Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ 66 വയസുകാരി ഇരട്ടക്കുട്ടികളുടെ അമ്മയായി

ജോസ്‌ കുമ്പിളുവേലില്‍ Published on 06 March, 2012
സ്വിറ്റ്‌സര്‍ലന്‍ഡില്‍ 66 വയസുകാരി ഇരട്ടക്കുട്ടികളുടെ അമ്മയായി
ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ അറുപത്താറുകാരിയായ പാസ്റ്റര്‍ ഇരട്ടക്കുട്ടികള്‍ക്ക്‌ ജന്മം നല്‍കി. ഞായറാഴ്‌ചയാണ്‌ സംഭവം. കിഴക്കന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗ്രൗബ്യുന്‍ണ്‌ടന്‍ കന്റോണിലെ ഷൂര്‍ വിമെന്‍സ്‌ ക്ലിനിക്കിലായിരുന്നു പ്രസവം. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അറുപത്തിനാലുകാരിയുടെ പേരിലുണ്‌ടായിരുന്ന റെക്കോഡാണ്‌ ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്‌.

അതേസമയം, ഇക്കാര്യത്തിലെ ലോക റെക്കോഡ്‌ ഇപ്പോഴും എഴുപതാം വയസില്‍ പ്രസവിച്ച ഇന്ത്യക്കാരിയുടെ പേരിലാണ്‌. അവര്‍ക്കും ഇരട്ടക്കുട്ടികളായിരുന്നു എന്നതും ഒരു റെക്കോഡാണ്‌.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ 66 വയസുകാരി ഇരട്ടക്കുട്ടികളുടെ അമ്മയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക