Image

ഇന്ധന വിലവര്‍ധനവിന്റെ പേരില്‍ ബസ്‌ചാര്‍ജ്‌ വര്‍ധിപ്പിക്കില്ല: തമിഴ്‌നാട്‌

Published on 26 June, 2011
ഇന്ധന വിലവര്‍ധനവിന്റെ പേരില്‍ ബസ്‌ചാര്‍ജ്‌ വര്‍ധിപ്പിക്കില്ല: തമിഴ്‌നാട്‌
ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടപ്പിലാക്കിയ ഇന്ധനവില വര്‍ധനയുടെ പേരില്‍ തമിഴ്‌നാട്ടില്‍ ബസ്‌ചാര്‍ജ്‌ വര്‍ധിപ്പിക്കില്ലെന്ന്‌ ഗതാഗതമന്ത്രി ശെന്തില്‍ ബാലാജി അറിയിച്ചു. തമിഴ്‌നാട്ടില്‍ മിനിമം ചാര്‍ജ്‌ രണ്ടുരൂപയാണ്‌. തമിഴ്‌നാട്‌ സര്‍ക്കാറിന്റെ കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷനുകളുടെ വിവിധ ബസ്‌ സര്‍വീസുകളില്‍ നിലവിലുള്ള നിരക്ക്‌ തുടരുമെന്ന്‌ മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ കിലോമീറ്റര്‍ നിരക്ക്‌ നിലനില്‍ക്കുന്നതും തമിഴ്‌നാട്ടിലാണ്‌. ഓര്‍ഡിനറിക്ക്‌ 20 പൈസയും എക്‌സ്‌പ്രസിന്‌ 28 പൈസയും ഡീലക്‌സിന്‌ 56 പൈസയുമാണ്‌ കിലോമീറ്റര്‍ നിരക്ക്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക