Image

മിത്രാസിന്റെ ഹ്രസ്വ ചിത്ര മത്സരത്തില്‍ ദ്രുശ്യ രഘുറാം മികച്ച നടി; ജോബിന്‍ ജോണ്‍ നടന്‍

Published on 18 August, 2017
മിത്രാസിന്റെ ഹ്രസ്വ ചിത്ര മത്സരത്തില്‍ ദ്രുശ്യ രഘുറാം മികച്ച നടി; ജോബിന്‍ ജോണ്‍ നടന്‍
ന്യു ജെഴ്‌സി: മിത്രാസിന്റെ ഹ്രസ്വ ചിത്ര മത്സരത്തില്‍ പുതിയ തലമുറയുടെ മികച്ച പ്രകടനം. ആറ് അവര്‍ഡുകളില്‍ നാലും കരസ്ഥമാക്കിയത് നവാഗതരാണ്.

നടി: ദ്രുശ്യ രഘുറാം (മഴയിതള്‍പ്പൂവുകള്‍), നടന്‍: ജോബിന്‍ ജോണ്‍ (നടന്‍), സംവിധായകന്‍: വിക്ടര്‍ മാത്യുസ് (നടന്‍),മികച്ച ചിത്രം: നടന്‍: നിര്‍മ്മാതാവ് ജോജി വര്‍ഗീസ്, ഗായിക:ശാലിനി രാജേന്ദ്രന്‍ (അനന്തരം),ഫോട്ടൊഗ്രഫി: നിഷാന്ത് നായര്‍(അനന്തരം), എന്നിവരാണു അവാര്‍ഡ് ജേതാക്കള്‍.

ഡോ. സിന്ധു പിള്ള, നിഷാന്ത് നായര്‍ എന്നിവര്‍ നിര്‍മ്മിച്ച അനന്തരം എല്ലാ വിഭാഗത്തിലും നോമിനേഷന്‍ നേടിയെങ്കിലും അവാര്‍ഡ് രണ്ടു കാറ്റഗറിയില്‍ ഒതുങ്ങി
നടി മന്യ,സംവിധായകരായ ജയന്‍ മുളങ്ങാട്, അജയന്‍ വേണുഗോപാല്‍, നടനും നിര്‍മാതാവുമായ ടോം ജോര്‍ജ് കോലത്ത്, ഗായകനായ മിഥുന്‍ ജയരാജ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. എല്ലാ അവാര്‍ഡുകളും തീരുമാനിച്ചത് ഐകകണ്ടേനയാണ്. രണ്ടു ഡസനിലേറെ ചിത്രങ്ങളാണു അവസാന ഘട്ട പരിഗണനയില്‍ വന്നത്.

വിസ്‌കോണ്‍സിനില്‍ നിന്നുള്ള വിദ്യാര്‍ഥിനിയാണ് മികച്ച നടി ദ്രുശ്യ രഘുറാം. നടന്‍ ജോബിന്‍ ജോണ്‍ ഫ്‌ളോറിഡ സ്വദേശി.

മൂന്ന് അവാര്‍ഡ് നേടിയ ചിത്രമായ 'നടന്‍' നടനാകാനാഗ്രഹിക്കുന്ന യുവാവിന്റെ കഥയാണ്. ഹോളിവുഡില്‍ നിന്നൊരാള്‍ അയാളെ സഹായിക്കാനെത്തുന്നു.

പഴയകാല നാടക നടി ശാന്ത എഡ്ഡിയെ ചടങ്ങില്‍ ആദരിച്ചതും പരക്കെ പ്രശംസ നേടി.

ഇപ്രാവശ്യം കൂടുതല്‍ മികവാര്‍ന്ന പരിപാടി അവതരിപ്പിക്കാനായി എന്നു മിത്രസ് രാജന്‍ പറഞ്ഞു. സമയം പാലിച്ചു. വലിയ സ്‌ക്രീനില്‍ പരിപാടി കാണിക്കാനായി. സൗണ്ട് സിസ്റ്റവും മികച്ചതായി. അതിനു മീഡിയ ലോജിസ്റ്റിക്‌സിനോടു നന്ദിയുണ്ട്.
ജനങ്ങളുടെ വലിയ പിന്തുണയാണു ലഭിച്ചത്. അടുത്ത വര്‍ഷ്ം ഇതിലും മെച്ചപെട്ട പരിപാടി അവതരിപ്പിക്കാന്‍ അത് പ്രോത്സാഹനമാകുന്നു. 
മിത്രാസിന്റെ ഹ്രസ്വ ചിത്ര മത്സരത്തില്‍ ദ്രുശ്യ രഘുറാം മികച്ച നടി; ജോബിന്‍ ജോണ്‍ നടന്‍മിത്രാസിന്റെ ഹ്രസ്വ ചിത്ര മത്സരത്തില്‍ ദ്രുശ്യ രഘുറാം മികച്ച നടി; ജോബിന്‍ ജോണ്‍ നടന്‍മിത്രാസിന്റെ ഹ്രസ്വ ചിത്ര മത്സരത്തില്‍ ദ്രുശ്യ രഘുറാം മികച്ച നടി; ജോബിന്‍ ജോണ്‍ നടന്‍മിത്രാസിന്റെ ഹ്രസ്വ ചിത്ര മത്സരത്തില്‍ ദ്രുശ്യ രഘുറാം മികച്ച നടി; ജോബിന്‍ ജോണ്‍ നടന്‍മിത്രാസിന്റെ ഹ്രസ്വ ചിത്ര മത്സരത്തില്‍ ദ്രുശ്യ രഘുറാം മികച്ച നടി; ജോബിന്‍ ജോണ്‍ നടന്‍മിത്രാസിന്റെ ഹ്രസ്വ ചിത്ര മത്സരത്തില്‍ ദ്രുശ്യ രഘുറാം മികച്ച നടി; ജോബിന്‍ ജോണ്‍ നടന്‍മിത്രാസിന്റെ ഹ്രസ്വ ചിത്ര മത്സരത്തില്‍ ദ്രുശ്യ രഘുറാം മികച്ച നടി; ജോബിന്‍ ജോണ്‍ നടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക