Image

മുഖ്യമന്ത്രി മുലായം തന്നെയെന്ന് അഖിലേഷ് യാദവ്‌

Published on 06 March, 2012
മുഖ്യമന്ത്രി മുലായം തന്നെയെന്ന് അഖിലേഷ് യാദവ്‌
ലക്‌നോ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ മുലായം സിംഗ് യാദവ് തന്നെയാകും മുഖ്യമന്ത്രിയെന്ന് മകനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ അഖിലേഷ് യാദവ്. പാര്‍ട്ടിയുടെ വിജയം അറിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ് യാദവ്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാനായിട്ടില്ലെന്നും എത്ര സീറ്റുകള്‍ ലഭിക്കുമെന്നതിനെ അനുസരിച്ചിരിക്കും ഈ തീരുമാനമെന്നും അഖിലേഷ് പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്തതിന് ജനങ്ങളോട് നന്ദി പറയുന്നതായും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക