Image

വിദ്യാര്‍ഥികളുടെ ശിക്ഷ: സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം

Published on 05 March, 2012
വിദ്യാര്‍ഥികളുടെ ശിക്ഷ: സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം
ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ പരാതികള്‍ പരിശോധിക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക നിരീക്ഷണ സെല്ലുകള്‍ രൂപീകരിക്കാന്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മിഷന്റെ നിര്‍ദ്ദേശം. കുട്ടികളുടെ നേരെയുണ്ടാകുന്ന മാനസികമായും ശാരീരികമായുള്ള ആക്രമണങ്ങള്‍ സെല്‍ പരിശോധിക്കും. ലൈംഗിക പീഡനം, മാനസികമായുള്ള പീഡനം, വിവേചനം എന്നിവ സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ പരാതി ലഭിച്ചാല്‍ 48 മണിക്കൂറിനകം ജില്ലാതല മേല്‍നോട്ട സമിതിയെ അറിയിക്കണം.

ശാരീരികമായുളള ശിക്ഷ, വിവേചനം, പരിഹാസം എന്നിവ സംബന്ധിച്ച് വാര്‍ഷിക ഓഡിറ്റ് നടത്തണം. ഈ കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പീഡന രഹിത വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന സ്‌കൂളുകള്‍ക്ക് മാത്രമേ സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കാവൂ.

വിദ്യാര്‍ത്ഥികളുടെ ആത്മാഭിമാനം അംഗീകരിക്കണം. മരുക്കുമരുന്ന് ഉപയോഗം, കോപ്പിയടി,അക്രമ വാസന എന്നിവ തടയണം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന തല കമ്മീഷനുകള്‍ വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം 13 സംസ്ഥാനങ്ങള്‍ മാത്രമേ പരിഗണിച്ചിട്ടുളളൂവെന്ന് കേന്ദ്ര വനിതാശിശു സഹമന്ത്രി കൃഷ്ണ തിരഥ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക