Image

പോളണ്‌ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 15 പേര്‍ മരിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 06 March, 2012
പോളണ്‌ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 15 പേര്‍ മരിച്ചു
വാഴ്‌സോ: സൗത്ത്‌ പോളണ്‌ടില്‍ രണ്‌ടു യാത്രാ തീവണ്‌ടികള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച്‌ 15 പേര്‍ യാത്രക്കാര്‍ മരിച്ചു. 60 ഓളം പേര്‍ക്ക്‌ പരിക്കേറ്റു. സസ്‌കോസിനിയ്‌ക്കു സമീപം വാഴ്‌സോയില്‍ നിന്ന്‌ ക്രക്കാവുവിലേയ്‌ക്കുള്ള മെയിന്‍ റെയില്‍പാതയിലാണ്‌ അപകടം സംഭവിച്ചത്‌. ശനിയാഴ്‌ച രാത്രി പ്രാദേശികസമയം രാത്രി ഒന്‍പതിനാണ്‌ നാടിനെ നടുക്കിയ സംഭവം ഉണ്‌ടായത്‌. ഗതാഗതമന്ത്രി സ്‌ളാവോമിര്‍ നോവാക്ക്‌ അപകടസ്ഥലം സന്ദര്‍ശിച്ചു.പ്രധാനമന്ത്രി ഡൊനാള്‍ഡ്‌ ടസ്‌ക്‌ സംഭവത്തില്‍ അനുശോചിച്ചു.

പ്രസ്‌മിസില്‍ നിന്നും വാഴ്‌സോയിലേക്ക്‌ പോവുകയായിരുന്ന ട്രെയിനും വാഴ്‌സോയില്‍ നിന്നും ക്രോകോയിലേക്ക്‌ പോവുകയായിരുന്ന ട്രെയിനും തമ്മിലാണ്‌ കൂട്ടിയിടിച്ചത്‌. സംഭവത്തില്‍ മൂന്നു ബോഗികള്‍ പൂര്‍ണമായും തകര്‍ന്നു.

സിഗ്‌നല്‍ തകരാര്‍ മൂലം പാളം തെറ്റിവന്ന ട്രെയിനാണ്‌ അപകടമുണ്‌ടാക്കിയത്‌. അപകടം സംഭവിച്ച ബോഗികള്‍ക്കുള്ളില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിയിട്ടുണ്‌ടെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. 450 ഓളം അഗ്‌നിശമന സേനാംഗങ്ങളും രണ്‌ടു ബെറ്റാലിന്‍ പോലീസുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
പോളണ്‌ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 15 പേര്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക