Image

അകാലിദള്‍ സഖ്യം വീണ്ടും അധികാരത്തിലേക്ക്‌

Published on 06 March, 2012
അകാലിദള്‍ സഖ്യം വീണ്ടും അധികാരത്തിലേക്ക്‌
ചണ്ഡിഗഢ്: പഞ്ചാബില്‍ ചരിത്രം കുറിച്ച് അകാലിദള്‍-ബി.ജെ.പി സഖ്യം വീണ്ടും അധികാരത്തിലേക്ക്. 1972 ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് തുടര്‍ഭരണത്തിന് കളമൊരുങ്ങുന്നത്. ഭരണനേട്ടവുമായി ജനത്തെ നേരിട്ട അകാലിദള്‍-ബി.ജെ.പി സഖ്യത്തിന് അനുകൂലമായാണ് വിധിയെഴുത്തുണ്ടായിരിക്കുന്നതെന്നാണ് ലീഡ് നില സൂചിപ്പിക്കുന്നത്. എക്‌സിറ്റ് പോളുകളില്‍ ചിലത് ഒപ്പത്തിനൊപ്പം എന്നും ചിലത് കോണ്‍ഗ്രസ് ഭരണം എന്ന് പ്രവചിക്കുകയും ചെയ്തിടത്താണ് അതിനെയെല്ലാം മറികടന്ന് അവര്‍ ഭരണത്തിലേറുന്നത്.

പഞ്ചാബില്‍ അധികാരം നേടാമെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങ്ങിന്റെയും കൂട്ടരുടേയും പ്രതീക്ഷകള്‍ ഏറക്കുറേ അസ്തമിച്ചു. മന്ത്രിസ്ഥാനത്തിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ തിരക്ക് അനുഭവപ്പെട്ട അമരീന്ദറിന്റെ വസതിയില്‍ തിരഞ്ഞെടുപ്പ് ഫലം അതിന്റെ മൂന്നാം റൗണ്ട് സൂചനകള്‍ അറിഞ്ഞുതുടങ്ങിയതോടെ ഏവരും നിരാശയിലായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക