Image

ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങിന്റെ സമാജ്‌വാദി പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തിലേക്ക്

Published on 06 March, 2012
ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങിന്റെ സമാജ്‌വാദി പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തിലേക്ക്
ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങിന്റെ സമാജ്‌വാദി പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തിലേക്ക്.
 403 അംഗ സഭയില്‍ ഇതുവരെയുള്ള ലീഡ് നില അനുസരിച്ച് എസ്.പി 216 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 202 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 15 ഓളം സ്വതന്ത്രന്മാരില്‍ പകുതിപ്പേരും ഇതിനോടകം തന്നെ എസ്.പിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഒറ്റയ്ക്ക് അധികാരം പിടിക്കാനായതിലൂടെ വന്‍ തിരിച്ചവരാണ് എസ്.പി നടത്തിയിരിക്കുന്നത്. നിലവിലെ സഭയില്‍ 206 അംഗങ്ങളുണ്ടായിരുന്ന ബി.എസ്.പിക്ക് 90 ല്‍ താഴെ സീറ്റിലൊതുങ്ങുമെന്നാണ് ഇതുവരെയുള്ള സൂചനകള്‍.

ബി.എസ്.പി കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് മൂന്നാം സ്ഥാനത്തിനായി മത്സരം. രാഹുല്‍ മാജിക് പ്രതീക്ഷിച്ച കോണ്‍ഗ്രസിന് പക്ഷേ വോട്ടിങ്ങില്‍ അത് അത്രകണ്ട് പ്രതിഫലിച്ചിട്ടില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. ബി.ജെ.പിയാകട്ടെ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ബി.എസ്.പിയെ പിന്തള്ളി രണ്ടാം സ്ഥാനത്തായിരുന്നെങ്കില്‍ അവസാനത്തിലേക്കെത്തുമ്പോള്‍ കഴിഞ്ഞതവണ നേടി 51 സീറ്റ് പോലും കിട്ടില്ലെന്ന സ്ഥിതിയിലാണ്.

പഞ്ചാബ് രാഷ്ട്രീയത്തില്‍ അകാലിദള്‍-ബി.ജെ.പി സഖ്യം ചരിത്രം കുറിച്ച് വീണ്ടും ഭരണം ഉറപ്പാക്കി. 117 അംഗ സഭയില്‍ 59 സീറ്റ് ഭൂരിപക്ഷത്തിന് വേണമെന്നിരിക്കെ സഖ്യം 60 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. പ്രതിപക്ഷമായ കോണ്‍ഗ്രസ് 54 സീറ്റില്‍ ലീഡ് ചെയ്യുന്നു. 

ലീഡ് നില മാറിമറിയുന്ന ഉത്തരാഖണ്ഡില്‍ ഏത് കക്ഷി അധികാരത്തിലെത്തുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. 70 അംഗ സഭയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിച്ച് പൊരുതുകയാണ്. ഭരിക്കാനുള്ള ഭൂരിപക്ഷം രണ്ട് കക്ഷിക്കും ലഭിച്ചേക്കില്ല. നാല് സീറ്റ് നേടിയ ബി.എസ്.പിയുടെയും സ്വതന്ത്രരുടെയും നിലപാട് ഇവിടെ നിര്‍ണായകമാകും. ഉത്തരാഖണ്ഡില്‍ ഭരണം നിലനിര്‍ത്താനായാല്‍ അത് ബി.ജെ.പിക്ക് ഹാട്രിക് നേട്ടമാകും.

മണിപ്പൂരില്‍ വീണ്ടും അധികാരത്തിലെത്താമെന്നത് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നു. ശക്തമായ മത്സരം നടക്കുന്ന ഗോവയിലും ഭരണകക്ഷിയായ കോണ്‍ഗ്രസിനെ പിന്തള്ളി ബി.ജെ.പി ബഹുദൂരം മുന്നിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക