Image

ഗോവയില്‍ ബി.ജെ.പി; മണിപ്പൂരില്‍ കോണ്‍ഗ്രസ്‌

Published on 06 March, 2012
ഗോവയില്‍ ബി.ജെ.പി; മണിപ്പൂരില്‍ കോണ്‍ഗ്രസ്‌
പനാജി: ഗോവയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി. രാഷ്ട്രീയ അസ്ഥിരതയ്ക്ക് പേരുകേട്ട ഗോവയില്‍ ഇത്തവണ ബി.ജെ.പി മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. അന്തിമഫലങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാരിനാണ് സാധ്യത. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എം.ജി.പി) മുന്നണി വിട്ട് ബി.ജെ.പിയോടൊപ്പം ചേര്‍ന്നത് ഇലക്ഷന്‍ ഫലത്തില്‍ നിര്‍ണയായകമായി. പല സീറ്റുകളിലും റിബലുകളുടെ ശല്യവും കോണ്‍ഗ്രസിന് തിരിച്ചടിയായി.

അതേസമയം മണിപ്പൂരില്‍ വീണ്ടും അധികാരത്തിലേറാമെന്നത് കോണ്‍ഗ്രസിന് ആശ്വാസമായി. മണിപ്പൂര്‍ പീപ്പിള്‍സ് പാര്‍ട്ടി, എന്‍.സി.പി, സി.പി.എം, ജെ.ഡി.യു എന്നിവ ചേര്‍ന്ന പ്രതിപക്ഷ സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 22 സീറ്റില്‍ മത്സരിച്ച എന്‍.സി.പിക്കാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. വിശാല സഖ്യത്തിലൂടെ അധികാരം പിടിക്കാമെന്ന എന്‍.സി.പി നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായ പി.എ സാങ്മയുടെ പ്രതീക്ഷകളും തകര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക