Image

ജോര്‍ജ്ജ് ഏട്ടന്‍സ് പൂരം (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 18 August, 2017
ജോര്‍ജ്ജ് ഏട്ടന്‍സ് പൂരം (രാജു മൈലപ്രാ)
പൂഞ്ഞാര്‍ എം.എല്‍.എ. ബഹുമാനപ്പെട്ട പി.സി.ജോര്‍ജിനെ എനിക്കിഷ്ടമാണ്. ജോര്‍ജ് ഒരു വ്യക്തിയല്ല. അദ്ദേഹമൊരു പ്രസ്ഥാനമാണ്. അതുകൊണ്ടല്ലേ 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിന്, രണ്ടു മുന്നണികളേയും തറപറ്റിച്ച് അദ്ദേഹത്തെ പൂഞ്ഞാറിലെ ജനങ്ങള്‍ വീണ്ടും അസംബ്ലിയിലെത്തിച്ചത്. ജോര്‍ജ് ഒരു ഒറ്റയാനാണ്-മദമിളകിയ ഒരു കൊലകൊമ്പന്‍!
കേരളാ കോണ്‍ഗ്രസുകാരെയെല്ലാം ഒരു കുടക്കീഴിലാക്കുവാനൊരു ശ്രമം ഇടയ്ക്കു നടത്തി. പിന്നീടു കെ.എം.മാണിയുടെ വിനീത ദാസനായി- 'മാണിസാറേ-മാണി സാറേ' എന്നു പറഞ്ഞു നിഴലു പോലെ പിന്നാലെ കൂടി. ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നപ്പോള്‍ മാണി എന്നെ പഠിപ്പിച്ചിട്ടൊന്നുമില്ലല്ലോ അയാളെ ഞാന്‍ 'സാര്‍' എന്നു വിളിയ്ക്കുവാന്‍ എന്ന ലൈനായി.

സോളാര്‍ വിഷയം കത്തി നിന്നപ്പോള്‍ സരിതാ ബന്ധമുള്ളവരുടെ ലിസ്റ്റും പോക്കറ്റിലിട്ടു കൊണ്ടായിരുന്നു നടപ്പ്- തെളിവുകള്‍ തയ്യാര്‍. അതെല്ലാം നനഞ്ഞ പടക്കമായി.ഇരു മുന്നണികളും, ജന്മം കൊടുത്ത സ്വന്തം പാര്‍ട്ടിയും കൈവിട്ടപ്പോള്‍, ഒരു ഒറ്റയാന്‍ പാര്‍ട്ടി തട്ടിക്കൂട്ടി അവിടെ രാജാവായി വിലസുന്നു.

എങ്ങിനെയെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കണമെന്നുള്ളത് അദ്ദേഹത്തിന്റെ ഒരു വീക്കെനസാണ്. അരയില്‍ തിരുകിവെച്ചിരുന്ന തോക്കെടുത്ത് സ്വയരക്ഷാര്‍ത്ഥം ആകാശത്തേക്കു വെടിവെയ്ക്കുവാന്‍ വരെ അദ്ദേഹം തയ്യാറായി.

പക്ഷേ ജോര്‍ജ്ജേട്ടന്റെ ശരിയായ പൂരം തുടങ്ങിയത് ഈയടുത്ത കാലത്താണ്. നടിയെ അക്രമിച്ച കേസില്‍ ആരോപണവിധേയനായ നടനെ രക്ഷിക്കുവാന്‍ ക്വട്ടേഷനെടുത്തതാണ് വിനയായത്.
ആക്രമത്തിനിരയായ നടിയെ അധിക്ഷേപിച്ച് തുടരെ തുടരെ നടത്തിയ അധിക്ഷേപ പ്രസ്താവനകള്‍ ബൂംറാഗു പോലെ തിരിച്ചടിക്കുന്ന ലക്ഷണമാണു കാണുന്നത്.

സംഭവത്തിനു ശേഷം നടിയെങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ഷൂട്ടിംഗിനു പോയി? ഏതാശുപത്രിയിലാണ് അവര്‍ ചികിത്സ തേടിയത് എന്നാണു ജനങ്ങള്‍ ചോദിക്കുന്നത്? (ഏതു ജനങ്ങളാണോ ചോദിച്ചത്-ആവോ).

'സീതാദേവിയെ നഗ്നയായി ചിത്രീകരിച്ച് പടം വരച്ചുവെയ്ക്കട്ടെ- എന്നിട്ടു കമ്മ്യൂണിസ്റ്റു മന്ത്രി അയാള്‍ക്കു അവാര്‍ഡു കൊടുക്കട്ടെ!'
തോക്കിനു ലൈസന്‍സുണ്ടെങ്കിലും പുലഭ്യം പറയുന്നതിന് ജോര്‍ജച്ചായന്റെ നാവിനു ലൈസന്‍സില്ല.
ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷനെതിരായും, അതിന്റെ അദ്ധ്യക്ഷ എം.സി. ജോസഫൈനു നേരെയും ജോര്‍ജേട്ടന്‍ അധിക്ഷേപ ശരങ്ങള്‍ തൊടുത്തു.
'ഇവരു കേസെടുത്താല്‍ എന്റെ വീട്ടിലെ അരി വേവില്ലേ? വനിതാ കമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണ്. അല്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നു. മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്. അവളുമാരുടെയൊക്കെ തനിനിറം കമ്മീഷന്റെ മൊഴിയിലൂടെ പുറത്തുകൊണ്ടു വരും. എന്റെ മൂക്കു ചെത്താന്‍ വരുനനവരുടെ, പലതും ചെത്തേണ്ടി വരും-' ഇവരുടെയെല്ലാം ബാക്ക്ഗ്രൗണ്ട് വളരെ മോശമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. തെളിവു കൈയിലുണ്ട്. സാത്വികനായ ഒരു പിതാവിന്റേയും, പ്രാര്‍ത്ഥനനിരയായ ഒരു അമ്മയുടേയും മകനായി ജനിച്ച താന്‍, അവരുടെ ശിക്ഷണത്തിലാണു വളര്‍ന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. 'മോനേ! മരിച്ചിട്ടും നീ ഞങ്ങളെ വെറുതേ വിടില്ലേ'- എന്ന് അവരുടെ ആത്മാവു തേങ്ങുന്നുണ്ടാവും.

ഏതായാലും കേരളത്തിലെ ഗര്‍ജിക്കുന്ന രാഷ്ട്രീയ സിംഹം, അമേരിക്കന്‍ മലയാളികളുടെ സ്വീകരണം ഏറ്റു വാങ്ങാന്‍ ഓണക്കാലത്തു വരുന്നുണ്ട്. ഒരു കിരീടവും ഓലക്കുടയും, നെറ്റിക്കൊരു ചന്ദനക്കുറിയും ചാര്‍ത്തി കൊടുത്താല്‍ മറ്റൊരു മഹാബലിയെ അന്വേഷിച്ച് നടക്കേണ്ടി വരില്ല. ജനങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു ജനപ്രതിനിധിയാണല്ലോ, ബഹു.പി.സി. ജോര്‍ജ്.
സ്ത്രീകളുടെ ഉന്നമനത്തിനായി ജീവിതം ഉഴഞ്ഞു വെച്ചിരിക്കുന്ന ഇവിടുത്തെ വനിതകള്‍ അദ്ദേഹത്തിനു വേണ്ടി താലപ്പൊലി പിടിയ്ക്കും. സംഘടനാ നേതാക്കള്‍ അദ്ദേഹത്തെ പ്രശംസാ വാക്കുകള്‍ കൊണ്ടു മൂടും!

ഞാനും പോകുന്നുണ്ട് അദ്ദേഹത്തെ നേരില്‍ കാണുവാന്‍- അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് ആസ്വദിക്കുവാന്‍- കൈയടിക്കുവാന്‍- സംഘാടകര്‍ സമ്മതിക്കുകയാണെങ്കില്‍ കൂടെ നിന്നൊരു പടം എടുക്കുവാന്‍!

ചിന്താവിഷയം: വാക്കു പെരുകിയാല്‍ ലംഘനം ഇല്ലാതിരിക്കുകയില്ല. അധരങ്ങളെ അടയ്ക്കുന്നവനോ ബുദ്ധിമാന്‍. അന്യന്റെ മുന്നില്‍ ഭോഷനാകാതിരിക്കുവാന്‍ വേണ്ടി, നിന്റെ അധരങ്ങള്‍ക്കു കടിഞ്ഞാണിടുക.

ജോര്‍ജ്ജ് ഏട്ടന്‍സ് പൂരം (രാജു മൈലപ്രാ)
Join WhatsApp News
Ninan Mathulla 2017-08-19 04:44:28

There was widespread propaganda against Dileep and Dileep show in USA to make the show a failure. There are reasons to believe that the same political and racial forces that conspired against Dileep are working here in propaganda against him in emalayalee and other media. Looks like the same forces have now turned against P C George now to make his American visit a failure. I heard some say that Manju is from upper caste and Dileep from a lower caste and some with fundamental racial and political views did not like the divorce and the influenze Dileep exerted in the social life of Kerala.

P C George also expressed strong views that some find threatening. It is pathetic that police could not bring out the conspiracy in Dileep case yet. Looks like some in Police protecting Suni. They are at the mercy of Suni, waiting for him to reveal the truth. P C George said a 40 pound ice block is enough to make Suni tell the truth by tying him to the ice block. Our police is still waiting for Suni to move his lips just like police waited for Saritha to move her lips in the recent media and political drama in Kerala.

നാരദർ 2017-08-19 05:39:01
എന്തിനാണ് മാത്തുള്ള ഈ കേസെടുത്ത് തലയിൽ വച്ചത് ? അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം.  ദൈവത്തിന്റെ പ്രവാചകനായ അദ്ദേഹത്തിന് ജാതി ചിന്തകളിലൂടെ ഭിന്നിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഉറക്കം വരില്ല.  ജാതിയുടെ കാര്യം രാജു മൈലപ്ര ഈ ലേഖനത്തിൽ പറഞ്ഞിട്ടില്ല. ആരും തന്നെ പറഞ്ഞു കേട്ടില്ല പക്ഷെ മാത്തുള്ള അതിവിടെ കുത്തി തിരുകി കെട്ടിയിരിക്കുന്നു. മഞ്ജു ഉന്നത ജാതിയിൽപ്പെട്ടതും ദിലീപ് ദളിതുംമാന്പോലും . ഇനി അടുത്തത് മഞ്ജു ബി ജെ പ്പി യാണെന്ന് പറയും  . കർത്താവായ യേശു മിശിഹായെ നീ മാത്തുള്ളക്ക് മാപ്പ് കൊടുക്കേണമേ . നിന്റ സുവിശേഷം ഈ മലയാളിയിൽ നിരന്തരം അറിയിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റ മനസ്സിന്റെ താളക്രമങ്ങൾ തെറ്റിയിരിക്കുന്നു. നീ അന്തപ്പനെയും ആംഡ്‌റൂസിനെയും ഉടനെ അയച്ച് ഇതിനെ തടയേണമേ . പി.സി .ജോർജിന്റ വലിയ ശരീരവും ചെറിയ ബുദ്ധിയും സൃഷ്ട്ടിക്കുന്ന പ്രശ്‌നം ചില്ലറയല്ല. അമേരിക്കയിൽ വന്നാൽ മാത്തുള്ള കൂട്ടിക്കൊണ്ടു വീട്ടിൽ പൊക്കോ. എവിടെ പോയാലും കരിങ്കൊടി പ്രകടനം നടത്തുവാൻ സ്ത്രീകൾ തയ്യാറെടുക്കുന്നുണ്ട്.  ഫൊക്കാന ഫോമ സ്വീകരണം കൊടുക്കാനുള്ള പരിപാടി റദ്ദു ചെയ്‌തു എന്ന് കേൾക്കുന്നു.  

Ninan Mathulla 2017-08-19 06:50:47

Happy to see that my comment hit the right target and had the expected result as the response came from a representative of the group. They do not see the division BJP is causing in society in the name of race and religion in India. They allege violence on my words when their group indulges in violence by RSS training in temples with their paramilitary forces and the intimidation and violence that they cause in day to day life in Kerala. We need people like P C George to handle Home ministry who knows how to handle criminals and robbers and thugs and make it safe for ladies to move around without fear.

Anthappan 2017-08-19 07:46:15
Matthulla's  argument is like some people's  argument that Trump is the right person to save women and improve race relation in USA 
Varughese V 2017-08-19 08:15:41
മാത്തുള്ള  ലേഖനത്തെക്കുറിച്ചു ഒന്നും പറയുന്നില്ല. പി.സി. ജോർജിനെ ആഭ്യന്തര  മന്ത്രിയാക്കണമെന്നാണ് പറയുന്നത്. നല്ല കാര്യം. സമനില തെറ്റിയെന്നാണ് തോന്നുന്നത്. പി.സി. ജോർജിന്റേത് ഒരിക്കലും അവസാന വാക്കല്ല. അവസരം പോലെ അദ്ദേഹം പോളിസി  മാറ്റിക്കൊണ്ടിരിക്കും. സമകാല സംഭവങ്ങൾ ഒരു ഹാസ്യ രൂപേണ ലളിതമായി അവതരിപ്പിക്കുന്ന മൈലപ്രയിക്കു അഭിനന്ദനങ്ങൾ.
Ninan Mathulla 2017-08-19 11:04:44

The force that I mentioned in my comment is in full force against me with anonymous names. Just like the people who supported the division FOKANA played into the hands of the forces that formed FOMAA did not know the politics or hidden agenda behind some of the leaders in both the groups to divide the community, here for political purpose Raju Mylapra does not know that he is being used as a a pawn in the hands of these divisive communal forces. Why he wants to destroy the opportunities for P C George? His constituents who elected him know him better. Gun is given for self defense. If he broke any laws, let the government take action against him. Writing without a purpose just for the sake of humor will do more harm than good.

This reminds me of the story of the Fox and the Crow. Fox wanted the piece of bread in the beek of the crow. So the Fox praised the Crow of its beautiful voice and its beautiful feather etc., until the Crow opened its mouth to sing when the Fox got the bread and left the place. Writers are praised by this group here if it serve their political purpose. Same is the case with ‘andrew’.  Atheism is acceptable for this group if it helps their hidden agenda to divide the community to rule over them. An artist has a social responsibility irrespective of poem article, movies or any art forms or any other literary piece with the message in it for the readers. What is the message in Raju Mylapra’s article?  I see many here praise ‘pottan kavitha’ with no message in it. If the writer writes a poem praising the beauty of nature and the invisible hand behind it, I appreciate it. I do not name anybody as I do not want to discourage them. Why Vidhyadharan praised a poem here for any value in the poem, other than that he identified with the writer of the poem. These writers can change and write good poems and I appreciate their desire to write poems.

What similarity is there between Trump and P C George? President Regan once said, 'What you can change other than policy as it is not an iron ‘ulakka’ that can not be changed'. As our knowledge and understanding change we have to change policy accordingly. To be stubborn and not to change policy is that is not desirable. I did not ask to make P C George Home Minister. I said people like him need to be Home Minister irrespective of their party affiliation, let it be Congress, LDF or BJP. I like the old Pinaray Vijayan who was bold and courageous. Now it looks like he is scared that Modi will dismiss him from his position. That might be the reason he is reluctant to bring the real conspiracy behind the Dileep case. We need leaders who are bold and courageous for a good principle even if it hurt them personally. Trump is bold and courageous but he is standing for a principle that is outdated and he is racing against time. No hope to win. Even if he wins, it will bring only carnage and destruction as with Hitler in Second World War. Same is the case with the BJP agenda. They might win. But it will only bring carnage and destruction instead of prosperity as it happened in Sri Lanka as the rulers there listened to Budhist monks.

Jack Daniel 2017-08-19 11:49:55

Madness ചിത്ത ബ്രമം may seem like a temporary one. The intensity of action and thoughts may differ going up down but the illness never die. That is because, madness is caused by mutations in the brain and the change is permeant.  Faith is also a form of madness. There is no difference between madness & fanaticism.  Fanatics do several tricks to get the attention of others. Like, some say they were atheist  one time, but they had revelation from their god which turned them over. Some say they were a Muslim, but Jesus came one night in a dream  etc. they will make some bull to justify what they want to preach.

Fanatics, never change, they just jump around from one hot kettle to another.

Stop drinking Christian Brothers.

Sip Sip - silky smooth Jack Daniel

George V 2017-08-19 12:17:47
ദിലീപ് ജയിലിൽ ബൈബിൾ വായിക്കുന്നു എന്ന് കേട്ടതുമുതൽ ശ്രീ മാത്തുള്ള ദിലീപിന്റെ കട്ട ഫാൻ ആണ് . അതുകൊണ്ടു തന്നെ പി സി യുടെയും. 
Abraham 2017-08-19 18:03:46
കർത്താവെ ഇവർ പറയുന്നതെന്തെന്നു ഇവർക്കു അറിയാത്തതിനാൽ ജോർജിനും മാത്തുള്ളക്കും മാപ്പു കൊടുക്കേണമേ. 
Tom abraham 2017-08-20 03:47:37
Dileep may be reading Song of Songs. Who knows ?
Pothullla 2017-08-20 10:26:56
700 കുലീനയായ ഭാര്യമാരും 300 വെപ്പാട്ടിമാരും ..... ഒക്കെ വായിച്ചു പാവം ദിലീപ് ബോധം കെടാതിരുന്നാൽ മതി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക