Image

സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍ പരിശുദ്ധ പത്രോസിന്റെ തിരുനാള്‍

ജോസ്‌ മാളേയ്‌ക്കല്‍ Published on 27 June, 2011
സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍ പരിശുദ്ധ പത്രോസിന്റെ തിരുനാള്‍
ഫിലാഡല്‍ഫിയ: സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ യേശുക്രിസ്‌തുവിന്റെ ശിഷ്യനും, ഇടവകയുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനുമായ പരിശുദ്ധ പത്രോസ്‌ ശ്ലീഹായുടെ ഓര്‍മപ്പെരുനാള്‍ ജൂലൈ 2, 3 (ശനി, ഞായര്‍) തിയതികളില്‍ ആഘോഷിക്കുന്നു. ജുലൈ 2 ശനി വൈകുന്നേരം 6 മണിക്കു സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി പെരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. 7 മണിക്ക്‌ വചന ശുശ്രൂഷ, 7:30 റാസാ/പ്രദക്ഷിണം, തുടര്‍ന്ന്‌ കൈരളി നയിക്കുന്ന ആഘോഷമായ ചെണ്ടമേളം 8:00 ക്രിസ്‌ത്യന്‍ ഭക്തിഗാനമേള തുടര്‍ന്നു അത്താഴവിരുന്ന്‌. ജുലൈ 3 ഞായര്‍ രാവിലെ ഒമ്പത്‌ മണി പ്രഭാതപ്രാര്‍ത്ഥന, 10 മണിക്കു മൂന്നിന്മേല്‍ കുര്‍ബാന, 11:30 നു ഇടവകയില്‍നിന്നുള്ള ഹൈസ്‌കൂള്‍, കോളേജ്‌ ഗ്രാജുവേറ്റ്‌സിനെ അനുമോദിക്കുന്ന ചടങ്ങ്‌, 12 മണി റാസാ/പ്രദക്ഷിണം, 12:30 ആശീര്‍വാദം തുടര്‍ന്ന്‌ സ്‌നേഹവിരുന്ന്‌. പ്രധാനതിരുനാള്‍ ദിവസമായ ഞായറാഴ്‌ച്ച തിരുനാള്‍ കര്‍മ്മങ്ങള്‍ക്കുശേഷം 1:45 നു പള്ളി മോടിപിടിപ്പിക്കുന്നതിനുവേണ്ടിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ ചടങ്ങും നടത്തും.

വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (വി. ബി. എസ്‌) ജൂണ്‍ 30 വ്യാഴം, ജൂലൈ 1 വെള്ളി എന്നീ ദിവസങ്ങളില്‍ 9 മുതല്‍ 5 വരെയും, 2 ശനി ഉച്ചക്ക്‌ 1 മുതല്‍ 6 വരെയും നടത്തുമെന്നു വി. ബി. എസ്‌ ഡയറക്ടര്‍ പോള്‍ വര്‍ക്കി, സണ്‍ഡേസ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ നൈനാന്‍ വര്‍ഗീസ്‌ എന്നിവര്‍ അറിയിക്കുന്നു.

പെരുനാള്‍ തിരുക്കര്‍മ്മങ്ങളിലും മറ്റു ചടങ്ങുകളിലും പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കുന്നതിനു എല്ലാ ഇടവക വിശ്വാസികളെയും വികാരി റവ. ഫാ. ജോസ്‌ പൈറ്റേല്‍, സഹവികാരി റവ. ഡോ. പോള്‍ പറമ്പത്ത്‌ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഫാ. ജോസ്‌ പൈറ്റേല്‍ (വികാരി/പ്രസിഡന്റ്‌) 215 464 9112 റവ. ഡോ. പോള്‍ പറമ്പത്ത്‌ (സഹവികാരി) 610 356 2532 കുര്യന്‍ രാജന്‍ (വൈസ്‌ പ്രസിഡന്റ്‌) 610 328 2008, സാബു ജേക്കബ്‌ (സെക്രട്ടറി) 215 833 7895, ജോസഫ്‌ കുര്യാക്കോസ്‌ (ട്രഷറര്‍) 610 604 4836
സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍ പരിശുദ്ധ പത്രോസിന്റെ തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക