Image

വംശീയ പ്രശ്‌നം ട്രമ്പിന്റെ കുറ്റമോ? (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)

Published on 16 August, 2017
വംശീയ പ്രശ്‌നം ട്രമ്പിന്റെ കുറ്റമോ?  (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)
വീണ്ടുമിതാ വര്‍ഗ്ഗ വ്യത്യാസത്തെച്ചൊല്ലി പ്രകടനങ്ങളും തമ്മിലടിയും കൊലയുമെല്ലാം. ഇത് ഒരു വര്‍ഷം രണ്ടും മൂന്നും തവണ സംഭവിക്കുന്നു. ഇപ്പോള്‍ ഡൊണാള്‍ഡ് ട്രമ്പ് പ്രസിഡന്റ് ആയതിനാല്‍ ഈ ഏറ്റുമുട്ടലുകളുടെആവര്‍ത്തനം കൂടിയിരിക്കും.

വിര്‍ജീനിയ സംസ്ഥാനത്തെ ഷാര്‍ലെറ്റ് വില്‍ എന്ന ഒരു ചെറിയ പട്ടണത്തില്‍ പൊടുന്നനവെ എന്തു കൊണ്ട് ഇങ്ങനൊരു സംഘര്‍ഷാവസ്ഥ പൊട്ടി വിരിഞ്ഞു? മാധ്യമങ്ങള്‍ പല രീതികളില്‍ റിപ്പോര്‍ട്ടു നടത്തുന്നു. സംസാര വിദഗ്ദ്ധര്‍ അവലോകന കുപ്പായവുമിട്ട് മാധ്യമങ്ങള്‍ തോറും കയറി നടക്കുന്നു.

വീണ്ടും പ്രധാന കഥാപാത്രം ഡൊണാള്‍ഡ് ട്രമ്പ് തന്നെ. മാധ്യമങ്ങള്‍ ഇവിടെ വിസ്താരം നടത്തുന്നത്ട്രമ്പ്‌ നടത്തിയ പ്രതികരണത്തെച്ചൊല്ലിയാണ്. അതെത്ര മാത്രം രൂക്ഷമായിരുന്നു? ഒരു പക്ഷം പറയുന്നു ട്രംപിന്റ്റെ വാക്കുകള്‍ക്കു മൂര്‍ച്ച പോരായിരുന്നു. ട്രമ്പ് വേണ്ടവിധം വെള്ളക്കാരുടെ മേല്‍, അഹമ്മതിയുടെ കുറ്റം  കെട്ടിവയ്ച്ചില്ല , സംഘര്‍ഷത്തില്‍ പങ്കുവഹിച്ച രണ്ടുകൂട്ടരേയും കുറ്റംപറഞ്ഞു എന്നെല്ലാം.

എന്താണ് ഷാര്‍ലെറ്റ് വില്ലില്‍ നടന്നത്?

അമേരിക്കയുടെ ചരിത്രത്തില്‍ ഒരു പാട് നല്ലതും മോശവുമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അതിലൊന്നായിരുന്നു സിവില്‍ വാര്‍. 1861-65 . തെക്കന്‍ സംസ്ഥാനങ്ങളും വടക്കന്‍ സംസ്ഥാനങ്ങളും തമ്മിലായിരുന്നല്ലോ യുദ്ധം . ഇതില്‍ തെക്കന്‍ സംസ്ഥാനങ്ങളുടെ കോണ്‍ഫെഡറേറ്റ് ആര്‍മിയെ നയിച്ച പടത്തലവന്‍ ആയിരുന്നു റോബര്‍ട്ട് ഇ. ലീ . യുദ്ധത്തില്‍ തെക്കന്‍ ഭാഗക്കാര്‍ തോറ്റു. അമേരിക്ക വീണ്ടും ഒറ്റ രാജ്യമായി മാറി.

ആ യുദ്ധത്തില്‍ പൊതുവെ കറുത്ത വര്‍ഗക്കാര്‍ വടക്കന്‍ സംസ്ഥാനങ്ങളെ ആണ് തുണച്ചത്. ഈസമയം അമേരിക്കയില്‍ അടിമത്തം നിയമ വിധേയമായിരുന്നു എന്നും ഓര്‍ക്കുക. കറുത്ത വര്‍ഗക്കാര്‍ ഒരുപാടു കഷ്ടപ്പാടുകള്‍ അനുഭവിച്ചു. അതെല്ലാം നമ്മുടെ ഇന്നത്തെ നിയമങ്ങളുടെ മുന്‍പിലും ഈ കാലഘട്ടത്തിന്റ്റെ വെളിച്ചത്തിലും കുറ്റകൃത്യങ്ങള്‍. എന്നു കരുതി ചരിത്രം മാറ്റിയെഴുതുവാന്‍ പറ്റുമോ?

ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ഭരണം നടത്തി. ഭാരതത്തിന്റെ ചരിത്രത്തിലെ അസന്തുഷ്ടമായ ഏടുകള്‍. എന്നു കരുതി ഇന്ന് ബ്രിട്ടീഷുകാരോടു വിരോധം കാണിച്ചിട്ടോ അവര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചതെല്ലാം നശിപ്പിച്ചിട്ടോ ഇന്ത്യ എന്തെങ്കിലും നേടുമോ?

ഇതിനോടനുബന്ധിച്ചു പ്രസിഡന്റ് ട്രമ്പ് നടത്തിയ പരാമര്‍ശം ശ്രദ്ധേയമായി തോന്നി. 'ഇന്ന് റോബര്‍ട്ട ്‌ലീ, നാളെ ജോര്‍ജ് വാഷിംഗ്ടണ്‍, പിന്നെ ജെഫേഴ്‌സണ്‍ ഇവര്‍ക്കെല്ലാം അടിമകള്‍ ഉണ്ടായിരുന്നു.' ഒരു വിഭാഗത്തിന്റെ മുന്നില്‍ തെറ്റുകാര്‍. ആ കണക്കില്‍ ചരിത്രം തിരുത്തിയെഴുതണം. പല സ്മാരകങ്ങളും അമേരിക്കയില്‍ നിന്നും നീക്കേണ്ടി വരും. എല്ലാവരുടേയും വികാരങ്ങളെ മാനിക്കുന്നതിന്, സംരക്ഷയ്ക്കുന്നതിന് ?

ഓരോ കാലഘട്ടത്തിലും മനുഷ്യന്‍ എന്തൊക്കെ ചെയ്തു? പിന്നോട്ടു നോക്കിയാല്‍ ഇന്നു നമ്മെ ഞെട്ടിക്കുന്ന പലതും ഒരു കാലത്ത് സാധാരണ സമ്പ്രദായങ്ങള്‍ ആയിരുന്നു. പലതും ഈ ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നമ്മുടെ ജീവിത ശൈലികളുമായി താരതമ്യപ്പെടുത്തുന്നത് അര്‍ത്ഥശൂന്യം.

റോബര്‍ട്ട് ലീയൂടെ പ്രതിമ നീക്കണമെന്നും അയാളുടെ പേരിലുള്ള ഒരു ഉദ്യാനത്തിന്റെ പേരു മാറ്റണമെന്നും നിര്‍ബന്ധം ഒരുവശത്തു നിന്ന്. എന്നാല്‍ അതിനു പ്രതികൂലമായി മറ്റൊരു പക്ഷം . ഇവിടാണ് സംഘര്‍ഷത്തിന്റെ തുടക്കം. വിരുദ്ധ കക്ഷി സിറ്റിയില്‍ നിന്നും അനുവാദം വാങ്ങി അവരുടെ പ്രതിഷേധ പ്രകടനം നടത്തി. ഇവര്‍ വെള്ളക്കാര്‍ ആയിരുന്നു. ഇവരെ പലപേരുകളില്‍ വിളിക്കുന്നു. വെള്ള മേധാവിത്വ വാദികള്‍, കെ.കെ.കെ., നാറ്റ്‌സി എന്നെല്ലാം. എതിര്‍ ഭാഗക്കാര്‍ കൂടുതലും കറുത്ത വര്‍ഗ്ഗക്കാരും അവരെ പിന്തുണക്കുന്നവരും.

രണ്ടു കൂട്ടരും പടക്കോപ്പുകളുമായിട്ടാണ് രംംഗത്തിറങ്ങുന്നത്. പിന്നീട് അവിടെ എന്തെല്ലാം സംഭവിച്ചു എന്നത് മാധ്യമങ്ങളില്‍ നിന്നും എല്ലാവരും മനസിലാക്കിയിട്ടുണ്ട്. നടന്ന സംഘട്ടനം ഒഴിവാക്കാമായിരുന്നു.

ഒന്നുകില്‍ സിറ്റിക്ക് പ്രകടനം നടത്തുന്നതിനുള്ള  
അനുവാദം  നിഷേധിക്കാമായിരുന്നു. അനുവാദം കൊടുത്ത സ്ഥിതിക്ക് പൊലീസിന്റെ ചുമതലയാണു ക്രമസമാധാനം എല്ലാവരെക്കൊണ്ടും പാലിപ്പിക്കുക എന്നത്. ഇതില്‍പോലീസ് പരിതാപകരമായി പരാജയപ്പെട്ടു.

സമാധാനപരമായി പ്രധിഷേധം പ്രകടിപ്പിക്കുന്നതിനും അവകാശങ്ങള്‍ ഉന്നയിക്കു ന്നതിനുമുള്ള അവകാശം അമേരിക്കന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും കൊടുത്തിട്ടുണ്ട്, അതല്ലെഷാര്‍ലെറ്റ് വില്ലില്‍ നടന്ന ആദ്യ സംഭവം?

പ്രകടനം നടത്തിയവര്‍ ആരുമാകട്ടെ ജാഥയില്‍ പങ്കെടുത്തവര്‍ പലര്‍ക്കും അരുചി നല്‍കുന്നവരായിരിന്നിരിക്കാം. എന്നാല്‍ അവരുമായി തല്ലുണ്ടാക്കുന്നസമ്പ്രദായം നിയമ വിരുദ്ധം കൂടാതെ വെറും കാടത്തരം മാത്രം.

പല മാധ്യമങ്ങളും ഈസംഭവത്തെ കാണുന്നതും വിശേഷിപ്പിക്കുന്നതും ഡൊണാള്‍ഡ് ട്രമ്പ് വരുത്തി വച്ച ഒരുവിനയായിട്ടാണ്. ട്രംപിന്റ്റെ വിജയത്തോടെ വെള്ളാക്കാരുടെ ഉശിരു കൂടി എന്നാണ്‍ഇവരുടെ വാദം. അതിലൊരു പരമാര്‍ത്ഥവുമില്ല.കാരണം പ്രസിഡന്റ്റ ്ബുഷിന്റ്റെ സമയത്തും ഈ ആരോപണങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്.

ട്രംപിന്റെ കാലാവധി കഴിയും വരെയും അമേരിക്കയില്‍ മാത്രമല്ല ലോകത്തില്‍ നടക്കുവാനിരിക്കുന്ന എല്ലാകലഹങ്ങളുടേയും, നാശ നഷ്ട്ടങ്ങളുടേയും ഉത്തരവാദിത്വം ട്രംപിന്റ്റെ തലയില്‍ കെട്ടിവയ്ക്കുന്നതിന് ഒട്ടനവധിമാധ്യമങ്ങള്‍ മുന്നില്‍നില്‍ക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക