മാത്യു കൊക്കൂറ ഫൊക്കാന ജനറല്‍ കണ്‍വീനര്‍
fokana
06-Mar-2012
fokana
06-Mar-2012

ന്യൂയോര്‍ക്ക്: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഫൊക്കാനയില്‍ വിവിധ തസ്‌തികകളില്‍
സ്‌തുത്യര്‍ഹമായ സേവനം കാഴ്‌ച വെച്ച് കഴിവു തെളിയിച്ചിട്ടുള്ള മാത്യു കൊക്കൂറയെ
ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുത്തു.
എണ്‍പതുകളില്‍ ഫൊക്കാനയുടെ രൂപീകരണവേളയില്‍ അതിന്റെ സ്ഥാപക മെംബര്‍മാരില്‍ ഒരാളെന്നതിനുപരി, നിരവധി കമ്മിറ്റികള്‍ക്ക് സാരഥ്യം വഹിച്ചിട്ടുള്ള മാത്യു കൊക്കൂറ 2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് വരുന്നതില്‍ തങ്ങള്‍ വളരെ സന്തോഷിക്കുന്നു എന്ന് പ്രസിഡന്റ് ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

.jpg)
1983-ല്‍ വാഷിംഗ്‌ടണില്‍
വെച്ചു കൂടിയ ഒരു യോഗത്തിലാണ് ഫൊക്കാന എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് ശ്രീ കൊക്കൂറ
ഓര്‍ക്കുന്നു. അതിനുശേഷം കണ്‍വന്‍ഷന്‍ കമ്മിറ്റി മെംബര്‍, കണ്‍വന്‍ഷന്‍ കമ്മിറ്റി
ചെയര്‍പെഴ്‌സണ്‍, നാഷണല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറി, രണ്ടു തവണ ജനറല്‍
സെക്രട്ടറി, ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെംബര്‍, ചെയര്‍മാന്‍, ഫൊക്കാനയുടെ
തിലകക്കുറിയായ നാഷണല്‍ സ്‌പെല്ലിംഗ് ബീ സ്ഥാപകന്‍ എന്നീ നിലകളില്‍ ശോഭിച്ച മാത്യു
കൊക്കൂറ സ്‌പെല്ലിംഗ് ബീയുടെ നാഷണല്‍ കോഓര്‍ഡിനേറ്റിംഗ് ഡയറക്ടര്‍
കൂടിയാണ്.
തന്നില്‍ അര്‍പ്പിതമായ ഈ ഉത്തരവാദിത്വം ഏറെ കൃതാര്‍ത്ഥതയോടെയാണ് ഏറ്റെടുത്തതെന്ന് അദ്ദേഹം ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. ഫൊക്കാനയുടെ രണ്ടു കണ്‍വന്‍ഷനുകള്‍ അഭിമാനത്തോടെ നയിക്കുകയും തക്കസമയത്ത് കണക്കുകളും രേഖകളും കൈമാറി സ്‌തുത്യര്‍ഹമായ സേവനം കാഴ്‌ച വെച്ച് മാതൃക കാട്ടിയ മാത്യു കൊക്കൂറ ഫൊക്കാനയുടെ കരുത്തുറ്റ നേതാവാണെന്ന് ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ് പറഞ്ഞു.
കാല്‍ നൂറ്റാണ്ടുകാലം ഫൊക്കാനയ്‌ക്ക് കരുത്തു നല്‍കി വിജയത്തിന്റെ പാതയിലേക്ക് നയിച്ച് അമേരിക്കയില്‍ ഒരു മലയാളി ശൃഖല സൃഷ്ടിച്ച തനിക്ക് ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്ന് ശ്രീ കൊക്കൂറ പ്രത്യാശ പ്രകടിപ്പിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments