മാള്‍വന്‍ ഹില്‍സില്‍ നടക്കുന്ന കണ്‍വന്‍ഷന്‌ മാര്‍ മാത്യു മൂലക്കാട്ട്‌ ആശംസകള്‍ നേര്‍ന്നു.
മാഞ്ചസ്റ്ററില്‍ മാര്‍ മാത്യു മൂലക്കാട്ടിന്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക