Image

തെരഞ്ഞെടുപ്പ് ഫലം സന്തോഷകരമല്ലെന്ന് രാജീവ് ശുക്ല

Published on 06 March, 2012
തെരഞ്ഞെടുപ്പ് ഫലം സന്തോഷകരമല്ലെന്ന് രാജീവ് ശുക്ല
ന്യൂഡല്‍ഹി: യുപിയിലെയും പഞ്ചാബിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സന്തോഷകരമല്ലെന്ന് കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്ററി കാര്യമന്ത്രിയുമായ രാജീവ് ശുക്ല. ഫലങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മോശപ്പെട്ട പ്രകടനമായി കാണാനാകില്ലെന്നും ബിജെപിയെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാനായെന്നും അദ്ദേഹം ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ വോട്ടിംഗ് ശതമാനം വര്‍ധിച്ചതായും പഞ്ചാബില്‍ ബിജെപിക്ക് കടുത്ത വെല്ലുവിളിയുയര്‍ത്താനായതായും അദ്ദേഹം പറഞ്ഞു. യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും രാജീവ് ശുക്ല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക