Image

ഇ-മലയാളി അറിയിപ്പ്

Published on 16 August, 2017
ഇ-മലയാളി അറിയിപ്പ്
പ്രിയ ഇ മലയാളി വായനക്കാര്‍ക്ക്

നിങ്ങള്‍ക്ക് ക്ഷേമവും സുഖവുമെന്ന് വിശ്വസിക്കുന്നു

നിങ്ങള്‍ ഇ-മലയാളി എല്ലാ ദിവസവും വായിക്കുന്നുണ്ടല്ലോ. വാര്‍ത്തകള്‍ക്കൊപ്പം നിങ്ങളുടെ അഭിരുചി പരിഗണിച്ച് വിവിധ കോളങ്ങള്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. നിങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ക്ക് ഇ-മലയാളിയെ കൂടുതല്‍ വര്‍ണ്ണാഭവും വിജ്ഞാനപ്രദവുമാക്കാന്‍ കഴിയും. 

ഇപ്പോള്‍ വാര്‍ത്തകള്‍, കലാസൃഷ്ടികള്‍ തുടങ്ങിയവ ഇഗ്ലീഷിലും കൊടുക്കുന്നുണ്ട്.  കൂടാതെ നിങ്ങളുടെ സൗകര്യത്തിനായി മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളുടെ ലിങ്കും കൊടുക്കുന്നുണ്ട്. ഇ-മലയാളിയുടെ ഇംഗ്ലീഷ് പതിപ്പും ലഭ്യമാണ്  (www.indialife.us)

പ്രവാസികളുടെ പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികളുടെ പത്രമായി, അവരുടെ ശബ്ദമായി, അവരെ തമ്മില്‍ ചേര്‍ക്കുന്ന കണ്ണിയായി ഇ-മലയാളിയെ വളര്‍ത്തുന്നതില്‍ നിങ്ങളുടെ പങ്ക് വലുതാണ്. അത് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അതില്‍ വിശ്വസിക്കുന്നു. പ്രതികരണ കോളമുണ്ടെങ്കിലും ഇങ്ങനെയുള്ള കത്തിടപ്പാടുകളിലൂടെ നമുക്ക് പല ആശയങ്ങളും, ഭേദഗതികളും കൈമാറാന്‍ സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍, പരാതികള്‍, പാരിതോഷികങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുക. ഇ- മലയാളിയുടെ വളര്‍ച്ചയില്‍ നിങ്ങളുടെ പങ്കാളിത്വത്തിനു അമൂല്യമായ സ്ഥാനമുണ്ട്. സംഘടനകള്‍ പ്രതിദിനം പിരിഞ്ഞ് നമ്മുടെ ഐക്യമത്യം നഷ്ടപ്പെടുമ്പോഴും നമ്മള്‍ അത് നേടിയെടുക്കുമെന്ന പ്രതീക്ഷ വളര്‍ത്തുന്നത് മാതൃഭാഷയോട് ന
മുക്കുള്ള ഭക്തിയും സ്‌നേഹവുമാണ്. ആ ഭാഷയുടെവളര്‍ച്ചക്ക് പ്രതിദിനം വായിക്കാന്‍ ഒരു മാദ്ധ്യമം, അതാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്.

താഴെ കൊടുത്തിരിക്കുന്ന സര്‍വേയില്‍ പങ്കെടുത്ത് നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.
1. ഇ-മലയാളിയില്‍ നിങ്ങള്‍ ആദ്യം വായിക്കുന്നത് എന്ത്?
2. നിങ്ങള്‍ വാര്‍ത്തകളോടോ, കലാസൃഷ്ടികളോടോ പ്രതികരിക്കാറുണ്ടോ?
3. സ്വന്തംപേരിലല്ലാതെ കമന്റ് എഴുതുന്നതിനോട് യോജിക്കുന്നുവോ?
4 .കവിത, കഥ, ലേഖനം ഈ വിഭാഗത്തില്‍ നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്ത്?
5. എന്ത്തരം രചനകള്‍ നിങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നു.?
6 .ഇ- മലയാളിയില്‍ സ്ഥിരം എഴുത്തുകാരില്‍ ആരുടെ രചനകള്‍ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു?
7 .നല്ല എഴുത്തുകാരെ അംഗീകരിക്കുന്നതിനോട് യോജിക്കുന്നുണ്ടോ ?
8 .ഇ- മലയാളിയില്‍ എന്ത് മാറ്റങ്ങള്‍ നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നു?
9 .ഇ-മലയാളി നിങ്ങളുടെ മറ്റ് സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്താറുണ്ടോ?
10. ഇ-മലയാളിക്കു വേണ്ടി എന്ത് സഹായങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ തയാറാണ് ?

ഇതിന്റെ ഉത്തരങ്ങള്‍ നിങ്ങള്‍ക്ക്  കമന്റ് കോളത്തില്‍ എഴുതി അയക്കാം. കൂടുതല്‍ വിവരങ്ങള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഞങ്ങളുടെ ഈമെയിലിലേക്ക് എഴുതാം. 
editor@emalayalee.com

ദയവായി ഞങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുക,

മറുപടി പ്രതീക്ഷിച്ചുകൊണ്ട്

സ്‌നേഹത്തോടെ
ഇ- മലയാളി പത്രാധിപസമിതി
editor@emalayalee.com
ഇ-മലയാളി അറിയിപ്പ്
ഇ-മലയാളി അറിയിപ്പ്
ഇ-മലയാളി അറിയിപ്പ്
Join WhatsApp News
വിദ്യാധരൻ 2017-08-17 12:25:37

1 ഈ മലയാളിയിൽ ആദ്യമായി വായിക്കുന്നത് കവിതയാണ്. കൂടെ കൊണ്ടുപോകാനും ചിന്തിക്കാനും അവ അവസരങ്ങൾ നല്കുന്നു. വൃത്താലങ്കാരത്തോടെ രചിക്കപ്പെട്ടുന്ന കവിതകൾ ഉരുവിടാനും മനഃപാഠമാക്കാനും എളുപ്പമായതുകൊണ്ട് കവിത ഇഷ്ടപ്പെടുന്നു.  എല്ലാകവിതകളും വായിക്കാറുണ്ട്. ആധുനിക കവിതകൾ മനസ്സിൽ തങ്ങാറില്ല.  ചിലത് വരുന്നത് രസതന്ത്ര സമവാക്യങ്ങൾപ്പോലെയാണ്. അതേൽ തൊട്ടുപോയാൽ ശരീരം അടിമുടി ചൊറിയും
2 ചിലപ്പോൾ വാർത്തകളോടും കലാസൃഷ്ടികളോടും പ്രതികരിക്കാറുണ്ട്. വാർത്ത ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ചു അവബോധം സൃഷ്ടിക്കുന്നു. നന്മകളും ദോഷവശങ്ങളെക്കുറിച്ചും ചിന്തിക്കാൻ സമൂഹത്തെ സഹായിക്കുന്നു. സമൂഹത്തെ രൂപാന്തരപ്പെടുത്തുവാൻ വാർത്തകളും കലാസൃഷ്ടികളും തുല്യ പങ്കു വഹിക്കുന്നു. വൈരാഗ്യബുദ്ധിയോടെ പ്രതികരിക്കാറില്ല. ഒരു ദർപ്പണത്തിൽ തട്ടുന്ന പ്രകാശം പ്രതിബിംബിക്കുമെന്ന് എഴുത്തുകാർ അറിഞ്ഞിരിക്കണം. സ്വന്ത വൃത്തികേട് കണ്ണാടിയിൽ കാണ്ടാൽ നമ്മളാരും കണ്ണാടി തല്ലിപൊട്ടിക്കാറില്ലല്ലോ
3 പേരില്ലെന്തിരിക്കുന്നു? അതെനിക്ക് ഒരു പ്രശ്‌നം അല്ല. ശ്രീനാരായണഗുരു പറഞ്ഞതുപോലെ
 
"പേരായിരം പ്രതിഭയായിരമിങ്ങിവറ്റി-
ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം;
ഓരായ്കിൽ നേരിതു കിനാവുണരും വരെയ്ക്കും
നേരാ, മുണർന്നളവുണർന്നവനാമശേഷം." (ശ്രീനാരായണഗുരു)

പേരുകളും പ്രശസ്തിയും പണവും പ്രതാപവും  കുടുംബ മഹിമകളും മനുഷ്യ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന വസ്തുക്കളാണ്. കൂടാതെ ഉറക്കത്തിൽ കാണുകയും ഉണരുമ്പോൾ മായുകയും ചെയ്യുന്ന കിനാവാണ്‌. ഉണർന്നു കഴിയുമ്പോൾ (ബോധദീപ്‌തമായിക്കഴിയുമ്പോൾ) അവ നാമാവിശേഷമാകുന്നു പക്ഷെ ചിലരുടെ പേരിനും പ്രശസ്തിക്കും വേണ്ടിയുള്ള പരക്കംപാച്ചിൽ കാണുമ്പോൾ മരണശേഷവും അവർക്ക് ഇപ്പോൾ ചെയ്യുന്നതിന്റെ പ്രതിഫലം (റോയൽറ്റി) കിട്ടികൊണ്ടേയിരിക്കുമെന്നുള്ള ധാരണയിലാണ്

4 കവിത
5 എല്ലാത്തരം ചവറും വായിക്കും. ചില ചീഞ്ഞത് മറ്റുള്ളതിന് വളമാകുമല്ലോ?
6 വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന അനേകം പേരെ അവരുടെ രചനകളിൽക്കൂടി പരിചയപ്പെട്ടിട്ടുണ്ട്. പേരിൽ എന്തിരിക്കുന്നു എന്ന് ചോദിച്ച എനിക്ക് അവരുടെ പേരെഴുതാനുള്ള അവകാശമില്ല
7 നല്ല എഴുത്തുകാരെ അംഗീകരിക്കുന്നതിൽ തെറ്റില്ല ഈ-മലയാളിയുടെ വായനക്കാർ തിരഞ്ഞെടുക്കുന്നവർക്കുള്ള അവാർഡ് നല്ലതാണ്. അതിന് പുഴുക്കുത്ത് വീഴാതെ സൂഷിക്കണം എന്നുമാത്രം
8 കെട്ടിലും മട്ടിലും ഇ-മലയാളി ശാലീനത പുലർത്തുന്നു. മറ്റു പല ഓൺലൈൻ പത്രങ്ങളേക്കാൾ ജനങ്ങൾ വായിക്കുന്ന ഒരു പത്രം എന്ന് കരുതുന്നു ജനങ്ങളുടെ ആകാംഷ നഷ്ടപ്പെടുത്താതെയും, നിങ്ങളുടെ എഴുത്തുകാരോടുള്ള കടപ്പാടിന് ഭംഗം വരാതെയും സൂക്ഷിക്കുക. പലപ്പോഴും സൗഹൃദം നടിച്ചു നിങ്ങളെ സമീപിച്ച് ശത്രുക്കളുടെ പേരുവിവരം ചോർത്താൻ ശ്രമിക്കുന്ന റഷ്യക്കാരെ സൂക്ഷിക്കുക. അവരോട് വിട്ടുവീഴ്ച കാണിച്ചാൽ അത് നിങ്ങളുടെ വിശ്വാസ്യതയെ ഇല്ലായ്‌മ ചെയ്യതെന്നിരിക്കും
9.  തീർച്ചയായും
10. ഏത് തരത്തിലുള്ള സഹായങ്ങങ്ങളാണ് വേണ്ടതെന്ന് നിങ്ങൾ പറയുക. അപ്പോൾ അറിയാം നിങ്ങൾക്ക് എത്ര സുഹൃത്തുക്കൾ ഉണ്ടെന്ന്          



നാരദന്‍ 2017-08-17 14:35:50
 ഇതൊക്കെ  വല്ലാതെ  കുഴയ്ക്കുന്ന ചോദ്യങ്ങള്‍  ആണല്ലോ 
ഒരു $ 50 എങ്കിലും  donation  ഇ മലയാളിക്ക്  കൊടുക്കണം .
പേര് വച്ച് എഴുതിയാല്‍  പൂരത്തിന്  പടക്കം പോട്ടിയതുപോലെ 
ഫോണ്‍  തെറി  ഭയങ്കര  കട്ടി ആണേ .
എന്‍റെ ഇഷ്ട  എഴുത്തുകാരന്‍  നാരദന്‍ 
Mathew V. Zacharia, NEW YORK 2017-08-18 07:33:17
Format is good.
Obscene wording should be avoided.
Commentators should identify their names.
Facts should be verified for authenticity.
Mathew V. Zacharia.
Mary Magdalane 2017-08-18 09:48:50
Does it mean only people saved by Jesus Christ can write comment?  He accepted me without any condition.  Zach.
Thomas Vadakkel 2017-08-18 10:27:05
സാഹിത്യ നിലവാരത്തോടെയോ, വിജ്ഞാന പ്രദമായ ലേഖനങ്ങളോടെയോ അമേരിക്കയിൽ വായനക്കാരുണ്ടാവില്ല. വായനക്കാർ ഇഷ്ടപ്പെടുന്നത് ഫോട്ടോകൾ, സംഘടനകൾ, മഞ്ഞ വാർത്തകൾ, മോഹൻ ലാൽ, മമ്മൂട്ടിയൊക്കെയാണ്. പിന്നെ ട്രംപും രാഷ്ട്രീയവും ദിലീപുമൊക്കെ വൻ ഹിറ്റായിരുന്നു. റോബിൻ അച്ചൻ കാരണം അമേരിക്കയിൽ മഞ്ഞ പത്രങ്ങളുടെ പ്രചരണം വർദ്ധിച്ചു. വായനക്കാർ കൂടണമെങ്കിൽ കള്ളവും ലൈംഗികതയും കൂട്ടിയുള്ള സെൻസേഷണൽ വാർത്തകൾ തന്നെ വേണം. അത്തരം വാർത്തകൾക്ക് മന്ത്രിമാരെ വരെ താഴെയിടാനും കഴിവുണ്ട്. പത്രത്തിലെ കമന്റുകളാണ് ഞാൻ ആദ്യം വായിക്കുന്നത്. അജ്ഞാത നാമധാരികളെ നിരോധിച്ചാൽ വിദ്യാധരനെപ്പോലെയുള്ള നല്ല എഴുത്തുകാരെ നഷ്ടപ്പെടും. 
Thomas 2017-08-18 20:35:40
I like E-Malayalee.  I think there is always effort from your part to improve the paper. Your paper give  opportunity for everybody to express their view in writing.  Lots of good writers are there.  A paper has to entertain all kind of people and it is not appropriate for me to say that I don't like certain people so don't publish their article.  It is your decision.  I like the prathikarana kolam. I don't care if somebody wants to write under anonymous name.  I don't have any plan to chase these people but always read their comment. Some of them are very powerful especially Vidyadhran.  This guy probably don't like award. He afraids that people will go after him with all the ponnada and plaque.  Some people go after him because he is an headache for them. They want bring him out and spit on Him.  I like Andrew and Anthappan.  They carry weapons in their hand to kill religion. Lately I see Matthulla getting violent.  
sujan mathews 2017-08-18 15:13:07
ഒരു വരിസംഖ്യ ഇട്ടാൽ താരം തയ്യാറാണ്.
benoy 2017-08-18 15:22:03
What I like about Emalayalee is, its’s toolbar is pretty much straight forward. One need not use the back arrow. Its page layout is excellent. I read mostly articles regarding national and international issues. Authors like Dr. Babu Paul, Joseph Padanamakkal and Sudhir Panikkaveetil intrigues me. Comments by Vidyadharan is enlightening.
Vidhyaadhran's fan 2017-08-21 08:44:16
പ്രതികരണകോളം ഞാൻ ഇഷ്ടപ്പെടുന്നു. പ്രത്യകിച്ച് സാഹിത്യ പുംഗവന്മാരെ ഇട്ട് കറക്കുന്ന വിദ്യാധരനെ. കുറെ കവികളെ ഇപ്പോൾ കാണാറില്ല. പ്രത്യകിച്ച് ആധുനികതയുടെ മറവിൽ നിന്ന് ഛര്‍ദ്ദിച്ചുകൊണ്ടിരുന്നവരും ഇടയ്ക്കിടെ ബിംബം കാട്ടി ഭയപ്പെടുത്തികൊണ്ടിരുന്നവരും  
വായനക്കാരൻ 2017-08-21 08:57:22
എഴുതുന്ന കവിതകൾ ഞങ്ങൾ വായിക്കണം എന്നാൽ ഞങ്ങൾ എഴുതുന്ന അഭിപ്രായം വായിച്ചു കൂടാ ഇതെന്ത് പരിപാടിയാണ് . ഇതാണ് എനിക്ക് ഒട്ടും ഇഷ്ടമല്ലാത്തത്. സംഗതി ഒന്ന് മുറുകി വന്നതായിരുന്നു. അപ്പോഴേക്കും ടെലിഫോൺ വന്നു കാണും. ഇത് ഫ്രീഡം ഓഫ് സ്പീച്ചിന്റെ ലംഘനമാണ് സ്വേച്ഛാധിപത്യത്തിലേക്കുള്ള നടന്നു കയറ്റവും. ഇനി ഗ്രഹഗ്രഹണത്തിന്റെ ആന്തരിക സത്യങ്ങളിൽ മുങ്ങാംകുഴിയിടാനും മനനം ചെയ്യാനും പറ്റില്ലല്ലോ എന്നോർത്ത് വല്ലാതെ ദുഃഖിക്കുന്നു. വിദ്യാധരനും കൂട്ടരും കൂടി അത് പൊളിച്ചതിലെ കുരു എടുക്കുകയായിരുന്നു. അതിപ്പോൾ ആകെ കുഴപ്പത്തിലാക്കി

സത്യമേവ ജയതേ 2017-08-22 05:10:25
പത്രത്തിന്റെ മുദ്രാവാക്യം ‘സത്യമേവ ജയതേ’ എന്നാക്കാതിരുന്നത് നന്നായി. ചിലർ എഴുതിവിടുന്ന അസത്യങ്ങൾ വീണ്ടും വീണ്ടും പ്രസിദ്ധീകരിക്കുകയും, അത് ചൂണ്ടിക്കാണിച്ച് ഞങ്ങൾ എഴുതുന്ന അഭിപ്രായങ്ങൾ ചവറ്റുകൊട്ടയിൽ എറിയുകയും ചെയ്യാമല്ലൊ.
john philip 2017-08-22 13:04:31
ഇ മലയാളിക്ക് ആശംസകൾ. ഇങ്ങനെ ഒരു സർവ്വേ നടത്താണ് ഉദ്ദ്ദേശിച്ചതിൽ അഭിനന്ദനം. ഇത് വരെ പതിനൊന്നു പേര് പ്രതികരിച്ചു. പന്ത്രണ്ടാമത്തെ ആകാൻ കഴിഞ്ഞതിൽ സന്തോഷം. ഇ മലയാളിയിൽ ആദ്യം വായിക്കുന്നത് വാർത്തകളാണ്. പിന്നെ കലാ സൃഷ്ടികൾ. പിന്നെ കമന്റുകൾ. സ്വന്തം പേര് വയ്ക്കാതെ എഴുതുന്നത് ഓരോരുത്തരുടെ ഇഷ്ടം. പക്ഷെ മറഞ്ഞിരുന്നു തെറി വിളിക്കാൻ അനുവദിക്കരുത്. ഞാൻ ലേഖനങ്ങൾ ഇഷ്ടപ്പെടുന്നു. നല്ല കവിതകളും. കവിത എന്ന പേരിൽ കാണുന്ന അർത്ഥതമില്ലാത്ത അക്ഷരക്കൂട്ടങ്ങളും കാണാറുണ്ട്. ഇവിടത്തെ എഴുത്തുകാരിൽ ജോർജ് തുമ്പയിൽ, ജോസഫ് പടന്നമാക്കൽ, ജോൺമാർ ഇളമതയും മാത്യുവും സുധീർ പണിക്കവീട്ടിലും എഴുതുന്നത് ഇഷ്ടമാണ്.ഇ മലയാളി മറ്റു സുഹൃത്തുക്കൾക്ക് പരിചയപ്പെട്ടുത്താറുണ്ട്. അമേരിക്കൻ മലയാളികൾക്ക് സഹായകമാകുന്ന നിയമ വിവരങ്ങൾ നാട്ടിലെയും ഇവിടത്തെയും പ്രസിദ്ധീകരിക്കുക. നാട്ടിലെ വസ്തു, ബാങ്ക് എ കൗ ണ്ട് എന്നിവയെപ്പറ്റി മാറി വരുന്ന നിയമങ്ങളുടെ ഒരു വിവരം കൊടുക്കുന്നത് നന്നാകും.  എന്ത് സഹായമാണ് ഇ മലയാളി പ്രതീക്ഷിക്കുന്നത്. 
വലതു കള്ളൻ 2017-08-23 13:31:52

പ്രതികരണ കോളം ഒരു പുണ്യസ്ഥലമായി പ്രഖ്യാപിക്കണം. യേശുപോലും അഭിപ്രായം എഴുതി വിട്ടു തുടങ്ങി .


മനോജ് തോമസ് . 2017-08-23 15:47:41
4 )  കവിത .

7 )  നിലവാരം  പുലർത്തുന്ന  എഴുത്തുകാരുടെ  കൃതികളെ , എപ്പോഴും പ്രോത്സാഹിപ്പിക്കുക .  അതിനോട്   യോജിക്കുന്നു.

8 )  കാലം  മാറുന്നതനുസരിച്ചു - ഇ- മലയാളിയിൽ   പലതും  മാറ്റേണ്ടതുണ്ട് .

9 ) എപ്പോഴും  അവസരം  കിട്ടുബോൾ  പരിചയപെടുത്താറുണ്ട് .

10 )  നല്ല കലാമൂല്യമുള്ള  സൃഷ്ടികളെ ( കലാകാരന്മാരെ ) പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മഹത്തായ 
ആശയം ഉപയോഗപെടുത്തി ഇമലയാളിയെ സഹായിക്കാൻ ആഗ്രഹിക്കുന്നു.

Christian Brothers 2017-08-23 18:15:33
Jack Daniel & Black Label  hospital parking  ലോട്ടില്‍ ഇരുന്നു വീശി  മാത്തുള്ള; യേശുവിനെ തള്ളി   ഇ malayaliyil  comment  തട്ടുന്നത്  കണ്ടു  യേശു തന്നെ  നേരിട്ട്  comment എഴുതുവാന്‍ തുടങ്ങി . ടോം  ട്രുംപിനെ  തള്ളി പറയാനും  തുടങ്ങി .
keep going E Malayalee - Let comments come out like കാള മൂത്രം.
ശിവശ്രീ (ത്രിശൂലം ബ്രാൻഡ് ) 2017-08-23 19:59:07
കാളമൂത്രത്തിന് എന്നാ വിലയ ! അത് കളക്ട് ചെയ്തു ലിറ്ററിന് 10 രൂപ വില വച്ച് വിറ്റ് വെള്ളം അടിക്കാനുള്ള പരിപാടി മനസിലിരിക്കട്ടെ ക്രിസ്റ്റിയൻ ബ്രോ . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക