Image

തിരഞ്ഞെടുപ്പ് ഫലം ഇന്ന്

Published on 05 March, 2012
തിരഞ്ഞെടുപ്പ് ഫലം ഇന്ന്
യു. പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ സംസ്ഥാനങ്ങളില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം ഉച്ചയോടെ അറിയാം. ചതുഷേ്കാണ മത്സരം നടന്ന യു.പി. യിലെ ഫലമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലെല്ലാം യു.പി. യില്‍ സമാജ്‌വാദി പാര്‍ട്ടിയാണ് ഒന്നാംസ്ഥാനത്ത്.  കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെല്ലാം തെറ്റിച്ച് ബി.എസ്.പി.  കേവല ഭൂരിപക്ഷം നേടുകയും ചെയ്തു.

യു.പി.യെ സംബന്ധിച്ച് കോണ്‍ഗ്രസും ബി.ജെ.പി. യും രണ്ടാംസ്ഥാനത്തിനുവേണ്ടി മത്സരിച്ചെന്നതാണ് പ്രത്യേകത. മുഖ്യ പാര്‍ട്ടികളായ എസ്.പി. ക്കോ ബി.എസ്.പി. ക്കോ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ദേശീയ പാര്‍ട്ടികളുടെ പിന്തുണയോടേ സര്‍ക്കാറുണ്ടാക്കാനാവൂ. എസ്.പി. -കോണ്‍ഗ്രസ് സഖ്യസാധ്യതയെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നതെങ്കിലും ബി.എസ്.പി. യുമായി കോണ്‍ഗ്രസ് കൂട്ടുചേരണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

പഞ്ചാബില്‍ കോണ്‍ഗ്രസും അകാലിദള്‍- ബി.ജെ.പി. സഖ്യവും ഒപ്പത്തിനൊപ്പമാണെന്നാണ് എക്‌സിറ്റ് പോള്‍ ഫലപ്രവചനം. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കുമെന്നാണ് പ്രവചനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക