Image

ഫൊക്കാന സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. മാത്യു വര്‍ഗീസ്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 24 August, 2017
ഫൊക്കാന സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍  ഡോ. മാത്യു വര്‍ഗീസ്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക്: 2018   ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍   വെച്ച്  നടക്കുന്ന  ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയി ഫൊക്കാന ജോയിന്റ് സെക്രട്ടറി  ഡോ. മാത്യു വര്‍ഗീസ്, കോകോര്‍ഡിനേറ്റര്‍മാരായി മാഡ്‌സണ്‍ മാത്യു, ജോര്‍ജ് ഓലിക്കല്‍, ബോബി ജേക്കബ്,അജിന്‍ ആന്റണി  എന്നിവരെ  നിയമിച്ചതായി  പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍  അറിയിച്ചു.


ഫൊക്കാനയുടെ കഴിഞ്ഞ മുപ്പതു  വര്‍ഷങ്ങള്‍ പ്രവാസി മലയാളികളുടെ  ചരിത്രത്തിന്റെ ഭാഗമാണ്. ഫൊക്കാനാ മലയാളം പ്രോത്സാഹിപ്പിക്കുന്നതിനോടപ്പംതന്നെ  നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷിലെ അഭിരുചി വര്‍ധിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ ആണ്   സ്‌പെല്ലിംഗ് ബീ മത്സരങ്ങള്‍  നടത്തുന്നത്.

ഏല്ലാ  റീജിയനുകളില്‍ മല്‍സരങ്ങള്‍  നടത്തി ഒന്നും, രണ്ട്, മുന്നും  സ്ഥാനങ്ങള്‍ നേടന്നു കുട്ടികള്‍ക്  ജൂലായ്4  മുതല്‍ നാലു ദിവസങ്ങളിലായി നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍  നടക്കുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പകെടുക്കാന്‍  കഴിയുന്നതാണ്. അഞ്ചു മുതല്‍  ഒമ്പതാം
ക്ലാസില്‍ വരെ പഠിക്കുന്ന  കുട്ടികാള്‍ക്ക്  ഇതില്‍  പങ്കെടുക്കാം.  നാഷണല്‍ മത്സരത്തില്‍ ഒന്നും, രണ്ട്, മുന്നും  സ്ഥനങ്ങള്‍ നേടുന്നവര്‍ക്ക്  മുന്‍ വര്‍ഷങ്ങളിലേതുപോലെ വിജയികള്‍ക്ക് കാഷ്  അവാര്‍ഡും,ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്നു.


കേരള സംസ്‌ക്കാരം അമേരിക്കയില്‍ നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2018  കണ്‍വന്‍ഷന് ഒരുങ്ങിക്കഴിഞ്ഞു. നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയി  ഡോ. മാത്യു വര്‍ഗീസ്, കോകോര്‍ഡിനേറ്റര്‍മാരായി മാഡ്‌സണ്‍ മാത്യു, ജോര്‍ജ് ഓലിക്കല്‍, ബോബി ജേക്കബ്,അജിന്‍ ആന്റണി  എന്നിവരെ  എന്നിവരെ തെരഞ്ഞുടുത്തതില്‍ ട്രഷറര്‍  ഷാജി വര്‍ഗിസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗി സ്,എക്‌സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ കണ്‍വന്‍ഷന്‍  ചെയര്‍മാന്‍  മാധവന്‍ നായര്‍  എന്നിവര്‍ അഭിനന്ദിച്ചു.

കൂടുതല്‍ വിവരങ്ങള്‍ ഫൊക്കാനാ ഓണ്‍ലൈനില്‍ നിന്നും,  ഡോ. മാത്യു വര്‍ഗീസ് ഫോണ്‍:  ( 734 ) 6346616  നിന്നും ലഭിക്കുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക