Image

യുപിയില്‍ ജനവിധി പ്രതീക്ഷയ്ക്ക് വിരുദ്ധമായെന്ന് കോണ്‍ഗ്രസ്

Published on 06 March, 2012
യുപിയില്‍ ജനവിധി പ്രതീക്ഷയ്ക്ക് വിരുദ്ധമായെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: യുപിയില്‍ ജനവിധി പാര്‍ട്ടിയുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായെന്ന് കോണ്‍ഗ്രസ്. ജനങ്ങളുടെ വിധിയെഴുത്ത് എന്തായാലും അംഗീകരിക്കുമെന്നും പാര്‍ട്ടി വക്താവ് റാഷിദ് ആല്‍വി വ്യക്തമാക്കി. സംസ്ഥാനത്ത് സംഭവിച്ച പിഴവുകളെന്തെന്ന് കണ്‌ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുപിയില്‍ ഇത്തവണ കോണ്‍ഗ്രസ് വ്യക്തമായ മുന്നേറ്റമുണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ പാര്‍ട്ടിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് റാഷിദ് ആല്‍വിയുടെ പ്രതികരണം. ഭാവിനടപടികളെക്കുറിച്ച് പൂര്‍ണഫലം അറിഞ്ഞ ശേഷം പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക