Image

സ്വകാര്യത മൗലികാവകാശമെന്ന്‌ സുപ്രീം കോടതി

Published on 24 August, 2017
സ്വകാര്യത മൗലികാവകാശമെന്ന്‌ സുപ്രീം കോടതി

സ്വകാര്യത മൗലികാവകാശമാണെന്ന്‌ സുപ്രീംകോടതി. ഒമ്പതംഗ ബെഞ്ചിന്റേതാണ്‌ വിധി. ഐക്യകണ്‌ഠേനയാണ്‌ ബെഞ്ച്‌ വിധിപ്രഖ്യാപിച്ചത്‌. അതേ സമയം ആധാര്‍ സ്വകാര്യതയുടെ ലംഘനമാണോയെന്ന വിഷയത്തില്‍ കോടതി അഭിപ്രായം പറഞ്ഞില്ല. ഇക്കാര്യം അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ പരിഗണിക്കും.

സ്വകാര്യത ജീവിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുത്തി. ഭരണഘടനയുടെ 21ന്റെ ഭാഗമായാണ്‌ സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന്‌ സുപ്രീംകോടതി വിധിച്ചത്‌. ഇതോടെ സ്വകാര്യത മൗലികാവകാശമല്ലെന്ന 1952ലെയും 1962ലെയും കോടതിയുടെ വിശാലബെഞ്ചുകളുടെ വിധികള്‍ അസാധുവാകും.

ബെഞ്ചിന്റെ ഈ വിധി ചുവട്‌പിടിച്ചായിരിക്കും ആധാര്‍കേസില്‍ നിലപാടെടുക്കുക. കോടതിയുടെ വിധി ആധാറുമായി ബന്ധപ്പെട്ട വിവരശേഖരണത്തെ ബാധിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.
ചീഫ്‌ ജസ്റ്റിസ്‌ ജെ.എസ്‌ ഖെഹാര്‍ ജഡ്‌ജിമാരായ ജെ ചെലമേശ്വര്‍, എസ്‌എ ബോബ്‌ഡെ, ആര്‍കെ അഗര്‍വാള്‍, ആര്‍എഫ്‌ നരിമാന്‍, എഎം സപ്രെ, ഡിവൈ ചന്ദ്രചൂഢ്‌, എസ്‌കെ കൗള്‍, എസ്‌ അബ്ദുള്‍ നസീര്‍ എന്നിവരാണ്‌ ഒമ്പതംഗ ബെഞ്ചിലെ മറ്റംഗങ്ങള്‍.

ഇതോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ആധാര്‍ പദ്ധതികളുടെ നിലനില്‍പ്പ്‌ തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്‌. 
Join WhatsApp News
Tom abraham 2017-08-24 10:59:03

What other great news for pravasi ! Athar is on ventilator!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക