Image

യു.പിയില്‍ ബി.ജെ.പിക്ക് മുന്നേറ്റം; ബി.എസ്.പിക്ക് തിരിച്ചടി

Published on 06 March, 2012
യു.പിയില്‍ ബി.ജെ.പിക്ക് മുന്നേറ്റം; ബി.എസ്.പിക്ക് തിരിച്ചടി
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.
യു.പി ത്രിശങ്കു സഭയിലേക്കാണ് നീങ്ങുന്നത്. ഭരണകക്ഷിയായ ബി.എസ്.പിയുടെ തകര്‍ച്ചയാണ് യു.പി ഫലത്തിന്റെ ആദ്യ സൂചനകള്‍ നല്‍കുന്നത്. സമാജ് വാദി പാര്‍ട്ടി സീറ്റ് നിലയില്‍ മുന്നേറുമ്പോള്‍ ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. എക്‌സിറ്റ് പോളുകള്‍ പോലും പ്രതീക്ഷ കല്‍പ്പിക്കാത്ത പ്രകടനമാണ് ബി.ജെ.പി യു.പിയില്‍ കാഴ്ചവെക്കുന്നത്.
ഉത്തരാഖണ്ഡിലും പഞ്ചാബിലും കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം മുന്നേറുമ്പോള്‍ മണിപ്പൂരില്‍ വീണ്ടും കോണ്‍ഗ്രസ് ഭരണത്തിന് തന്നെയാണ് എല്ലാ സാധ്യതയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക